Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവ് മരിച്ച് എട്ടാം മാസം കൂട്ടമരണം..മക്കളെ വിഷം കൊടുത്ത് കൊന്ന് ആത്മഹത്യ... സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.. ഉഷ ഇല്ലാതിരുന്ന സമയത്ത് വീടു കുത്തിത്തുറന്നാണ് അകത്തു കയറി യുവതി ചെയ്തത്..


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..

ശബരിമല വിഷയത്തില്‍ എന്‍.എസ്.എസുമായി ചര്‍ച്ചയ്ക്ക് തയ്യാർ;വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് എപ്പോഴും സന്നദ്ധമാണ്.;ചര്‍ച്ചകളോട് സര്‍ക്കാരിന് തുറന്ന മനസാണ്; ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ

03 NOVEMBER 2018 04:42 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തില്‍ എന്‍.എസ്.എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തെറ്റിദ്ധാരണയുണ്ടെങ്കില്‍ മാറ്റാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് എപ്പോഴും സന്നദ്ധമാണ്. ചര്‍ച്ചകളോട് സര്‍ക്കാരിന് തുറന്ന മനസാണ്.കഴിഞ്ഞദിവസം ആക്രമിക്കപ്പെട്ട ചട്ടമ്പി സ്വാമി സ്മാരകം സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.


തെറ്റിദ്ധാരണകള്‍ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാണ്. സാമൂഹിക വിരുദ്ധരെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും മന്ത്രി പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ മാത്രമല്ല കേരളീയ സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങൡും തങ്ങളുടേതായ നിലപാടുകള്‍ ഉള്ള പ്രസ്ഥാനമാണ് എന്‍.എസ്.എസ്. ആ നിലപാട് ഉറക്കെ പറയാന്‍ അവര്‍ ഒരിക്കലും മടിച്ചിട്ടില്ല. അത്തരം നിലപാടുകള്‍ കേള്‍ക്കും. സര്‍ക്കാറിന് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് പറയുമെന്നും അദ്ദേഹം പറഞ്ഞു.


എന്‍.എസ്.എസ് കരയോഗം ഓഫീസിനും ചട്ടമ്പി സ്വാമി സ്മാരക മന്ദിരത്തിനും നേരെയുണ്ടായ ആക്രമണത്തില്‍ സര്‍ക്കാറിനുവേണ്ടി ഖേദം പ്രകടിപ്പിക്കുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലനില്‍ക്കുന്ന കലുഷിത അന്തരീക്ഷത്തെ കൂടുതല്‍ വഷളാക്കുകയെന്ന ലക്ഷ്യമിട്ടാണ് ഇത് നടത്തിയത്. ഇത് നടത്തിയവര്‍ ആരാണെന്നറിയാന്‍ പാഴുര്‍പടിവരെ പ്രശ്‌നം വെച്ചുനോക്കേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.ആര്‍.എസ്.എസ് ബി.ജെ.പി നേതൃത്വത്തിന്റെ അറിവോടെയാണ് ഈ ആക്രമണം. അവര്‍ക്ക് നല്ല സ്വാധീനമുളള പ്രദേശമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, ഇതുവരെ എന്‍എസ്എസിന്റെ മൂന്ന് ഓഫിസുകള്‍ ആക്രമിക്കപ്പെടുകയും ചെയ്തു. ഇതില്‍ രൂക്ഷമായ പ്രതികരണമാണ് സുകുമാരന്‍ നായര്‍ നടത്തിയത്. ഇതിന് പിന്നില്‍ ആരാണെന്ന് അറിയാം.

എന്‍എസ്എസിനോട് കളിവേണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.ദേവസ്വം നിയമനങ്ങളിലെ പിന്നാക്ക വിഭാഗങ്ങളിലെ സംവരണം ഭിന്നതയുണ്ടാക്കാനാണ്. ഹിന്ദുക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് എന്‍എസ്എസിനുളള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ദേവസ്വം മന്ത്രി അറിയിക്കുന്നത്.

ശബരിമല സ്ത്രീ പ്രവേശനത്തില്‍ എന്‍എസ്എസ് സ്വീകരിച്ച നിലപാടിന്റെ പശ്ചാത്തലത്തിലാകാം കരയോഗങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണമെന്നാണ് എന്‍എസ്എസ് ആരോപണം.

നിലപാടുകളെ എതിര്‍ക്കുന്നവരാണ് അക്രമത്തിന് പിന്നിലെന്ന് എന്‍എസ്എസും ബിജെപിയും ആരോപിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈക്കം മറവന്‍തുരുത്തില്‍ എന്‍എസ്എസ് കരയോഗവ മന്ദിരത്തിന്റെ കൊടി തോരണങ്ങള്‍ നശിപ്പിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നോമിനേഷന് 24 മണിക്കൂർ രാഹുലിന്റെ അറ്റകൈ നീക്കം പാലക്കാട് മത്സരിക്കും?..പെണ്ണുങ്ങളെ അറഞ്ചം പുറഞ്ചം ചതിച്ച് പിണറായി...!  (8 minutes ago)

ഗോവിന്ദനെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിൽ POCSO തന്നെ..! മോണാലിസയിക്ക് 16 വയസ്സ് ശിവകുട്ടിയും അറസ്റ്റിലേക്ക്..?  (15 minutes ago)

അതിശക്തമായ മഴ, മിന്നൽ പ്രളയം. ആളുകൾ ഒലിച്ചുപോയി  (22 minutes ago)

എടോ വിജയൻ, തന്റെ കൊലച്ചിരി ഉടൻ തീരും, ആ കപ്പ് അടിച്ച് മുഖ്യന്റെ തലപ്പൊട്ടിച്ച് രാഹുൽ...! സത്യം ഭൂമിയിൽ നിന്നു മുളച്ചുവരും  (29 minutes ago)

കമ്പനികൾക്ക് നിരക്ക് സ്വയം നിർണയിക്കാം; വിമാന യാത്രക്കാർക്ക് കനത്ത തിരിച്ചടി  (43 minutes ago)

KOCHI അഞ്ചു മരണം സര്‍വ്വത്ര ദുരൂഹത  (1 hour ago)

പാലക്കാട് കോൺ​ഗ്രസിന് വീണ്ടും ഇരുട്ടടി; പാർട്ടി വിട്ട് മഹിളാ കോൺ​ഗ്രസ് നേതാവ് ജയലക്ഷ്മി  (1 hour ago)

അയ്യപ്പ സന്നിധിയിൽ ഉത്സവകാലം; ഇന്ന് നട തുറക്കും  (1 hour ago)

സ്വർണവില കുറഞ്ഞു  (1 hour ago)

48 കേന്ദ്രങ്ങൾ; ഒരു ദിവസം 4 പൊതുയോ​ഗം, തിരഞ്ഞെടുപ്പ് ​ഗോദയിലേക്ക് പിണറായി  (1 hour ago)

പാചക വാതക ക്ഷാമം അതിരൂക്ഷം  (2 hours ago)

ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം  (2 hours ago)

മഴക്കുവെടിയിലും രക്ഷയില്ല. വയനാട് ജനവാസ മേഖലയിൽ ഭീതിപരത്തി മുട്ടിക്കൊമ്പൻ  (2 hours ago)

അക്ഷതിന്റെ ആത്മഹത്യയ്ക്കു ശേഷം വീടു വിട്ടിറങ്ങിയ അശ്വതി; മക്കൾക്ക് വിഷം നൽകി, കൊച്ചിയിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്  (3 hours ago)

കാരാട്ട് റസാഖ് മുസീം ലീ​ഗിലേക്ക്  (3 hours ago)

Malayali Vartha Recommends