ളാഹയില്‍ അയ്യപ്പ ഭക്തനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത : അന്വേഷണം വേണമെന്ന് ഭാര്യ ലളിത

ളാഹയില്‍ അയ്യപ്പ ഭക്തനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ഭാര്യ ലളിത. ശിവദാസന്റേത് അപകടമരണം ആണെന്ന് കരുതുന്നില്ലെന്ന് ഭാര്യ ലളിത ആരോപിച്ചു. കാണാതായെന്ന് പരാതി നല്‍കിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും അച്ഛന്‍റെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും മകന്‍ ശരത് പറഞ്ഞു. 22 ന് പരാതി നല്‍കിയെങ്കിലും 25നുമാത്രമാണ് കേസെടുക്കാന്‍ പൊലീസ് തയ്യാറായതെന്നാണ് മകന്‍റെ ആരോപണം.
അയല്‍ക്കാരുമായുള്ള അതിര്‍ത്തി തര്‍ക്കം നേരത്തേ പരിഹരിച്ചതാണ്. ഭര്‍ത്താവിന്‍റെ മരണം അപകടത്തെ തുടര്‍ന്നാണെന്ന് കരതുന്നില്ലെന്ന് ഭാര്യ ലളിത വ്യക്തമാക്കി. അതേസമയം കഴിഞ്ഞമാസം 18 ന് തന്നെയാണ് ശിവദാസന്‍ ശബരിമലയിലേക്ക് പോയതെന്നും 19 ന് വീട്ടീലേക്ക് വിളിച്ചത് ഭര്‍ത്താവ് തന്നെയെന്നും ലളിത സ്ഥിരീകരിച്ചു.
രണ്ട് ദിവസം മുമ്പായിരുന്നു നിലയ്ക്കലില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെ ശിവദാസന്റെ മൃതദേഹം കണ്ടെത്തിയത്. ശബരിമലയിലെ പോലീസ് നടപടിയില്‍ ശിവദാസന്‍ കൊല്ലപ്പെടുകയായിരുന്നു എന്ന് ബിജെപി ആരോപിചിരുന്നു. എന്നാല്‍ പോലീസ് നടപടി ഉണ്ടായ 16, 17 തിയ്യതികളില്‍ ശിവദാസന്‍ അവിടെ ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ 18 ന് ആണ് ശിവദാസന്‍ ശബരിമലയിലേക്ക് പുറപ്പെട്ടത്. പിന്നീട് 19 ന് രാവിലെ സന്നിധാനത്ത് നിന്ന് മറ്റൊരു അയ്യപ്പ ഭക്തന്റെ ഫോണില്‍ നിന്ന് വീട്ടിലേക്ക് വിളിച്ചിരുന്നതായും ഭാര്യ സ്ഥിരീകരിക്കുന്നുണ്ട്.
ശിവദാസന്‍റെ മരണം രക്തസ്രാവത്തെ തുടര്‍ന്നെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. തുടയെല്ല് പൊട്ടി രണ്ടായി മാറിയിട്ടുണ്ടെന്നും ഇതാണ് രക്തസ്രാവത്തിന് കാരണം. ഉയര്‍ന്ന സ്ഥലത്ത് നിന്നുള്ള വീഴ്ചയിലാകാം തുടയെല്ല് പൊട്ടാന്‍ കാരണമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടില്‍ പറയുന്നു. വീഴ്ചയിൽ നിന്നോ അപകടം കൊണ്ടോ ഇങ്ങനെ സംഭവിക്കാമെന്നും ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. ഒരാഴ്ചയിലേറെ പഴക്കമുള്ള മൃതദേഹത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ കാര്യമായ ക്ഷതം ഉള്ളതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നില്ല. ശിവദാസിന്റെ മൃതദേഹം കണ്ടെത്തിയതിന് അരികെ അദ്ദേഹത്തിന്റെ മോപ്പഡും കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha


























