Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..


കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...

ഒരുക്കങ്ങളൊന്നുമില്ലാതെ ശബരിമല... മണ്ഡലകാല തീര്‍ത്ഥാടനത്തിനായി ഇന്നു നട തുറക്കാനിരിക്കെ അടിസ്ഥാനസൗകര്യങ്ങള്‍ പോലും ഒരുക്കാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

16 NOVEMBER 2018 08:19 AM IST
മലയാളി വാര്‍ത്ത

മണ്ഡലകാല തീര്‍ഥാടനത്തിനായി ഇന്നു ശബരിമല നട തുറക്കാനിരിക്കേ, തീര്‍ഥാടകര്‍ക്കു പമ്പാ സ്‌നാനവും അന്നദാനവും ശൗചാലയങ്ങളും ഉള്‍പ്പെടെ അടിസ്ഥാനസൗകര്യങ്ങളൊന്നും ഒരുക്കാതെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. എരുമേലിയിലും പമ്പയിലും സന്നിധാനത്തും യാതൊരു സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടില്ല. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വേണ്ടത്ര ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടില്ല.

തീര്‍ഥാടനകാലത്തു നിലയ്ക്കലില്‍ കണ്‍ട്രോളിങ് ഓഫീസ് തുറക്കാറുണ്ടെങ്കിലും ഇക്കുറി അതേക്കുറിച്ച് ആലോചിച്ചിട്ടുപോലുമില്ല. കണ്‍ട്രോളിങ് ഓഫീസ് പ്രവര്‍ത്തിക്കേണ്ട സ്ഥലത്ത് നിലവില്‍ ജില്ലാ കലക്ടറുടെ ദുരിതാശ്വാസ ക്യാമ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണു നടക്കുന്നത്. ലക്ഷക്കണക്കിനു തീര്‍ഥാടകരെത്തുന്ന എരുമേലി, നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ പാര്‍ക്കിങ് സ്ഥലങ്ങളുടെ ലേലം പൂര്‍ത്തിയായില്ല. എരുമേലിയിലെ നാളികേരലേലം സംബന്ധിച്ച തീരുമാനവും എങ്ങുമെത്തിയില്ല. കടകള്‍ പലതും ഏറ്റെടുക്കാന്‍ ആരും മുന്നോട്ടുവന്നിട്ടില്ല. ദേവസ്വം ബോര്‍ഡിന്റെ മുഖ്യവരുമാനമാര്‍ഗങ്ങളാണ് ഇവ. പ്രളയത്തില്‍ ഒലിച്ചുപോയ പമ്പയിലെ ശൗചാലയങ്ങള്‍ പുനര്‍നിര്‍മിച്ചിട്ടില്ല. പമ്പയില്‍നിന്നു ജെ.സി.ബി ഉപയോഗിച്ച് മണ്ണുമാറ്റി, സ്‌നാനസൗകര്യങ്ങള്‍ ഒരുക്കുന്നതേയുള്ളൂ. അന്നദാനമണ്ഡപം സജ്ജമായിട്ടില്ല.

അന്നദാനത്തിനുള്ള അരിയും മറ്റു സാധനങ്ങളും എത്തിച്ചിട്ടില്ല. പ്രളയമെടുത്ത പമ്പയില്‍ വിരിവയ്ക്കാന്‍ യാതൊരു സൗകര്യവുമില്ല. തീര്‍ഥാടകരുടെ ആശ്രയമായിരുന്ന രാമമൂര്‍ത്തി മണ്ഡപവും തകര്‍ന്നുകിടക്കുകയാണ്. സന്നിധാനത്തു വിരിവയ്ക്കാനുള്ള ഷെഡ്ഡുകള്‍ ലേലം ചെയ്തിട്ടില്ല.
മുമ്പ് അയ്യപ്പസേവാസംഘവും അയ്യപ്പസമാജവും ശബരിമലയിലും പമ്പയിലും അന്നദാനംനടത്തിയിരുന്നു. അതിനു തടയിട്ടാണു ബോര്‍ഡ് നേരിട്ട് അന്നദാനം ഏറ്റെടുത്തത്. ഇതിനെതിരേ അയപ്പസേവാസംഘം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ 24 മണിക്കൂറും ഭക്തര്‍ക്കു ഭക്ഷണം നല്‍കാമെന്നു ബോര്‍ഡ് അറിയിക്കുകയായിരുന്നു. അതും ഇപ്പോള്‍ പ്രതിസന്ധിയിലായി.

മുന്‍വര്‍ഷങ്ങളില്‍ ചിത്തിര ആട്ടവിശേഷത്തിനു ശരാശരി 1500 പേര്‍ എത്തിയിരുന്ന സ്ഥാനത്ത് ഇക്കുറി എത്തിയത് 12,000 പേരാണ്. യുവതീപ്രവേശനവിവാദത്തിന്റെ പശ്ചാത്തലത്തില്‍ മണ്ഡലമകരവിളക്കുകാലത്ത് സ്ഥിതി വഷളാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടും നിലവിലുണ്ട്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ; ഒളിമ്പിക് സിറ്റിയും 1200 കോടിയുടെ പുതിയ സെക്രട്ടറിയേറ്റും പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്...  (9 minutes ago)

മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...  (15 minutes ago)

ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...  (20 minutes ago)

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (26 minutes ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (38 minutes ago)

20 കാരിയുടെ വയറ്റിൽ നിന്നു  (39 minutes ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (47 minutes ago)

കേരള ഹൗസിലെ ഔദ്യോഗിക രേഖകള്‍ മോഷണം പോയതായി പരാതി  (47 minutes ago)

ഭാരത് മാതാ കോളജിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മാനേജ്‌മെന്റിനെതിരെ വൻ പ്രതിഷേധം...  (48 minutes ago)

ഫ്ലാറ്റിലേക്ക് അനിലയുമായി പോലീസ് ഉടൻ എത്തും..! ഞെട്ടി മലയാളികൾ..! മരണം കണ്ട് പൊട്ടിച്ചിരിച്ച് അനില  (54 minutes ago)

പിണറായിയെയും രാഗേഷിനെയും കൂട്ടിയിട്ട് കത്തിച്ച് ഗോവിന്ദൻ ! വിടാതെ തുരത്തിയടിച്ച് T K.. വിജയൻ കേരളം വിട്ടു..!  (1 hour ago)

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം  (1 hour ago)

കേരള ഹൗസ് രേഖാ മോഷണം: അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു...  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി  (1 hour ago)

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...  (1 hour ago)

Malayali Vartha Recommends