'ഗുഡ് ബൈ ഞാൻ മരിക്കുന്നു' ; ആത്മഹത്യചെയ്യുന്നുവെന്ന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അവസാന മെസേജ്; ചങ്ങനാശ്ശേരിയില്‍ വൈദിക വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചനിലയില്‍

കോട്ടയം,ചങ്ങനാശ്ശേരി തുരുത്തിയില്‍ വൈദിക വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചനിലയില്‍. ചത്തീസ്ഗഡ് സ്വദേശിയായ മുകേഷ് ടിര്‍ക്കി(36)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള കാന പഠനകേന്ദ്രത്തിലെ ഫാമിലി കൗണ്‍സലിങ് വിദ്യാര്‍ഥിയായിരുന്നു.
ആത്മഹത്യചെയ്യുന്നുവെന്ന് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മെസേജ് അയച്ചതിന് ശേഷം ഇയാളെ കാണാതാവുകയായിരുന്നു. രാത്രി പതിനൊന്നേമുക്കാലോടെ കണ്ടെത്തിയ മൃതദേഹം രാവിലെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഇദ്ദേഹത്തെ ഇന്നലെ മുതൽ കാണാനില്ലെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. തുരുത്തി കാനായിലെ താമസിക്കുന്ന മുറിയിൽ ആത്മഹത്യാകുറിപ്പ് ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കി തിരച്ചിൽ നടത്തിയിരുന്നു. മുറിയിൽ നിന്നും ലഭിച്ച മൊബൈലിൽ സുഹൃത്തുക്കൾക്ക് താൻ മരിക്കുകയാണെന്നും ഗുഡ് ബൈ പറഞ്ഞ് മെസേജ് അയച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇന്ന് രാവിലെ ഒരാളുടെ മൃതദേഹം റെയിൽവേ ട്രാക്കിൽ കിടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിൽ കാണാതായ അച്ചന്റെ മൃതദേഹം മാണെന്ന് തിരിച്ചറിഞ്ഞു. ചങ്ങനാശ്ശേരി എസ് ഐ അഭിലാഷിന്റെ നേതൃത്വത്തിൽ ഇൻക്വെസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.
https://www.facebook.com/Malayalivartha


























