സന്ധീപാന്ദ ഗിരിയുടെ ആശ്രമത്തില്‍ നടന്നത് അമിത്ഷായുടെ വരവ് പ്രമാണിച്ചുള്ള ഒരുക്കം; വ്യത്യസ്ത അഭിപ്രായം പറയുന്നവരെ പോലും ആക്രമിക്കുന്ന ആര്‍.എസ്.എസ്, സംഘപരിവാര്‍ നയം ഫാസിസമെന്ന് വി.എസ് അച്യുതാനന്ദന്‍

സന്ധീപാന്ദ ഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തില്‍ നടന്ന ആക്രമണം തങ്ങളുടെ മേലാള്‍ വരുന്നത് പ്രമാണിച്ച് തങ്ങള്‍ ഇവിടെ ഒരുക്കങ്ങള്‍ തുടങ്ങി എന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടി കൂടിയാണ് ഇന്ന് തന്നെ ആക്രമണത്തിനായി തെരഞ്ഞെടുത്തതെന്ന് വി.എസ് അച്യുതാനന്ദന്‍. ആശ്രമത്തില്‍ നടന്ന ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും വേഗം പിടികൂടണമെന്നും വി.എസ് പറയുന്നു. സംഘപരിവാര്‍ ഉന്നതതലത്തില്‍ നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണ് ഈ ഭീകരാക്രമണമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
വ്യത്യസ്ത അഭിപ്രായം പറയുന്നവരെ പോലും ആക്രമിക്കുന്ന ആര്‍.എസ്.എസ്, സംഘപരിവാര്‍ നയം ഫാസിസമാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഉള്‍പ്പെടെ സംഘപരിവാര്‍ രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്ഥമായ നിലപാടാണ് സന്ദീപാനന്ദ ഗിരി സ്വീകരിച്ചത്. സുപ്രീം കോടതി വിധിയെ തുടര്‍ന്ന് കേരളത്തില്‍ കലാപം ഇളക്കി വിടാന്‍ ആര്‍.എസ്.എസും അതിന്റെ പരിവാരങ്ങളും ചേര്‍ന്ന് ഗൂഢനീക്കം നടത്തുകയാണെന്നും വി.എസ് പറഞ്ഞു.
തങ്ങളുടെ മേലാള്‍ ശനിയാഴ്ച വരുന്നത് പ്രമാണിച്ച് തങ്ങള്‍ ഇവിടെ ഒരുക്കങ്ങള്‍ തുടങ്ങി എന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടി കൂടിയാണ് ഇന്ന് തന്നെ ആക്രമണത്തിനായി തെരഞ്ഞെടുത്തതെന്ന് വി.എസ് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള കലാപാസൂത്രണമാണ് സംഘപരിവാര്‍ ശക്തികള്‍ നടത്തി വരുന്നത്. ഇത്തരം ശക്തികളെ വച്ചു പൊറുപ്പിക്കാനാകില്ലെന്നും വി.എസ് വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പാര്‍ട്ടി ഓഫീസിന്റെ ഉദ്ഘാടനത്തിനായി അമിത് ഷാ ഇന്ന് കണ്ണൂരില്‍ എത്തിയിരുന്നു. അമിത് ഷായുടെ സന്ദര്‍ശനം പരാമര്‍ശിച്ചാണ് വി.എസിന്റെ വാര്‍ത്താക്കുറിപ്പ്.
https://www.facebook.com/Malayalivartha
























