Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

ശബരിമല പ്രഷോഭത്തിൽ പോലീസ് തയ്യാറാക്കിയ ലൂക്ക് ഔട്ട് നോട്ടീസിൽ പോലീസ് ഡ്രൈവറും; അക്രമം സർക്കാർ സ്പോൺസേർഡ് ആണെന്ന് ബി.ജെ.പി; അബദ്ധം പിണഞ്ഞതെന്ന് പോലീസ് വിശദീകരണം

25 OCTOBER 2018 06:22 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതികൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ പ്രതിഷേധിച്ച് നിലയ്ക്കലിലും പമ്പയിലുമുണ്ടായ അക്രമത്തിന്റെ പേരിൽ പോലീസ് പുറത്തു വിട്ട ചിത്രങ്ങളിൽ എആർ ക്യാമ്പിലെ പൊലീസ് ഡ്രൈവറുടെ ചിത്രവും .പത്തനംതിട്ട എആർ ക്യാമ്പിലെ പൊലീസുകാരൻ ഇബ്രാഹിമാണ് 167-ാം നമ്പരായി ചിത്രത്തിലുള്ളത്.പോലീസ് ഡ്രൈവറുടെ ചിത്രം പുറത്തുവന്നതോടെ ശരിക്കും വെട്ടിലായത് പോലീസാണ്.

എന്നാൽ ഇയാൾ ഡ്യൂട്ടിയിൽ ആയിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. ഇക്കാര്യം ശരിയാണോയെന്ന് അറിയണമെങ്കിൽ അന്ന് എആർ ക്യാമ്പിൽ നിന്ന് നിലയ്ക്കൽ ഡ്യൂട്ടിക്ക് വിട്ടവരുടെ ഔദ്യോഗിക പട്ടിക പരിശോധിക്കേണ്ടി വരും. പത്തനംതിട്ട ടൗണിൽ തൈക്കാവ് സ്വദേശിയാണ് ഇബ്രാഹിം. ഡ്രൈവർ ഹെഡ്കോൺസ്റ്റബിൾ എന്നതാണ് ഇയാളുടെ തസ്തിക. ചിത്രത്തിൽ ഇയാൾ മഫ്തിയിൽ ആണുള്ളത്. അതിനും വിശദീകരണം പൊലീസിന്റെ കൈയിലുണ്ട്.

ഡ്രൈവർമാർക്ക് യൂണിഫോം വേണ്ട എന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. അക്രമികളെന്ന് സംശയിക്കുന്നവരുടെ പട്ടിക തയാറാക്കി ചിത്രങ്ങൾക്കൊപ്പം പ്രസിദ്ധീകരിച്ചത് സൈബർ സെല്ലാണ്. ഇങ്ങനെ തയാറാക്കിയ ചിത്രങ്ങളിൽ മഫ്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും പതിഞ്ഞിരുന്നു. അവയൊക്കെ തിരിച്ചറിഞ്ഞ് മാറ്റിയിരുന്നു. എന്നാൽ ഇബ്രാഹിം അത്ര പ്രശസ്തനല്ലാത്തതിനാൽ തിരിച്ചറിയാൻ കഴിയാതെ പോയതാണെന്നും ഉന്നത പൊലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിശദീകരണം . ഇയാൾക്ക് ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നും ചിത്രത്തിൽ വരാനുണ്ടായ കാരണം പരിശോധിക്കുമെന്നും പത്തനംതിട്ട ഡിവൈഎസ്‌പി മാധ്യമങ്ങളോട് പറഞ്ഞു.

പ്രതികളുടെ ലിസ്റ്റിൽ പൊലീസുകാരന്റെ പടം കടന്നു കൂടിയത് പൊലീസ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. അക്രമിസംഘത്തെ കൂട്ടത്തോടെ അറസ്റ്റ് ചെയ്ത് ജയിലിൽ അടയ്ക്കുന്നത് സമരക്കാരെ ഭയപ്പെടുത്തുമെന്നാണ് സർക്കാർ കരുതിയിരുന്നത്. പക്ഷേ, അക്രമികൾക്കിടയിൽ പൊലീസുകാരൻ നുഴഞ്ഞു കയറിയെന്ന പ്രചാരണം സർക്കാരിന്റെ പ്രതിഛായയ്ക്ക് മങ്ങലേൽപ്പിക്കും. അക്രമം സർക്കാർ സ്പോൺസേർഡ് ആണെന്ന വ്യാഖ്യാനവുമുണ്ടാകും. രണ്ട് പേരുടെ ചിത്രങ്ങൾ ആവർത്തിക്കുന്നതും പൊലീസിന് തലവേദനയാണ്.

മാധ്യമങ്ങൾക്ക് ഔദ്യോഗികമായി ഈ ഫോട്ടോ മാധ്യമങ്ങൾക്ക് നൽകിയിരുന്നില്ല. എല്ലാ എസ് പിമാർക്കുമാണ് ഫോട്ടോകൾ ഡിജിപി ആസ്ഥാനത്ത് നിന്ന് അയച്ചു കൊടുത്തത്. ഇത് ചോർന്ന് മാധ്യമങ്ങൾ ലഭിക്കുകയായിരുന്നു. ഇതിലാണ് വലിയ പിഴവ് സംഭവിച്ചത്. പഴുതുകളില്ലാതെ വേണം ശബരിമലയിലെ ഇടപെടൽ വേണ്ടതെന്ന് സർക്കാർ ഡിജിപി നിർദ്ദേശം നൽകിയിരുന്നു. അതാണ് പാളിയത്. ഐജി ശ്രീജിത്ത് അയ്യപ്പ സന്നിധിയിലെ കരച്ചലിന് പിന്നാലെയാണ് ശബരിമല വിഷയത്തിൽ പൊലീസിനെ തേടി വീണ്ടും നാണക്കേട് ഉണ്ടാകുന്നത്. നിലയ്ക്കലിൽ പ്രശ്‌നമുണ്ടാക്കിയത് പൊലീസുകാരാണെന്ന ആരോപണം ബിജെപി നേരത്തെ ഉന്നയിച്ചിരുന്നു.

പൊലീസുകാരുടെ ബൈക്ക് തകർക്കുന്ന ചിത്രങ്ങളും പുറംലോകത്തെത്തി. ഇതോടെയാണ് പൊലീസിലെ എസ് ഡി പി ഐക്കാരാണ് പ്രശ്‌നമുണ്ടാക്കിയതെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള എത്തിയത്. ഈ വാദം ശരിയല്ലെന്നും പൊലീസിനെ വർഗ്ഗീയ വത്കരിക്കരുതെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിശദീകരിക്കുകയും ചെയ്തു. ഈ വിവാദത്തിന് പുതിയ തലം നൽകുന്നതാണ് പൊലീസിന്റെ അക്രമിപ്പട്ടികയിൽ പൊലീസുകാരൻ കടന്നു കൂടിയ സംഭവം.

നിലയ്ക്കലിലെ വീഡിയോ പരിശോധിച്ച് അക്രമം നടത്തിയവരെ കണ്ടെത്തിയാണ് ഫോട്ടോ തയ്യാറാക്കിയതെന്ന് പൊലീസ് വിശദീകരിച്ചിരുന്നു. ഇതോടെ അബ്ദുള്ളക്കുട്ടി അക്രമം കാട്ടിയതു കൊണ്ടാണ് ഫോട്ടോ എത്തിയതെന്ന വാദം സജീവമാക്കാനാണ് ബി.ജെ.പിയുടെ നീക്കം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും ഇറാനും തമ്മിൽ സ്വിറ്റ്സർലൻഡിൽ വെച്ച് നടത്തിയ ഉന്നതതല ചർച്ചകൾ പൂർത്തിയായി  (28 minutes ago)

എല്ലാ കലാകാരന്മാരെയും ഒരുമിച്ച് ഓര്‍ക്കാന്‍ കഴിയുന്ന ഒറ്റ കേന്ദ്രമാണ് വേണ്ടത്; പുതിയ സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കണമെന്ന് സംവിധായകന്‍ കമല്‍  (37 minutes ago)

മോഹന്‍ലാലിന്റെ മുന്‍ 'അമ്മ' ഭരണസമിതിക്കെതിരെ ശ്വേത മേനോന്‍  (3 hours ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (3 hours ago)

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (3 hours ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (3 hours ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (4 hours ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (4 hours ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (4 hours ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (4 hours ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (4 hours ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (4 hours ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (5 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (5 hours ago)

Malayali Vartha Recommends