വീശിയടിച്ച് ഓപ്പറേഷൻ തൂഫാൻ ; 169 കേസുകൾ രജിസ്റ്റർ ചെയ്തു; 180 ഓളം പേർ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നതായി സംശയിക്കുന്നവരെ കർശന പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 169 കേസുകൾ രജിസ്റ്റർ ചെയ്തു.
180 പേരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് എം.ഡി.എം.എ (14 ഗ്രാം), കഞ്ചാവ് (8.603 കി.ഗ്രാം), ഹാഷിഷ് ഓയിൽ (2.88 ഗ്രാം), ഹെറോയിൻ (0.3 ഗ്രാം), കഞ്ചാവ് ചെടി (4) എന്നിവ പിടിച്ചെടുത്തു. ഇതുവരെ രജിസ്റ്റർ ചെയ്ത ആകെ കേസുകൾ 3393, ആകെ അറസ്റ്റ് 3646 ഇതുവരെ പിടിച്ചെടുത്ത എം.ഡി.എം.എ 1706 ഗ്രാം. കഞ്ചാവ് 318.271 കി.ഗ്രാം.
ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഇൗ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.
https://www.facebook.com/Malayalivartha
























