കളമശ്ശേരി റെയിൽവേ സ്റ്റേഷന് സമീപം മെമു ട്രെയിൻ പാളം തെറ്റി; അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

പാലക്കാട് നിന്നും എറണാകുളത്തേക്ക് വരുകയായിരുന്ന മെമു ട്രെയിൻ പാളം തെറ്റിയ സംഭവത്തില്‍ ഉത്തരവാദികളായ അഞ്ച് ഉദ്യോഗസ്ഥരെ റെയില്‍വേ സസ്പെന്‍ഡ് ചെയ്തു. ടെക്നിക്കല്‍, ഓപ്പറേഷണല്‍, സിഗ്നലിംഗ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്.
എറണാകുളത്തേക്ക് വരുകയായിരുന്ന മെമു ട്രെയിൻ രാവിലെ 11.46 നാണ് പാളം തെറ്റിയത്. കളമശ്ശേരി റെയിൽവേ സ്റ്റേഷന് സമീപമായിരുന്നു യാത്രാ തീവണ്ടിയ്ക്ക് അപകടമുണ്ടായത്.
കളമശ്ശേരി സ്റ്റേഷനിൽസ്റ്റോപ്പ് ഉണ്ടായിരുന്നതിനാൽ വളരെ വേഗത കുറവായതുകൊണ്ട് വലിയ അപകടം ഒഴിവായി. പാളത്തിൽ നിന്നും വലിയ ശബ്ദത്തോടെ ട്രെയിൻ തെന്നി മാറുകയായിരുന്നു. ഇവിടെ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നുണ്ട്. അതേസമയം അപകടത്തിൽ ആളപായങ്ങളൊന്നും തന്നെയില്ല.
https://www.facebook.com/Malayalivartha
























