പോലീസ് കസ്റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശി മരിച്ചു

കോഴിക്കോട് പോലീസ് കസ്റ്റഡിയിലെടുത്ത തമിഴ്നാട് സ്വദേശി മരിച്ചു.തിരുനെൽവേലി സ്വദേശിയായ സ്വാമിനാഥൻ (39) എന്നയാളാണ് മരിച്ചത്. കഴിഞ്ഞ ദിവസം ഒരു ഇരുമ്പു കടയിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. നെഞ്ചു വേദനയെന്ന് പറഞ്ഞ് പൊലീസ് തന്നെയാണ് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചതെന്ന് ജീവനക്കാർ പറയുന്നു. പിന്നീട് മരണം സംഭവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























