കുട്ടി ഉടുപ്പ് ധരിച്ച് പുതിയ ലുക്കില്‍ എത്തിയ ടെന്നീസ് താരം മരിയ ഷറപ്പോവയെ കാണാനെത്തിയത് 8.76 മില്യന്‍

ടെന്നീസ് താരം മരിയാ ഷറപ്പോവയ്ക്ക് ആരാധകര്‍ കുറവാണെന്നു കരുതിയെങ്കില്‍ തെറ്റി. ഇപ്പോഴും ആരാധകര്‍ക്ക് കുറവൊന്നുമില്ല. ഹാലോവിന്‍ ദിനത്തോടനുബന്ധിച്ച് കഴിഞ്ഞദിവസം മരിയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്ത ചിത്രംകാണാന്‍ ആരാധകരുടെ ഇടിച്ചുകയറ്റമായിരുന്നു.
പോസ്റ്റ് ചെയ്ത ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ചിത്രം വൈറലായി. ഒറ്റദിവസം കൊണ്ട് അയ്യായിരത്തിലേറെ ലൈക്കുകളാണ് കിട്ടിയത്. ത്രീഫോര്‍ത്ത് ധരിച്ച് ഒപ്പം ഒരു പാവക്കുട്ടിയുമായാണ് മരിയ ഫോട്ടോയ്ക്ക് പോസുചെയ്തത്.
കണ്ടാല്‍ പതിനെട്ടുതോന്നിക്കില്ലെന്നാണ് ആരാധകരില്‍ ചിലരുടെ കമന്റ്. ടെന്നീസിനെക്കാള്‍ മരിയയ്ക്ക് ഇണങ്ങുന്നത് മോഡലിംഗാണെന്നാണ് മറ്റുചിലരുടെ കമന്റ്. 8.76 മില്യനാണ് ഷറപ്പോവയുടെ ഇന്‍സ്റ്റാഗ്രാം ഫോളവേഴ്‌സ്. മരിയയ്ക്ക് കൂട്ടായി കനേഡിയന്‍ ടെന്നീസ് താരം യൂജിന്‍ ബുക്കാര്‍ഡും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്തിട്ടുണ്ട്. ഷോര്‍ഡ്‌സും പെട്ടിപോലുള്ള ഉടുപ്പും ധരിച്ചാണ് താരത്തിന്റെ നില്‍പ്പ്. ഇതും വൈറലാവാന്‍ അധികസമയം വേണ്ടിവന്നില്ല.

ഏറെ ആരാധകരുള്ള പ്രൊഫഷണല്‍ ടെന്നിസ് താരമാണ് മരിയ ഷറപ്പോവ. 2014 ജൂലായ് 7ലെ വനിതാ ടെന്നീസ് അസോസിയേഷന്‍ റാങ്കിംഗ് പ്രകാരം ആറാം സ്ഥാനത്തായിരുന്നു. അഞ്ച് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങളുള്‍പ്പെടെ 32 കിരീടങ്ങള്‍ നേടിയ ഷറപ്പോവ 1994 മുതല്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ സ്ഥിരതാമസക്കാരിയാണ്. ടെന്നീസില്‍ കത്തിനില്‍ക്കുമ്പോഴാണ് ഉത്തേജനമരുന്ന് വിവാദത്തില്‍ പെട്ടത്.

https://www.facebook.com/Malayalivartha

























