മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോള്‍ മുട്ടിടിച്ച് എടുത്ത തീരുമാനങ്ങളെല്ലാം പിന്‍വലിച്ച ദേവസ്വം ബോര്‍ഡും പ്രസിഡന്റെ പരാജയമാണെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോള്‍ മുട്ടിടിച്ച് എടുത്ത തീരുമാനങ്ങളെല്ലാം പിന്‍വലിച്ച ദേവസ്വം ബോര്‍ഡും പ്രസിഡന്റും പരാജയമാണെന്ന് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട പ്രസിഡന്റ് എ.പത്മകുമാര്‍ രാജിവെയ്ക്കണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സ്വയം ഭരണാധികാരമുള്ള സ്ഥാപനമാണ്. അതിന്റെ ഭരണത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് അധികാരമില്ല. എന്നാല്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ഇടപെടുന്നെന്നും പ്രയാര്‍ ആരോപിച്ചു.
വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചും നിരോധനാജ്ഞ പ്രഖ്യാപിച്ചും, ചിത്തിരപൂജയ്ക്ക് സന്നിധാന്തില്‍ എത്താന്‍ പറ്റാത്ത വിധത്തില്‍ ഭക്തരെ ഭീതിയിലാഴ്‌ത്തി. അയ്യപ്പന്മാരെ സന്നിധാനത്തില്‍നിന്ന് അകറ്റിയ ശേഷം യുവതികളെ കയറ്റാമെന്നാണ് വിചാരിക്കുന്നതെങ്കില്‍ നടക്കില്ല. അയ്യപ്പനു വേണ്ടി ജീവത്യാഗത്തിനും തയാറാണ്.ശബരിമലയിലെ സംഭവ വികാസനങ്ങളെപ്പറ്റി കോടതിക്കു റിപ്പോര്‍ട്ട് നല്‍കാന്‍ ബോര്‍ഡ് എടുത്ത തീരുമാനത്തില്‍നിന്നു മുഖ്യമന്ത്രി കണ്ണുരുട്ടിയപ്പോള്‍ മുട്ടിടിച്ചുകൊണ്ടാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിന്മാറിയത്.
ഭരണരംഗത്ത് പൂര്‍ണ പരാജയമായ പ്രസിഡന്റ് രാജിവെച്ച് ഒഴിയുന്നതാണ് നല്ലത്. അയ്യപ്പന്മാരോടു സര്‍ക്കാരും ബോര്‍ഡും ശത്രുതാപരമായാണ് പെരുമാറുന്നത്. കോടതിവിധിയെ മറയാക്കി വിശ്വാസിസമൂഹത്തിനെതിരെ നരനായാട്ട് നടത്തുന്നു. കിരാതമായ ഭരണം ശബരിമലയുടെ കീര്‍ത്തി നഷ്ടപ്പെടുത്തും. പ്രവേശന നികുതി ഉള്‍പ്പെടെ തീര്‍ത്ഥാടന കാലത്ത് 1300 കോടി രൂപയാണ് സംസ്ഥാനത്തിനു ലഭിക്കുന്നത്. എന്നിട്ടും സേവനത്തിന്റെ പേരില്‍ പണം തട്ടിയെടുക്കുന്നു. ജലവിതരണത്തിന് 9 കോടി രൂപയും വൈദ്യുതിക്ക് 4 കോടി രൂപയുമാണ് ഈടാക്കുന്നത്. ശുചീകരണത്തിന് കലക്ടര്‍ 1.5 കോടി രൂപ വാങ്ങുന്നതായും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























