ശബരിമല സീസണില്‍ തിരക്ക് ഒഴിവാക്കുന്നതിനായി പ്രത്യേക ട്രെയിന്‍ സര്‍വ്വീസുകള്‍

ശബരിമല സീസണിലെ അധിക തിരക്ക് ഒഴിവാക്കുന്നതിനായി ചെന്നൈ, കൊല്ലം എന്നിവിടങ്ങളില്‍നിന്ന് പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും. ചെന്നൈയില്‍നിന്ന് എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും (19 മുതല്‍ 2019 ജനുവരി ഒന്നു വരെ) രാത്രി 8.40ന് പുറപ്പെടുന്ന ചെന്നൈ സെന്‍ട്രല്‍കൊല്ലം വീക്ക്‌ലി എക്‌സ്പ്രസ് (06047) പിറ്റേന്ന് ഉച്ചയ്ക്ക് 12ന് കൊല്ലത്തെത്തും. ചെന്നൈ സെന്‍ട്രല്‍കൊല്ലം വീക്ക്‌ലി സുവിധ സ്‌പെഷല്‍ (82635) 16, 23, 30, ഡിസംബര്‍ 7, 14, 21, 23 തീയതികളില്‍ രാത്രി 8.40ന് ചെന്നൈയില്‍നിന്ന് യാത്ര തിരിക്കും. പിറ്റേന്ന് ഉച്ചയ്ക്ക് 12ന് കൊല്ലത്തെത്തും. ചെന്നൈകൊല്ലം വീക്ക്‌ലി എക്‌സ്പ്രസ് (06049) 2019 ജനുവരി 4, 11, 18, 25 തീയതികളില്‍ ചെന്നൈയില്‍നിന്ന് രാത്രി 8.40ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 12ന് കൊല്ലത്തെത്തും.
കൊല്ലത്തുനിന്ന് യാത്ര തിരിക്കുന്ന കൊല്ലംചെന്നൈ സെന്‍ട്രല്‍ വീക്ക്‌ലി എക്‌സ്പ്രസ് (06048) എല്ലാ ചൊവ്വാഴ്ചകളിലും വ്യാഴാഴ്ചകളിലും (20 മുതല്‍ 2019 ജനുവരി 24 വരെ) ഉച്ചയ്ക്കുശേഷം മൂന്നിന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 9.45ന് ചെന്നൈ എത്തും. കൊല്ലംചെന്നൈ സുവിധ സ്‌പെഷല്‍ (82636) 18, 25, ഡിസംബര്‍ 2, 9, 30 തീയതികളില്‍ കൊല്ലത്തുനിന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.20ന് ചെന്നൈയിലെത്തും.
കൊല്ലം ചെന്നൈ സെന്‍ട്രല്‍ വീക്ക്‌ലി എക്‌സ്പ്രസ് ഡിസംബര്‍ 16, 23, 2019 ജനുവരി 6, 13, 20, 27 തീയതികളില്‍ കൊല്ലത്തുനിന്ന് ഉച്ചയ്ക്കുശേഷം മൂന്നിന് പുറപ്പെടും. എല്ലാ സര്‍വീസുകള്‍ക്കും ആറക്കോണം, കഠ്പടി, ജോലാര്‍പേട്ടൈ, സേലം, ഈറോഡ്, തിരുപ്പൂര്‍, കോയമ്പത്തൂര്‍, പാലക്കാട് ജംഗ്ഷന്‍, ഒറ്റപ്പാലം, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്.
"
https://www.facebook.com/Malayalivartha

























