Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഹാരിസൺ കേസിൽ സർക്കാരിന്റെ മെല്ലെ പാച്ചിലിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് കടുത്ത അതൃപ്തി;പിണറായി സർക്കാരിൽ നിന്ന് അടുത്ത ഹിറ്റ് വിക്കറ്റിനൊരുങ്ങി മന്ത്രി ഇ ചന്ദ്രശേഖരനെന്ന് സൂചന

28 NOVEMBER 2018 03:54 PM IST
മലയാളി വാര്‍ത്ത

ഹാരിസൺ കേസിൽ സർക്കാരിന്റെ മെല്ലെ പാച്ചിലിൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് കടുത്ത അതൃപ്തിയെന്ന് സൂചന.റവന്യൂ സെക്രട്ടറി ഇക്കാര്യത്തിൽ അനുകൂല നിലപാടല്ല സ്വീകരിക്കുന്നതെന്ന പരാതി മന്ത്രി ഉന്നയിക്കുന്നുണ്ട് .

ഇക്കാര്യത്തിൽ സ്വന്തം പാർട്ടിയുടെ പിന്തുണയും ലഭിക്കുന്നില്ലെന്ന ആക്ഷേപവും വളരെ ശക്തമാണ്.ഇതോടെ രാജിവച്ച് ഒഴിഞ്ഞാലോ എന്ന് മന്ത്രി അടുപ്പമുള്ളവരുമായി പങ്കുവച്ചതായാണ് സൂചന.

റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായ പി.എച്ച്.കുര്യൻ ജനുവരിയിൽ വിരമിക്കുമെന്നതിനാൽ ശേഷം താൻ നിർദേശിക്കുന്ന ഉദ്യോഗസ്ഥനെ സെക്രട്ടറിയായി ലഭിക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം .

എന്നാൽ, ആ സ്ഥാനത്തേക്ക് യൂ .ഡി.എഫ് ഭരണ കാലത്ത് വിവാദ തീരുമാനങ്ങളെടുത്ത മറ്റൊരു ഉദ്യോഗസ്ഥനെ കൊണ്ടുവരാനാണ് അണിയറയിൽ നീങ്ങുന്നതത്രെ . അങ്ങനെയാണെങ്കിൽ മന്ത്രിയായി തുടരാൻ താത്പര്യമില്ലെന്ന നിലപാടിലാണത്രേ ഇ. ചന്ദ്രശേഖരൻ.

 ഹാരിസണും അവർ കൈമാറിയ കമ്പനികളും കൈവശം വച്ച 38,000 ഏക്കർ ഭൂമി ഏറ്റെടുത്ത സർക്കാർ നടപടി റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ റിവ്യൂ പെറ്റീഷൻ നൽകണമെന്ന കാര്യത്തിൽ ബന്ധപ്പെട്ടവരോട് നിയമോപദേശം തേടിയിട്ട് രണ്ടുമാസമായിട്ടും മറുപടികിട്ടിയിട്ടില്ല ,

ഈ വിഷയത്തിലും ചന്ദ്രശേഖരന് അതൃപ്തിയുണ്ട്. ചില ഉന്നത ഇടപെടൽ കാരണമാണത്രേ നിയമോപദേശം വൈകിപ്പിക്കുന്നത്.

2018 ഏപ്രിൽ 11 നാണ് ഭൂമി ഏറ്റെടുത്തത് ഹൈക്കോടതി അസാധുവാക്കിയത്. 38,000 ഏക്കറിൽ ചെറുവള്ളി (2264ഏക്കർ),റിയ (206.5), ബോയ്സ് (1665), അമ്പനാട് ,(2697) ഒഴികെയുള്ളതെല്ലാം ഹാരിസണിന്റെ കൈവശമാണ്.

ഹൈക്കോടതി വിധിക്ക് അടുത്ത ദിവസംതന്നെ റിയ എസ്റ്രേറ്രിന് പോക്കുവരവ് ചെയ്തുകൊടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതിനെതിരെ അപ്പീൽ പോകണമെന്ന വാദമുയർന്നിട്ടുണ്ട്.

റിയയ്ക്ക് പോക്കുവരവ് ചെയ്തുകൊടുത്താൽ മറ്റുള്ളവരും ഇതേ ആവശ്യവുമായി വന്നാൽ നൽകേണ്ടിവരും. അതിനാലാണ് റിവ്യൂ പെറ്റീഷനെക്കുറിച്ച് മന്ത്രി ആലോചിച്ചത്. എന്നാൽ, അതിന് സി.പി.ഐയിൽ നിന്നടക്കം വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്ന പരാതിയാണ് മന്ത്രിയ്ക്കുള്ളതെന്നാണ് അറിയുന്നത്. ഇക്കാര്യം തന്റെ അടുപ്പക്കാരോട് മന്ത്രി പങ്കുവച്ചുവെന്നാണ് വിവരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (1 minute ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (16 minutes ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (24 minutes ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (39 minutes ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (53 minutes ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (16 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (16 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (16 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (16 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (18 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (18 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (18 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (19 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (19 hours ago)

Malayali Vartha Recommends