Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല വരുമാനത്തിൽ കുറവ് ; വരുമാന നഷ്ടം നികത്താൻ സന്നിധാനത്ത് കാലാവധി കഴിഞ്ഞ അരവണ തീയതി തിരുത്തി വില്പന നടത്തുന്നതായി ആരോപണം

04 DECEMBER 2018 05:35 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീ പ്രവേശനത്തെ തുടർന്നുണ്ടായ നിയന്ത്രണങ്ങളിൽ ശബരിമല വരുമാനത്തിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 31.20 കോടി രൂപയുടെ കുറവാണ് ഇത്തവണ ശബരിമലയിലെ വരുമാനത്തിലുണ്ടായത്. ഈ അവസരത്തിൽ വരുമാന നഷ്ടം നികത്താൻ സന്നിധാനത്ത് കാലാവധി കഴിഞ്ഞ അരവണ തീയതി തിരുത്തി വില്പന നടത്തുന്നതായി ആരോപണം ശക്തം. നിർമ്മാണ തീയതി മുതൽ രണ്ടുമാസം കാലാവധിക്കുള്ളിൽ വില്പന നടത്തേണ്ട അരവണ തീയതി തിരുത്തി ഇപ്പോളും വില്പന നടത്തുന്നു എന്ന ആക്ഷേപം ഉയരുന്നു.

വില്പന കുറഞ്ഞതിനെ തുടർന്ന് ലക്ഷക്കണക്കിന് ടിൻ അരവണയാണ് ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നത്. മുൻ വർഷങ്ങളിൽ ലക്ഷക്കണക്കിന് ടിൻ അരവണ കരുതൽ ശേഖരമായി വയ്ക്കുമ്പോഴും അരവണ ക്ഷാമം നേരിടുന്നത് പതിവായിരുന്നു. മണ്ഡല- മകരവിളക്ക് കാലത്തിന് മുന്നോടിയായി 28 ലക്ഷം ടിൻ അരവണയാണ് ദേവസ്വം ബോർഡ് കരുതൽ ശേഖരമായി നിർമ്മിച്ചത്. കഴിഞ്ഞ ആഗസ്റ്റ് മാസത്തിൽ നിർമ്മിച്ച അരവണ കെട്ടിക്കിടന്നതോടെയാണ് ഈ തീയതി തുടച്ചു നീക്കിയശേഷം നവംബർ മാസത്തിൽ നിർമ്മിച്ചതെന്നാണ് പുതുതായി രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ വിൽപ്പന കുറഞ്ഞതിനെ തുടർന്ന് നിർമ്മാണം ഇടയ്ക്ക് നിറുത്തിയിരുന്നു. വീണ്ടും നിർമ്മാണം ആരംഭിച്ചപ്പോൾ ദിവസം അഞ്ച് കൂട്ട് അരവണയാണ് നിർമ്മിക്കുന്നത്. ഒരു കൂട്ടിൽ 1000 ടിൻ വരും. ഒരുദിവസം 5000 ടിൻ അരവണ മാത്രമാണ് ഇപ്പോൾ നിർമ്മിക്കുന്നത്.

എന്നാൽ അരവണയിൽ തീയതി തിരുത്തി വില്പന നടത്തി എന്ന ആരോപണം ദേവസ്വം ഉദ്യോഗസ്ഥൻ നിഷേധിച്ചു. കഴിഞ്ഞ മാസം അരവണ ടിൻ പാക്ക് ചെയ്യുന്ന സമയത്ത് വൈദ്യുതി നിലച്ചതിനെ തുടർന്നുണ്ടായ ടെക്‌നിക്കൽ പ്രശ്നമാണ് തീയതി മാറാൻ കാരണം. വൈദ്യുതി നിലച്ചാൽ പിന്നീട് അരവണ മെഷീൻ സ്ഥാപിച്ച 8-8-13 എന്ന തീയതിയിലേക്ക് പോകും. ഇത്തരത്തിൽ 250ൽപ്പരം അരവണ ടിന്നുകളിൽ ഡേറ്റ് തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ അരവണ ടിന്നുകളിലെ തീയതിയാണ് തിരുത്തിയതെന്നാണ് അധികൃതരുടെ വാദം. എന്നാൽ അരവണ ടിന്നുകളിൽ പഴയ തീയതി മായ്ച്ചിട്ടുണ്ടെങ്കിലും ഇത് 8-8-18 എന്നുള്ളത് വ്യക്തമായി കാണാം.

തുടര്‍ച്ചയായ സംഘര്‍ങ്ങള്‍ കാരണം ഭക്തര്‍ വരുന്നത് കുറഞ്ഞതും കാണിക്കയിടരുതെന്ന് സംഘപരിവാര്‍ ആഹ്വാനം ചെയ്തതുമാണ് വരുമാനം കുറയാന്‍ കാരണം. ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളില്‍ കാണിക്ക നിഷേധത്തിന് പരസ്യ ആഹ്വാനവുമായി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയും ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രനെയും പോലെയുള്ള നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (5 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends