Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ വെട്ടിക്കുറയ്ക്കുന്നതിനെതിരെ യാത്രക്കാരുടെ വന്‍ പ്രതിഷേധം

28 NOVEMBER 2018 02:17 PM IST
മലയാളി വാര്‍ത്ത

ട്രെയിനുകളിലെ ജനറല്‍ കോച്ചുകള്‍ വെട്ടി കുറയ്ക്കുന്നതിനെതിരേ യാത്രക്കാരുടെ വന്‍ പ്രതിഷേധം. 21 കോച്ചുമായി ഓടുമ്പോള്‍ തന്നെ വന്‍ തിരക്ക് അനുഭവപ്പെടുന്ന പരശുറാം എക്‌സ്പ്രസിനോടാണ് റെയില്‍വേയുടെ ഈ ക്രൂരത. പരശുറാം എക്‌സ്പ്രസിലെ കോച്ചുകള്‍ വെട്ടിച്ചുരുക്കിയതിനെതിരേ മലബാര്‍ ട്രെയിന്‍ പാസ്സഞ്ചേഴ്‌സ് ഫോറത്തിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത്.
ഏറ്റവും കൂടുതലാളുകള്‍ ആശ്രയിക്കുന്ന പകല്‍ വണ്ടിയായ പരശുറാം എക്‌സ്പ്രസില്‍ മുന്നറിയിപ്പില്ലാതെ കോച്ചുകള്‍ വെട്ടികുറച്ചതിനെതിരേയാണ് യാത്രക്കാര്‍ പ്രതിഷേധിച്ചത്. സ്ഥിരം 21 കോച്ചുകള്‍ ഉണ്ടായിരുന്ന പരശുറാം എക്‌സ്പ്രസിന് മുന്‍കാലത്ത് 15 ജനറല്‍ കോച്ചുകളുണ്ടായിരുന്നു. പിന്നീട് വന്ന മൂന്ന് ഡിറിസര്‍വേഷന്‍ കോച്ചുകള്‍ക്ക് വേണ്ടി നിലവില്‍ ഉള്ള ജനറല്‍ കോച്ചുകളാണ് ഉപയോഗിക്കുന്നത്. അതോടെ ജനറല്‍ കോച്ചുകള്‍ 12 ആയി ചുരുങ്ങി. പിന്നീട് ഒരു ലേഡീസ് കോച്ച് കൂട്ടിയപ്പോഴും കുറവ് സംഭവിച്ചത് സാധാരണക്കാരായ യാത്രക്കാരുടെ ആശ്രയമായ ജനറല്‍ കോച്ചുകള്‍ക്ക് ആണ്. പിന്നീട് മൊത്തത്തില്‍ ഉള്ള കോച്ചുകള്‍ തന്നെ കുറഞ്ഞു.
എന്നാല്‍, ബുധനാഴ്ച പരശുറാം എക്‌സ്പ്രസ് ഓടിയത് വെറും 19 കോച്ചുകളുമായിട്ടാണ്. അതില്‍ ആകെയുള്ള ഒമ്പത് ജനറല്‍ കോച്ചുകളില്‍ രണ്ട് എണ്ണം സൈനികര്‍ക്കായി വിട്ടു നല്‍കുകയും ചയ്തു. അതോടെ ജനറല്‍ കോച്ചുകളുടെ എണ്ണം ഏഴായി. 21 കോച്ചുമായി ഓടുമ്പോള്‍ തന്നെ വന്‍ തിരക്ക് അനുഭവപ്പെടുന്ന പരശുറാം എക്‌സ്പ്രസിനോടാണ് റെയില്‍വേയുടെ ഈ ക്രൂരത. റെയില്‍വേയുടെ ഈ നടപടിക്കെതിരേ പരശുറാം എക്‌സ്പ്രസിലെ സ്ഥിരം യാത്രക്കാര്‍ മലബാര്‍ ട്രെയിന്‍ പാസ്സഞ്ചേഴ്‌സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.

മലബാര്‍ മേഖലയിലെ സ്ഥിരം യാത്രക്കാര്‍ രാവിലെയും വൈകുന്നേരവുമായി ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് പരശുറാം എക്‌സ്പ്രസിനെയാണ്. ഇതിലെ എടുത്ത് കളഞ്ഞ ജനറല്‍ കോച്ചുകള്‍ പുനഃസ്ഥാപിക്കണമെന്നും സാധാരണക്കാരായ യാത്രക്കാരോടുള്ള റെയില്‍വേയുടെ അവഗണന അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (3 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (18 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (26 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (41 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (55 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

Malayali Vartha Recommends