Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..


കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...

ശനീശ്വര ക്ഷേത്രത്തിലും ഹാജി അലി ദര്‍ഗയിലും വെന്നിക്കൊടി പാറിച്ച തൃപ്തി ദേശായിക്ക് ശബരിമല ബാലികേറാമലയാകുമോ?

16 NOVEMBER 2018 08:53 AM IST
മലയാളി വാര്‍ത്ത

ഏത് പ്രായത്തില്‍പെട്ട സ്ത്രീകള്‍ക്കും ശബരിമല ദര്‍ശനം നടത്താമെന്ന സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിലമല സന്ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും കേരളത്തിലെത്തി. വെള്ളിയാഴ്ച വെളുപ്പിന് അഞ്ച് മണിയോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താളത്തിലെത്തിയ ആക്ടിവിസ്റ്റ് തൃപ്തിക്കും സംഘത്തിനും വിമാനത്താവളത്തിന് പുറത്തെ പ്രതിഷേധത്തെത്തുടന്ന് ഇതുവരെ പുറത്തിറങ്ങാന്‍ കഴിഞ്ഞിട്ടില്ല. ബി.ജെ.പി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വന്‍ സംഘമാണ് വിമാനത്താവളത്തിന് പുറത്ത് നിലയുറപ്പിച്ചിരിക്കുന്നത്.

തൃപ്തിദേശായിക്കും സംഘത്തിനും നെടുമ്പാശ്ശേരിയില്‍ നിന്നും കോട്ടയത്തേക്ക് പോകാന്‍ വാഹനസൗകര്യവും ഇതുവരെ ലഭ്യമായിട്ടില്ല. വിമാനത്താവളം കേന്ദ്രീകരിച്ച് ഓടുന്ന ടാക്‌സികളൊന്നുംഇവരുടെ ഓട്ടം പോകാന്‍ തയ്യാറാകുന്നില്ല.

ഇന്ന് പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് മുംബൈയില്‍ നിന്നുള്ള ഇന്ഡിഗോ വിമാനത്തില്‍ തൃപ്തിയും സംഘവും നെടുമ്പാശ്ശേരിയിലെത്തിയത്. സുപ്രീംകോടതി ഉത്തരവ് അനുസരിച്ചാണ് താന്‍ എത്തിയതെന്നും അതുകൊണ്ട് തന്നെ എന്ത് പ്രതിഷേധം ഉണ്ടായാലും മടങ്ങിപ്പോകില്ലെന്നും നേരത്തെ വിമാനത്തില്‍ വെച്ച് ത!ൃപ്തി ദേശായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞിരുന്നു.

പോലീസുമായി സഹകരിക്കാന് തയ്യാറാണെന്നും പോലീസ് നിര്‍ദേശിക്കുന്ന സ്ഥലത്ത് താമസിക്കാന് തയ്യാറാണെന്നും തൃപ്തി ദേശായ് അറിയിച്ചിട്ടുണ്ട്, എന്നാല് അവരെ വിമാനത്താവളത്തിന് പുറത്തിറക്കാന് അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. വിമാനത്താവള പരിസരത്ത് കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിട്ടുള്ളത്.

മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഭൂമാതാ ബ്രിഗേഡ്' എന്ന സാമൂഹ്യ സംഘടനയുടെ സ്ഥാപകയാണ് തൃപ്തി ദേശായി. രാജ്യത്തെ ആരാധനാലയങ്ങളില്‍ സ്ത്രീകളോട് കാണിക്കുന്ന ലിംഗ വിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി രംഗത്തുള്ള ഈ സംഘടന മഹാരാഷ്ട്രയിലെ ശനി ശിക്‌നപ്പൂര്‍ ക്ഷേത്രം, കൊല്‍ഹാപൂരിലെ മഹാലക്ഷ്മി ക്ഷേത്രം, നാസിക്കിലെ ത്രയംബകേശ്വര്‍ ശിവ ക്ഷേത്രം, മുബൈയിലെ ഹാജി അലി ദര്‍ഗ എന്നിവിടങ്ങളില്‍ കോടതി വിധിയുടെ സഹായത്തോടെ സ്ത്രീ പ്രവേശനം സാധ്യമാക്കിയിരുന്നു.

കര്‍ണാടകയിലെ നിപാനിയില്‍ ജനിച്ച തൃപ്തി ദേശായിയും രണ്ട് സഹോദരങ്ങളും, പിതാവ് സന്യാസം സ്വീകരിച്ചതിനാല്‍ അമ്മയുടെ സംരക്ഷണയില്‍ ആണ് വളര്‍ന്നത്. മുംബൈയില്‍ എസ് എന്‍ ഡി ടി സര്‍വകലാശാലയില്‍ ഹോം സയന്‍സ് പഠനത്തിന് ചേര്‍ന്നെങ്കിലും ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് പഠനം ഉപേക്ഷിക്കേണ്ടി വന്നു. പ്രശാന്ത് ദേശായി ആണ് ഭര്‍ത്താവ്, ഒരു മകനുണ്ട്. കൊല്‍ഹാപ്പൂരിലെ ഗഗന്‍ഗിരി മഹാരാജിന്റെ കടുത്ത ഭക്തയാണ് തൃപ്തി.

2010 സെപ്റ്റംബറിലാണ് അവര്‍ ഭൂമാതാ പ്രസ്ഥാനത്തിന് രൂപം നല്‍കിയത്. 5000 ത്തില്‍ പരം അംഗങ്ങളുള്ള സംഘടനയാണ് ഇത്. 'ഇന്ത്യ എഗൈന്‍സ്‌റ് കറപ്ഷന്‍' എന്ന പ്രസ്ഥാനത്തിന്റെയും പ്രവര്‍ത്തകയാണ് അവര്‍.

ശബരിമല ദര്ശനത്തിന് പ്രത്യേക സുരക്ഷ നല്കണമെന്നാവശ്യപ്പെട്ട് തൃപ്തി മുഖ്യമന്ത്രിക്കും പോലീസിനും നേരത്തെ കത്തയച്ചിരുന്നു. എന്നാല് പ്രത്യേക സുരക്ഷ ഒരുക്കില്ലെന്ന് പോലീസ് കഴിഞ്ഞ ദിവസം ഇവരെ അറിയിച്ചിരുന്നു.

ശനി ശിക്‌നപ്പൂര്‍, കൊല്‍ഹാപൂരിലെ മഹാലക്ഷ്മി ക്ഷേത്രം, ത്രയംബകേശ്വര്‍ ശിവ ക്ഷേത്രം, മുബൈയിലെ ഹാജി അലി ദര്‍ഗ എന്നിവിടങ്ങളില്‍ സ്ത്രീ പ്രവേശനം സാധ്യമാക്കിയ തൃപ്തി ദേശായിക്ക് ശബരിമല ഒരു ബാലികേറാമലയാകുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തൃപ്തിയുടെ ശബരിമല പ്രവേശന ശ്രമത്തെ ദേശീയ മാധ്യമങ്ങള്‍ അടക്കം വളരെ പ്രാധാന്യത്തോടെയാണ് പിന്തുടരുന്നത്.

ആക്ടിവിസ്റ്റുകള്‍ക്ക് ശബരിമല പ്രവേശനത്തിന് പോലീസ് സംരക്ഷണം നല്‍കേണ്ടതില്ല എന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മുന്‍ നിലപാട് തൃപ്തിയുടെ കാര്യത്തിലും ആവര്‍ത്തിക്കുകയാണെങ്കില്‍ ഇവരുടെ മലകയറ്റം കഠിനമാകും. എന്നാല്‍, വധ ഭീഷണികള്‍ക്ക് മുന്നിലോ ആള്‍ക്കൂട്ട ആക്രമണ ശ്രമങ്ങള്‍ക്ക് മുന്നിലോ പതറാത്ത മുന്‍ചരിത്രമുള്ള തൃപ്തി ദേശായിയും സംഘവും ശബരിമല പ്രതിഷേധക്കാരെ എങ്ങനെ അഭിമുഖീകരിക്കും എന്നതും കണ്ടറിയേണ്ടതാണ്.

തൃപ്തി ദേശായി വിജയകരമായി ശബരിമല സന്ദര്‍ശനം പൂര്‍ത്തിയാക്കിയാല്‍, നിലവില്‍ ശബരിമല പ്രവേശനത്തിനായി ഓണ്‍ലൈന്‍ രെജിസ്‌ട്രേഷന്‍ നടത്തിയ എണ്ണൂറോളം സ്ത്രീകള്‍ക്ക് പുറമെ കേരളത്തിന് അകത്ത് നിന്ന് തന്നെ വന്‍തോതില്‍ സ്ത്രീകള്‍ ഈ മണ്ഡല കാലത്ത് തന്നെ പ്രവേശനത്തിന് തയ്യാറാകും എന്നാണ് പോലീസ് ഇന്റലിജന്‍സ് കണക്കുകൂട്ടുന്നത്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നൈയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ; ഒളിമ്പിക് സിറ്റിയും 1200 കോടിയുടെ പുതിയ സെക്രട്ടറിയേറ്റും പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്...  (9 minutes ago)

മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...  (15 minutes ago)

ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...  (20 minutes ago)

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (26 minutes ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (38 minutes ago)

20 കാരിയുടെ വയറ്റിൽ നിന്നു  (39 minutes ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (47 minutes ago)

കേരള ഹൗസിലെ ഔദ്യോഗിക രേഖകള്‍ മോഷണം പോയതായി പരാതി  (47 minutes ago)

ഭാരത് മാതാ കോളജിൽ വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചു; മാനേജ്‌മെന്റിനെതിരെ വൻ പ്രതിഷേധം...  (48 minutes ago)

ഫ്ലാറ്റിലേക്ക് അനിലയുമായി പോലീസ് ഉടൻ എത്തും..! ഞെട്ടി മലയാളികൾ..! മരണം കണ്ട് പൊട്ടിച്ചിരിച്ച് അനില  (54 minutes ago)

പിണറായിയെയും രാഗേഷിനെയും കൂട്ടിയിട്ട് കത്തിച്ച് ഗോവിന്ദൻ ! വിടാതെ തുരത്തിയടിച്ച് T K.. വിജയൻ കേരളം വിട്ടു..!  (1 hour ago)

അനിലെ കണ്ട് ദൃക്‌സാക്ഷി ഞെട്ടി..!വിലങ്ങ് വച്ച് തെളിവെടുപ്പിന് എത്തി...ആന്‍ മാത്യു പിടയുന്നത് കണ്ട് ഞെട്ടി വമ്പൻ നീക്കം  (1 hour ago)

കേരള ഹൗസ് രേഖാ മോഷണം: അഡീഷണൽ ലോ സെക്രട്ടറി ഗ്രാൻസിക്കെതിരെ ഡൽഹി പോലീസ് കേസെടുത്തു...  (1 hour ago)

എല്ലാത്തിനും കാരണം ഇന്ത്യ കൊടും മഴ വരുന്നു ഡാം നിറയുന്നു...! നേപ്പാളിൽ മുന്നറിയിപ്പ്..! ജനങ്ങൾ ഇറങ്ങി ഓടി  (1 hour ago)

കൗൺസിലിങ് രഹസ്യം പരസ്യമാക്കി മാർത്തോമാ സഭ വൈദിക ട്രസ്റ്റി; 17-കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയതിനെതിരെ കടുത്ത അമർഷം...  (1 hour ago)

Malayali Vartha Recommends