Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പഴുപ്പിച്ച് പഴുത്ത ഇലയാക്കി എന്നെ വീഴ്ത്താനുള്ള ശ്രമം തകൃതി... അതാരാണെന്ന് എനിക്കറിയാം ഇപ്പോൾ പറയാൻ സമയമായിട്ടില്ല; ശബരിമല വിഷയത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍

04 DECEMBER 2018 02:42 PM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയത്തില്‍ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ.പത്മകുമാര്‍. താന്‍ മുഖ്യമന്ത്രിയുടെ അടിമയാണെന്നും തന്നെ അദ്ദേഹം ശകാരിച്ചെന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. ഇതൊക്കെ അടിസ്ഥാനരഹിതമാണ്. അതേസമയം അദ്ദേഹം തന്‍റെ പാര്‍ട്ടിയുടെ നേതാവ് കൂടിയാണെന്നും തന്നെ ശാസിക്കാനുള്ള അധികാരമുണ്ടെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു.

പഴുപ്പിച്ചു പഴുത്ത ഇലയാക്കി തന്നെ വീഴ്ത്താന്‍ ശ്രമമുണ്ടായെന്നു പറഞ്ഞ അദ്ദേഹം തന്‍റെ സ്ഥാനം നഷ്ടപ്പെട്ടാല്‍ സന്തോഷിക്കുന്ന ചിലരാണു രാജിയെക്കുറിച്ചു പ്രചരിപ്പിച്ചതെന്നും വ്യക്തമാക്കി. വിവാദങ്ങളുയര്‍ന്നപ്പോള്‍ പല കോണില്‍നിന്ന് ആക്രമണമുണ്ടായി. പ്രതിസന്ധിക്കിടയിലും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചു. എന്നാല്‍,. വീഴ്ത്താന്‍ ശ്രമിച്ചതാരാണെന്ന് ഇപ്പോള്‍ പറയുന്നില്ല- പത്മകുമാര്‍ പറഞ്ഞു. അതേസമയം ശബരിമല മണ്ഡല മകരവിളക്ക് ഉൽസവവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ നടത്തി മുന്നോട്ടു പോകുന്ന ദേവസ്വം ബോർഡിനെ തകർക്കാനുള്ള അജണ്ടയാണ് ഇത്തരം വാർത്തകൾക്ക് ആധാരമെന്നും അദ്ദേഹം വ്യക്തമാക്കി. തീർഥാടനം അട്ടിമറിക്കാനുള്ള ഗൂഢാലോചനക്കാരാണ് ഇത്തരം രാജി വാർത്തകൾ പടച്ചു വിടുന്നത്. കഴിഞ്ഞ വർഷം ചുമതലയേറ്റതു മുതൽ ഇന്നുവരെ കാര്യക്ഷമവും ക്രിയാത്മകവുമായ പ്രവർത്തനങ്ങളാണ് ബോർഡ് പ്രസിഡന്റ് എന്ന നിലയിൽ ചെയ്തു വരുന്നത്.

യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരായി ഒരു പ്രവർത്തനവും ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്ന് ഇതുവരെയും ഉണ്ടായിട്ടില്ലെന്നും പത്മകുമാർ വാർത്താ കുറിപ്പിൽ അറിയിച്ചു. പ്രളയാനന്തര പമ്പയെ നവീകരിക്കാനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ബോർഡ് ഒറ്റകെട്ടായി മുന്നോട്ടു പോകുമ്പോൾ ഇത്തരത്തിൽ ചിലർ പ്രചരിപ്പിക്കുന്ന രാജിനുണയെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്നും പത്മകുമാർ ആവശ്യപ്പെട്ടു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends