ചലച്ചിത്ര നടന്‍ സൈജു കുറുപ്പിന്റെ പിതാവ് ഗോവിന്ദ കുറുപ്പ് അന്തരിച്ചു

ചലച്ചിത്ര നടന്‍ സൈജു കുറുപ്പിന്റെ പിതാവ് ഗോവിന്ദ കുറുപ്പ് (75) അന്തരിച്ചു . ഗോവിന്ദ കുറിപ്പും ഭാര്യയും സ്കൂട്ടറില്‍ സഞ്ചരിക്കവേ ആയിരുന്നു അപകടം ഉണ്ടായത്. ആലപ്പുഴ ചേര്‍ത്തല തുറവൂര്‍ - തൈക്കാട്ടുശേരി റോഡില്‍ ഇന്ന് രാവിലെ 11.15 അപകടം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടറിലേക്ക് ഒരു ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു . പരുക്കേറ്റ ശോഭനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച മലയാളചലച്ചിത്ര നടനാണ് സൈജു കുറുപ്പ്. അതിനു ശേഷം നിരവധി മലയാള ചലച്ചിത്രങ്ങളിൽ നായകനായും വില്ലനായും സഹനടനായും വേഷമിട്ടു. ഏതാനും തമിഴ് ചിത്രങ്ങളിലും സൈജു കുറുപ്പ് അഭിനയിച്ചിട്ടുണ്ട്.
സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഗോവിന്ദ കുറുപ്പ് ഇതുപോലെയുള്ള ജോലിയായിരുന്നു തനിക്ക് വേണ്ടി വേണ്ടി ആഗ്രഹിചിരുന്നതെന്നും, എന്‍ജിനീയറിങ്ങിന് പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ ഒരുപാട് പേര്‍ അമേരിക്കയിലൊക്കെ പോയി ജോലി ചെയ്യുന്നുണ്ടായിരുന്നു. അതിനാല്‍ അമേരിക്കയില്‍ വിടണമെന്ന് അച്ഛന് ആഗ്രഹമുണ്ടായിരുന്നു. അതിന് വേണ്ടി അച്ഛന്‍ എനിക്ക് പാസ്പോര്‍ട്ട് വരെ എടുത്തിരുന്നു. എന്നാൽ അവരുടെ ആഗഹം സാധിപ്പിച്ച് കൊടുക്കാന്‍ സാധിച്ചില്ല എന്നും സൈജു കുറുപ്പ് മുൻപ് മനസുതുറന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha


























