ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കി തുല്യനീതിയും അവസരസമത്വവും ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാക്കി തുല്യനീതിയും അവസരസമത്വവും ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമഗ്രശിക്ഷ കേരളയുടെ സംസ്ഥാനതല ഭിന്നശേഷി ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഭിന്നശേഷിക്കാരെ മുഖ്യധാരയില്‍ എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.
അവസരസമത്വം ഉണ്ടാക്കുകയും തുല്യനീതി ഉറപ്പാക്കുകയും പ്രധാനമാണ്. ഭിന്നശേഷിക്കാരെ സംരക്ഷിക്കേണ്ട ബാധ്യത ഭരണസംവിധാനത്തിനുണ്ട്. കുറവുകളെ കുറിച്ച് പറയാതെ കഴിവുകള്‍ ആവര്‍ത്തിച്ചുപറഞ്ഞ് അവര്‍ക്ക് ആത്മവിശ്വാസം സൃഷ്ടിക്കണം. ഭിന്നശേഷിക്കാരെ മുഖ്യധാരയില്‍ എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒട്ടേറെ നടപടി സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി സി രവീന്ദ്രനാഥ് അധ്യക്ഷനായി. നടന്‍ ജോബി മുഖ്യാതിഥിയായി. ഡിപിഐ കെ വി മോഹന്‍കുമാര്‍, നവകേരള കര്‍മപദ്ധതി കോ ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, നഗരസഭ സ്റ്റാന്‍ഡിങ് സമിതി ചെയര്‍മാന്‍ സി സുദര്‍ശനന്‍, കൗണ്‍സിലര്‍ ഐഷ ബേക്കര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. എ പി കുട്ടിക്കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
മികച്ച റിസോഴ്‌സ് അധ്യാപകനുള്ള പുരസ്‌കാരം സെക്കന്‍ഡറി വിഭാഗത്തില്‍ മരണാനന്തരബഹുമതിയായി ഹോസ്ദുര്‍ഗ് ബിആര്‍സിയിലെ പി ദിനേശ്കുമാറിന്റെ കുടുംബത്തിന് സമ്മാനിച്ചു. ഭാര്യ സൗമ്യ ഏറ്റുവാങ്ങി. െ്രെപമറിവിഭാഗത്തില്‍ കുറ്റിപ്പുറം ബിആര്‍സിയിലെ വി രേഖ, കുന്നുമ്മല്‍ ബിആര്‍സിയിലെ പി പി ആദിത് എന്നിവര്‍ പുരസ്‌കാരത്തിന് അര്‍ഹരായി.
https://www.facebook.com/Malayalivartha



























