താൻ കൊല്ലപ്പെട്ടേക്കാം ! ; ഭീഷണിയുണ്ട് ; സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലുണ്ടായ അക്രമണങ്ങൾക്ക് പിന്നാലെ ആശങ്ക പങ്കുവച്ച് ലക്ഷ്‌മി രാജീവ്

ശബരിമലയിലെ യുവതീ പ്രവേശത്തെ അനുകൂലിച്ച് പരസ്യമായി നിലപാട് കൈക്കൊണ്ട തനിക്കെതിരെ വധഭീഷണിയുണ്ടെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി ലക്ഷ്‌മി രാജീവ്. തനിക്ക് ഭീഷണിയുണ്ടെന്നും ഏത് നിമിഷവും കൊല്ലപ്പെട്ടേക്കാമെന്നും കവി സച്ചിദാനന്ദനെ ടാഗ് ചെയ്തുളള ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ലക്ഷ്മി വെളിപ്പെടുത്തിയത്.
അതേസമയം സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെ നടന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് തനിക്ക് വധഭീഷണിയുണ്ടെന്നും കൊല്ലപ്പെട്ടേക്കാമെന്നും വെളിപ്പെടുത്തി ഇവര്‍ രംഗത്തെത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ശബരിമല വിഷയത്തില്‍ ലക്ഷ്‌മി രാജീവ് നടത്തിയ പരാമര്‍ശങ്ങള്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്ക് നേരെ വധഭീഷണി അടക്കമുള്ള വര്‍ദ്ധിച്ചത്.
ആശ്രമം ആക്രമിക്കപ്പെട്ട വിഷയത്തില്‍ സച്ചിദാനന്ദന്‍ മാഷ് എന്ത് പറയുന്നുവെന്നും പോസ്റ്റിലൂടെ ലക്ഷ്മി ചോദിക്കുന്നു.
‘എന്തുവന്നാലും എഴുതണം, ശക്തമായി എഴുതണം എന്ന് അങ്ങ് പറയുമ്പോൾ അന്നൊക്കെ ഞാൻ പറയുമായിരുന്നു പരിമിതികൾ ഒരുപാടാണ് എന്ന്. ഇപ്പോൾ നന്നായി അറിയാവുന്ന വിഷയത്തിൽ പ്രതികരിക്കുന്നു. സർ എന്ത് പറയുന്നു?’ കുറിപ്പില്‍ സച്ചിദാനന്ദനോടായി ലക്ഷ്മി ചോദിക്കുന്നു.
ലക്ഷ്‌മി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്....
സച്ചിൻ Koyamparambath Satchidanandan , ശബരിമല വിഷയത്തിൽ സംസാരിച്ച സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ ഇന്നലെ ബോംബ് ആക്രമണം നടന്നിരിക്കുന്നു. എന്തുവന്നാലും എഴുതണം, ശക്തമായി എഴുതണം എന്ന് അങ്ങ് പറയുമ്പോൾ അന്നൊക്കെ ഞാൻ പറയുമായിരുന്നു പരിമിതികൾ ഒരുപാടാണ് എന്ന്.
ഇപ്പോൾ നന്നായി അറിയാവുന്ന വിഷയത്തിൽ പ്രതികരിക്കുന്നു. സർ എന്ത് പറയുന്നു?
കൊല്ലപ്പെട്ടേക്കാം. ഭീഷണി ഉണ്ട് .
ഒരുപാട് സ്നേഹം.
https://www.facebook.com/Malayalivartha
























