Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയിൽ വനിതകൾ കയറരുത് ; വനിതാ മതിലിന് ശബരിമല യുവതി പ്രവേശനവുമായി ഒരു ബന്ധവുമില്ല; ക്ഷേത്രപ്രവേശനം ഉള്‍പ്പെട്ടിരുന്നെങ്കില്‍ എസ്‍ എന്‍ ഡി പി വനിതാ മതിലുമായി സഹകരിക്കുമായിരുന്നില്ല; നിലപാട് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശൻ

04 DECEMBER 2018 05:38 PM IST
മലയാളി വാര്‍ത്ത

ശബരിമലയിൽ വനിതകൾ കയറരുതെന്നാണ് എസ് എന്‍ ഡി പിയുടെ നിലപാട് എന്ന് വ്യക്തമാക്കി വെള്ളാപ്പള്ളി നടേശന്‍. വനിതാ മതിലിന് ശബരിമല യുവതി പ്രവേശനവുമായി ഒരു ബന്ധവുമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. നവോത്ഥാന മൂല്യങ്ങളുടെ തകർച്ചയ്ക്ക് എതിരെയാണ് വനിതാ മതിൽ. അതിൽ യുവതികളുടെ ക്ഷേത്ര പ്രവേശനം ഉൾപ്പെടില്ല. ക്ഷേത്രപ്രവേശനം ഉള്‍പ്പെട്ടിരുന്നെങ്കില്‍ എസ്‍ എന്‍ ഡി പി വനിതാ മതിലുമായി സഹകരിക്കുമായിരുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശബരിമല പ്രശ്നത്തിലെ സമരങ്ങളെ പ്രതിരോധിക്കാൻ ജനുവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയാണ് വനിതാ മതില്‍ തീര്‍ക്കുക. മുഖ്യമന്ത്രി വിളിച്ച സാമുദായിക സംഘടനകളുടെ യോഗത്തിലാണ് വനിതാ മതില്‍ സംഘടിപ്പിക്കുന്നതില്‍ തീരുമാനമുണ്ടായത്.

ശബരിമല വേറെ ഇഷ്യൂവാണ്. അത് അങ്ങനെ വിട്ടേക്കുക. അത് രാഷ്ട്രീയമായി അങ്ങനെ നടക്കട്ടെ. ശബരിമല വിഷയത്തില്‍ എസ്‌എന്‍ഡിപി ഒരു നിലപാട് എടുത്തിട്ടുണ്ട്. അതില്‍ നിന്നും ഒരിഞ്ച് അങ്ങോട്ടോ ഇങ്ങോട്ടോ മാറുന്ന പ്രശ്‌നമില്ല. ഭക്തര്‍ക്കൊപ്പമാണ് എസ്‌എന്‍ഡിപി യോഗം. 10 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പോകരുത്. അല്ലെങ്കില്‍ പോകണമെന്ന് നിര്‍ബന്ധം ഉണ്ടാകരുതെന്ന് പൂര്‍ണമായി വിശ്വസിക്കുന്നു.

ശബരിമല യുവതിപ്രവേശനവുമായി വനിതാ മതിലിന് ബന്ധമില്ല. നവോത്ഥാന മൂല്യങ്ങളുടെ തകര്‍ച്ചയ്ക്ക് എതിരെയാണ് വനിതാമതില്‍ സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ യുവതീപ്രവേശനത്തെ വനിതാമതിലിനോട് ബന്ധിപ്പിച്ചാല്‍ എസ്‌എന്‍ഡിപി പിന്മാറും. വനിതാ മതില്‍ നവോത്ഥാനത്തെ ഓര്‍മ്മപ്പെടുത്താനുള്ളതാണ്. നവോത്ഥാന നായകന്മാര്‍ ചെയ്തിരുന്ന ചരിത്രത്തെ ഓര്‍മ്മപ്പെടുത്താനും പില്‍ക്കാലത്ത് അതിന്റെ മൂല്യങ്ങള്‍ നഷ്ടപ്പെട്ടതിനെപ്പറ്റി ചിന്തിക്കുവാനും അവസരം ഒരുക്കുകയാണ്. വനിതാ മതില്‍, അല്ലെങ്കില്‍ നവോത്ഥാന മതില്‍ തുടങ്ങി പല പേരുകള്‍ പറയുന്നു. പേരിലല്ല അതിന്റെ ലക്ഷ്യമാണ് പ്രധാനമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (5 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (5 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (5 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (6 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (6 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (6 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (6 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (6 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (7 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (9 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (9 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (9 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (10 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (10 hours ago)

Malayali Vartha Recommends