നിരോധനാജ്ഞ ; ശിവമണിയുടെ സന്നിധാനത്തെ സംഗീതാർച്ചനയ്ക്ക് വിലക്ക്

സംഗീതജ്ഞൻ ശിവമണിക്കു ശബരിമല സന്നിധാനത്തു സംഗീതാർച്ചന നടത്തുന്നതിനു വിലക്കേർപ്പെടുത്തി. ശബരിമലയിലെ നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിലാണു നടപടി. എല്ലാ വർഷവും നടപ്പന്തലിൽ ശിവമണി സംഗീതാർച്ചന നടത്താറുണ്ട്. എന്നാൽ ഇക്കുറി തിരുമുറ്റവും വലിയ നടപ്പന്തലും നിയന്ത്രിത മേഖലയാണെന്നു പോലീസ് അദ്ദേഹത്തെ അറിയിക്കുകയായിരുന്നു. തുടർന്ന് മരാമത്ത് കോംപ്ലക്സിലെ വിരിവെപ്പ് കേന്ദ്രത്തിൽ രാവിലെ ആറരയ്ക്കാണു ശിവമണി സംഗീതാർച്ചന നടത്തി. വെള്ളിയാഴ്ച ശിവമണി ദർശനത്തിനായി സന്നിധാനത്ത് എത്തിയിരുന്നു.
ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ഡിസംബര്‍ നാലിന് അര്‍ധരാത്രി വരെ നീട്ടി ജില്ലാ മജിസ്‌ട്രേറ്റും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് കഴിഞ്ഞ ദിവസം ഉത്തരവിലക്കിയിരുന്നു. ശബരിമല ദര്‍ശനത്തിന് എത്തുന്ന തീര്‍ഥാടകരുടെ സംരക്ഷണം ഉറപ്പാക്കാനും ക്രമസമാധാനം നിലനിര്‍ത്തി ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും പൊതുമുതല്‍ സംരക്ഷിക്കാനുമാണ് നിരോധനാജ്ഞ. പമ്പാ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ എല്ലാ പ്രദേശങ്ങളിലും മുഴുവന്‍ റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമാണ്.
ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ ജനങ്ങള്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ശബരിമല തീര്‍ഥാടകര്‍ക്കു സമാധാനപരമായ ദര്‍ശനം, അവരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് ഒറ്റയ്‌ക്കോ സംഘമായോ ദര്‍ശനത്തിന് എത്താനോ ശരണം വിളിക്കാനോ നാമജപം നടത്താനോ തടസമില്ലെന്നും ഉത്തരവില്‍ പറയുന്നു. ജില്ലാ പോലീസ് മേധാവിയുടെയും ശബരിമല അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന്‍റെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.
"
https://www.facebook.com/Malayalivartha


























