Widgets Magazine
22
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭർത്താവ് മരിച്ച് എട്ടാം മാസം കൂട്ടമരണം..മക്കളെ വിഷം കൊടുത്ത് കൊന്ന് ആത്മഹത്യ... സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍.. ഉഷ ഇല്ലാതിരുന്ന സമയത്ത് വീടു കുത്തിത്തുറന്നാണ് അകത്തു കയറി യുവതി ചെയ്തത്..


രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ അപ്രതീക്ഷിത തിരിവ്: പെണ്ണുങ്ങൾ രണ്ടും കൽപ്പിച്ച്, പക്ഷേ ഡിജിറ്റൽ തെളിവുകൾ ചതിച്ചോ...?


സ്ഥാനമാനങ്ങളല്ല, പാർട്ടി തന്നെ വലുത്! പാലക്കാട്ടെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മാതൃകാപരമായ നിലപാട് സോഷ്യൽ മീഡിയയിൽ വൈറൽ...


കൊച്ചി വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ച നിലയിൽ; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി...


ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ട്, ബ്രിട്ടീഷ്-അമേരിക്കന്‍ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യ ലക്ഷ്യമാക്കി ഇറാന്‍ മിസൈല്‍ ആക്രമണം.. അമേരിക്കയെയും സഖ്യകക്ഷികളെയും ഞെട്ടിച്ചിട്ടുണ്ട്..

ആദ്യമായി ജില്ലാ വനിത ശിശുവികസന ഓഫീസര്‍മാരെ നിയമിച്ചു

03 NOVEMBER 2018 02:58 PM IST
മലയാളി വാര്‍ത്ത

സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനും വികസനത്തിനുമായി പുതുതായി രൂപീകരിച്ച വനിത ശിശുവികസന വകുപ്പില്‍ ജില്ലാ ഓഫീസര്‍ തസ്തികകളില്‍ താത്കാലിക നിയമനം നല്‍കി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വനിതാ ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. താഴെത്തട്ടിലുള്ള പ്രവര്‍ത്തനങ്ങളും ഫണ്ട് വിതരണവും കാര്യക്ഷമമാക്കുന്നതിന് വേണ്ടിയാണ് ജില്ലാ ഓഫീസര്‍മാരെ നിയമിച്ചത്. ഇതിലൂടെ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ വനിതാ ശിശുവികസന വകുപ്പില്‍ ഉള്‍പ്പെടുന്ന പ്രോഗ്രാം ഓഫീസര്‍, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്നീ തസ്തികകളില്‍ നിന്നും ഉദ്യോഗക്കയറ്റം ലഭിച്ച 10 ജീവനക്കാര്‍ക്കും മറ്റ് 4 ജില്ലകളില്‍ വനിത ശിശുവികസന കാര്യാലയങ്ങളില്‍ അതത് ജില്ലകളില്‍ സേവനമനുഷ്ഠിക്കുന്ന സീനിയറായ ഉദ്യോഗസ്ഥര്‍ക്കുമാണ് പൂര്‍ണ അധിക ചുമതല നല്‍കിയിരിക്കുന്നത്.

എല്‍. സബീന ബീഗം (തിരുവനന്തപുരം), ഗീതാകുമാരി എസ്. (കൊല്ലം), ഷീബ എല്‍. (പത്തനംതിട്ട), അനിറ്റ എസ്. ലിന്‍ (കോഴിക്കോട്), സോഫി ജേക്കബ് (ഇടുക്കി), ജെബിന്‍ ലോലിത സെയ്ന്‍ (എറണാകുളം), പി. സുലക്ഷണ (തൃശൂര്‍), പി. മീര (പാലക്കാട്), തസ്‌നീം പി.എസ്. (മലപ്പുറം), ദേന ഭരതന്‍ (കാസര്‍ഗോഡ്), മിനിമോള്‍ (ആലപ്പുഴ), പി.എന്‍. ശ്രീദേവി (കോട്ടയം), ലജീന കെ.എച്ച്. (വയനാട്) ബിന്ദു സി.എ. (കണ്ണൂര്‍) എന്നിവരെയാണ് ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍മാരായി നിയമിച്ചത്.

ഏലിയാസ് തോമസ് (തിരുവനന്തപുരം), സുധീര്‍കുമാര്‍ പി (കൊല്ലം), ഷംല ബീഗം ജെ. (പത്തനംതിട്ട), ജി. ഗോപകുമാര്‍ (ഇടുക്കി), രഞ്ജുനാഥന്‍ (എറണാകുളം), കെ.ജി. വിന്‍സന്റ് (തൃശൂര്‍), ഫ്രാന്‍സിസ് ബാബു കെ.ജി. (പാലക്കാട്), കെ. കൃഷ്ണമൂര്‍ത്തി (മലപ്പുറം), ഷീബ മുംതാസ് സി.കെ. കോഴിക്കോട്, ബി. ഭാസ്‌കര്‍ (കാസര്‍ഗോഡ്), സാബു ജോസഫ് (ആലപ്പുഴ), പവിത്രന്‍ തൈക്കണ്ടി (വയനാട്) എം.എം. മോഹന്‍ദാസ് (കോട്ടയം), കെ. രാജീവന്‍ (കണ്ണൂര്‍) എന്നിവരെ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാരായും നിയമിച്ചിട്ടുണ്ട്.

വനിതാ വികസനത്തിനും ശിശുക്ഷേമത്തിനും വലിയ പ്രധാന്യം നല്‍കുന്നതിന് വേണ്ടിയാണ് പ്രത്യേക വകുപ്പ് തന്നെ ഈ സര്‍ക്കാര്‍ രൂപീകരിച്ചത്. അവരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കി വരുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അക്രമങ്ങള്‍ തടയാനും കുറ്റവാളികള്‍ക്ക് മതിയായ ശിക്ഷകള്‍ ഉറപ്പുവരുത്താനും വകുപ്പ് ശ്രമിച്ചു വരുന്നു. ഇതോടൊപ്പം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വിളിച്ചറിയിക്കാനും ഇടപെടാനുമുള്ള സംവിധാനങ്ങളും സജ്ജമാക്കിയിട്ടുണ്ട്. സ്ത്രീകളുടെ സാമൂഹ്യവും സാമ്പത്തികവുമായ ശാക്തീകരണത്തിനുതകുന്ന പരിപാടികള്‍ ആവിഷ്‌ക്കരിക്കുക, ലിംഗപരമായ വിവേചനം തടയുക, അതിക്രമങ്ങളില്‍ നിന്നും സംരക്ഷണം നല്‍കുക, കഴിവുകള്‍ വികസിപ്പിക്കുന്നതിനാവശ്യമായ നിയമപരവും സ്ഥാപനപരവുമായ സഹായം നല്‍കുക എന്നിവ ഈ വകുപ്പിന്റെ ചുമതലയില്‍പ്പെടും.

ഗാര്‍ഹികാതിക്രമങ്ങളില്‍ നിന്ന് സ്ത്രീകളെ രക്ഷിക്കുന്ന നിയമം 2005, സ്ത്രീധന നിരോധന നിയമം 1961, ശൈശവവിവാഹ നിരോധന നിയമം 2006, ഇമ്മോറല്‍ ട്രാഫിക്കിംഗ് പ്രിവന്‍ഷന്‍ ആക്ട് തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമം 2013, ലിംഗസമത്വവും ശാക്തീകരണവും ഉറപ്പാക്കുന്ന നയം, നിര്‍ഭയ പോളിസി, കേന്ദ്ര സംസ്ഥാന ന്യൂട്രീഷ്യന്‍ പോളിസികള്‍, ഐ.സി.ഡി.എസ്. പദ്ധതികള്‍, അങ്കണവാടികള്‍, നിര്‍ഭയ ഹോമുകള്‍, മഹിളാമന്ദിരങ്ങള്‍, ഷോര്‍ട്ട് സ്‌റ്റേ ഹോമുകള്‍, റസ്‌ക്യൂ ഹോം, ആഫ്റ്റര്‍കെയര്‍ ഹോം, നിര്‍ഭയ ഷെല്‍ട്ടര്‍ ഹോം, സര്‍വീസ് പ്രൊവൈഡിംഗ് സെന്റര്‍ തുടങ്ങിയവയാണ് വനിതാ ശിശുക്ഷേമ വകുപ്പിന് കീഴിലുള്ളത്.

വനിതാ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍, വനിതാ വികസന കോര്‍പ്പറേഷന്‍, ജാഗ്രതാ സമിതികള്‍, ജെന്‍ഡര്‍ ബഡ്ജറ്റിംഗ് തുടങ്ങിയവയും വനിതാ ശിശുവികസന വകുപ്പാണ് കൈകാര്യം ചെയ്യുന്നത്. അതിനാല്‍ തന്നെ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ജില്ലാ വനിത ശിശു വികസന ഓഫീസര്‍മാരുടെ നിയമനം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നോമിനേഷന് 24 മണിക്കൂർ രാഹുലിന്റെ അറ്റകൈ നീക്കം പാലക്കാട് മത്സരിക്കും?..പെണ്ണുങ്ങളെ അറഞ്ചം പുറഞ്ചം ചതിച്ച് പിണറായി...!  (8 minutes ago)

ഗോവിന്ദനെ അറസ്റ്റ് ചെയ്യാൻ പോലീസ് വീട്ടിൽ POCSO തന്നെ..! മോണാലിസയിക്ക് 16 വയസ്സ് ശിവകുട്ടിയും അറസ്റ്റിലേക്ക്..?  (15 minutes ago)

അതിശക്തമായ മഴ, മിന്നൽ പ്രളയം. ആളുകൾ ഒലിച്ചുപോയി  (22 minutes ago)

എടോ വിജയൻ, തന്റെ കൊലച്ചിരി ഉടൻ തീരും, ആ കപ്പ് അടിച്ച് മുഖ്യന്റെ തലപ്പൊട്ടിച്ച് രാഹുൽ...! സത്യം ഭൂമിയിൽ നിന്നു മുളച്ചുവരും  (29 minutes ago)

കമ്പനികൾക്ക് നിരക്ക് സ്വയം നിർണയിക്കാം; വിമാന യാത്രക്കാർക്ക് കനത്ത തിരിച്ചടി  (43 minutes ago)

KOCHI അഞ്ചു മരണം സര്‍വ്വത്ര ദുരൂഹത  (1 hour ago)

പാലക്കാട് കോൺ​ഗ്രസിന് വീണ്ടും ഇരുട്ടടി; പാർട്ടി വിട്ട് മഹിളാ കോൺ​ഗ്രസ് നേതാവ് ജയലക്ഷ്മി  (1 hour ago)

അയ്യപ്പ സന്നിധിയിൽ ഉത്സവകാലം; ഇന്ന് നട തുറക്കും  (1 hour ago)

സ്വർണവില കുറഞ്ഞു  (1 hour ago)

48 കേന്ദ്രങ്ങൾ; ഒരു ദിവസം 4 പൊതുയോ​ഗം, തിരഞ്ഞെടുപ്പ് ​ഗോദയിലേക്ക് പിണറായി  (1 hour ago)

പാചക വാതക ക്ഷാമം അതിരൂക്ഷം  (2 hours ago)

ഇസ്രയേലിലെ ആണവ കേന്ദ്രങ്ങളുള്ള മേഖലകളിൽ ഇറാൻ്റെ മിസൈൽ ആക്രമണം  (2 hours ago)

മഴക്കുവെടിയിലും രക്ഷയില്ല. വയനാട് ജനവാസ മേഖലയിൽ ഭീതിപരത്തി മുട്ടിക്കൊമ്പൻ  (2 hours ago)

അക്ഷതിന്റെ ആത്മഹത്യയ്ക്കു ശേഷം വീടു വിട്ടിറങ്ങിയ അശ്വതി; മക്കൾക്ക് വിഷം നൽകി, കൊച്ചിയിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്  (3 hours ago)

കാരാട്ട് റസാഖ് മുസീം ലീ​ഗിലേക്ക്  (3 hours ago)

Malayali Vartha Recommends