Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസനകോര്‍പ്പറേഷനിലെ ജനറല്‍ മാനേജരായി വനിതാ വികനസ കോര്‍പ്പറേഷനിലെ റീജയണല്‍ മാനേജരായിരുന്ന ഫൈസല്‍ മുനീറിനെ സ്ഥിരമായി നിയമിക്കാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചു, തെരഞ്ഞെടുപ്പ് വിജ്ഞാപനം തിരിച്ചടിയായി

04 DECEMBER 2018 02:11 PM IST
മലയാളി വാര്‍ത്ത

ബന്ധുനിയമനം ആയുധമാക്കി മന്ത്രി കെ.ടി ജലീലിന്റെ നെഞ്ചത്തേക്ക് എറിഞ്ഞ കുന്തം നേരെ തിരിച്ച് യു.ഡി.എഫിന്റെ നെഞ്ചത്ത് തന്നെ പതിക്കുന്ന കാഴ്ചയ്ക്കാണ് ഇന്ന് നിയമസഭ സാക്ഷ്യം വഹിച്ചത്. യോഗ്യത മറികടന്ന് ബന്ധുക്കളെയും മറ്റും നിയമിച്ചതിന്റെ ചരിത്രം വിശദീകരിക്കാന്‍ പുറപ്പെട്ടാല്‍ കഴിഞ്ഞ യുഡിഎഫ് കാലത്തെ നിരവധി ഉദാഹരണങ്ങള്‍ കാണാനാവുന്നതാണ്.

അത്തരം ചരിത്രങ്ങള്‍ എണ്ണിയാല്‍ ഒടുങ്ങാത്തതാണ്. അതിന്റെ വിശാദാംശങ്ങളിലേക്ക് ഇപ്പോള്‍ ഞാന്‍ കടക്കുന്നില്ല. വേണമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും ബുദ്ധിമുട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ചരിത്രം പരിശോധിച്ചാല്‍ യു.ഡി.എഫ് കണ്ടംവഴി ഓടുമെന്നാണ് രഹസ്യവിവരം. 

സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസനകോര്‍പ്പറേഷനിലെ ജനറല്‍ മാനേജരായി വനിതാ വികനസ കോര്‍പ്പറേഷനിലെ റീജയണല്‍ മാനേജരായിരുന്ന ഫൈസല്‍ മുനീറിനെ ധനകാര്യ, ആസൂത്രണ സാമ്പത്തികകാര്യവകുപ്പുകളുടെ അഭിപ്രായങ്ങള്‍ മറികടന്ന് യു.ഡി.എഫ് മന്ത്രിസഭ, കോര്‍പ്പറേഷനില്‍ സ്ഥിരനിയമനം നല്‍കിയത് പ്രശ്‌നമുമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിനാല്‍ തീരുമാനം നടപ്പാക്കാന്‍ കഴിയാതെ പോയതാണ്. തെറ്റായ തീരുമാനം നടപ്പാക്കാന്‍ കഴിയാതെ പോയത് ജനങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ പേരില്‍ നിങ്ങളെ താഴെയിറക്കിയതു കൊണ്ടാണെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. നിങ്ങള്‍ ഇവിടെ ചര്‍ച്ചയ്ക്ക് ഉന്നയിച്ച അതേ വകുപ്പിലാണ് ഈ ക്രമവിരുദ്ധ നടപടികള്‍ ഉണ്ടായത്. ഇത്തരം പട്ടികകള്‍ ഇനിയും നിരത്താന്‍ കഴിയും. അതിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോള്‍ കടക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

നിങ്ങള്‍ക്ക് യോഗ്യതയെയും നിയമനത്തെയും കുറിച്ച് പറയാന്‍ എന്ത് അവകാശമാണുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു. സര്‍വകലാശാല വൈസ് ചാന്‍സിലറായി സ്‌കൂള്‍ അദ്ധ്യാപകനെ പോലും നിയമിക്കാന്‍ പുറപ്പെട്ടവരല്ലേ നിങ്ങള്‍. ജനാധിപത്യ കേരളത്തിന്റെയും അക്കാദമിക് സമൂഹത്തിന്റെയും ശക്തമായ പ്രതിരോധം ഉയര്‍ന്നുവന്നപ്പോള്‍ അതും പിന്‍വലിച്ച് പോകേണ്ടി വന്ന ചരിത്രവും ഞാന്‍ ഓര്‍മ്മിപ്പിക്കണോ? 
നിങ്ങള്‍ ശുപാര്‍ശ ചെയ്ത് നിയമിച്ച വൈസ് ചാന്‍സിലറെ ഗവര്‍ണ്ണര്‍ അയോഗ്യനാക്കി പുറത്താക്കിയ ചരിത്രവുമുണ്ട്. ഇത്തരത്തില്‍ അക്കാദമിക് യോഗ്യതയുടെയും ശേഷിയുടെയും നിറകുടമായി നില്‍ക്കേണ്ട സര്‍വകലാശാല വൈസ് ചാന്‍സിലര്‍ നിയമനങ്ങള്‍ പോലും അട്ടിമറിക്കാന്‍ ശ്രമിച്ചവരാണ് നിങ്ങള്‍ എന്ന കാര്യവും വിസ്മരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ആ ഘട്ടങ്ങളിലെല്ലാം അക്കാദമിക് സമൂഹത്തിന്റെ താത്പര്യമുയര്‍ത്തിപ്പിടിച്ച് ജനാധിപത്യ കേരളത്തിന്റെ സംസ്‌കാരത്തെ മുന്നോട്ടുവെച്ച് പ്രതിരോധിച്ചത് ഞങ്ങളാണെന്ന് നിങ്ങള്‍ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമന കാര്യങ്ങളില്‍ നിങ്ങളുടെ ശീലമല്ല ഞങ്ങളുടേത്. ഇവിടെ നിലവിലുള്ള ആനുകൂല്യങ്ങള്‍ പോലും തിരസ്‌ക്കരിച്ചുകൊണ്ട് വ്യവസ്ഥ പ്രകാരം നടത്തിയ നിയമനത്തെപ്പറ്റിയാണ് പുകമറ സൃഷ്ടിക്കുന്നത് എന്ന വസ്തുത നിങ്ങള്‍ മറന്നുപോകരുത്. വ്യവസ്ഥാലംഘനങ്ങളുടെ ചരിത്രത്തില്‍ മുങ്ങിക്കുളിച്ചവര്‍ക്ക് ഇത്തരത്തിലുള്ള സംശയങ്ങള്‍ ഉണ്ടാവുക സ്വാഭാവികം മാത്രമാണ്. നിങ്ങളുടെ രീതിയല്ല ഞങ്ങളുടേതെന്ന് മനസ്സിലാക്കേണ്ടതുണ്ടെന്നും അദ്ദേഹം നിയമസഭയില്‍ അറിയിച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (9 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (11 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends