Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ട് വര്‍ഷം പൂര്‍ത്തിയാക്കാതെ ഡി.ജിപിമാരെ മാറ്റാനോ, പിരിച്ച് വിടാനോ പാടില്ലെന്ന നിയമം മറികടന്നാണ് പിണറായി ബഹ്‌റയ്ക്ക് ഡി.ജി.പി കസേര സമ്മാനിച്ചത്, അതിനുള്ള അസാധാരണ സാഹചര്യം എന്തായിരുന്നു? ബഹ്‌റയ്ക്ക് അതിന് മാത്രം എന്ത് യോഗ്യതയാണുള്ളതെന്നും മുഖ്യമന്ത്രി ജനങ്ങളോട് വ്യക്തമാക്കണം

04 DECEMBER 2018 02:36 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പിണറായി വിജയന്‍ മുഖ്യമന്ത്രിയായ ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ച് തിരികെ വന്ന അന്ന് തന്നെ ഡി.ജി.പിയായിരുന്ന സെന്‍കുമാറിനെ മാറ്റുകയും നാല് സീനിയര്‍ ഡി.ജി.പിമാരെ മറികടന്ന് ബഹ്‌റയെ ആ സ്ഥാനത്ത് മിന്നല്‍ വേഗത്തില്‍ പ്രതിഷ്ഠിച്ചതെന്തിനാണെന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു.

' എന്റെ ഓഫീസ് നിങ്ങളുടെ വീടായി കാണണം' എന്ന് പ്രധാനമന്ത്രി പറഞ്ഞതായാണ് പിണറായി അന്ന് പറഞ്ഞത്. അതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തമാണ്. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കാതെ ഡി.ജിപിമാരെ മാറ്റാനോ, പിരിച്ച് വിടാനോ പാടില്ല. ആ നിയമം മറികടന്നാണ് പിണറായി ബഹ്‌റയ്ക്ക് കസേര സമ്മാനിച്ചത്. അതിനുള്ള അസാധാരണ സാഹചര്യം എന്തായിരുന്നു. ബഹ്‌റയ്ക്ക് അതിന് മാത്രം എന്ത് യോഗ്യതയാണുള്ളതെന്നും മുഖ്യമന്ത്രി ജനങ്ങളോട് വ്യക്തമാക്കണം.

രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് ശങ്കര്‍റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചപ്പോള്‍ അതിനെതിരെ അന്ന് സി.പി.എം സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാണിച്ചു. കാലാവധി തീരും മുമ്പ് എന്‍.ഐ.എയില്‍ നിന്ന് ബഹ്‌റ നിര്‍ബന്ധിത അവധിയെടുത്തതെന്തിനായിരുന്നു. അദ്ദേഹത്തെ ഡി.ജി.പി ആക്കും മുമ്പ് മുഖ്യമന്ത്രി ഇതൊക്കെ അന്വേഷിക്കേണ്ടതല്ലേ? അക്കാര്യങ്ങള്‍ മുഖ്യമന്ത്രി വിശദീകരിക്കണം. അല്ലെങ്കില്‍ ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞ് നാറുന്നുണ്ടെന്നാണ് അര്‍ത്ഥം. അദ്ദേഹത്തിന് എന്തൊക്കെയോ മറച്ച് വയ്ക്കാനുണ്ട്. അത് അറിയാന്‍ ജനങ്ങള്‍ക്ക് അവകാളമുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. 

സി.പി.എമ്മിന്റെ കേന്ദ്രനേതൃത്വത്തിന്റെ എതിര്‍പ്പ് മറികടന്നാണ് മുഖ്യമന്ത്രി ബഹ്‌റയെ നിയമിച്ചതെന്ന്് ഇന്നൊരു പ്രമുഖപത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തീവ്രവാദിയായ യാസിന്‍ ഭട്കലിനെ അറസ്റ്റ് ചെയ്ത വാര്‍ത്ത പുറത്ത് വിട്ടതിനാണ് ബഹ്‌റയെ മാറ്റിയതെന്നും ആ റിപ്പോര്‍ട്ടില്‍ പറയുന്നു. ബഹ്‌റയെ ഡി.ജി.പിയായി നിയമിച്ചതിന്റെ തൊട്ടടുത്ത ദിവസം മുഖ്യമന്ത്രിയുടെ നാടായ തലശേറിയില്‍ വെച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇതേ അഭിപ്രായം പറഞ്ഞിരുന്നെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസിലടക്കം മോദിയേയും അമിത് ഷായേയും രക്ഷിച്ചത് ബഹ്‌റയാണെന്ന തന്റെ ആരോപണം ശരിവയ്ക്കുന്നതാണ് ഇന്നലത്തെ സുപ്രീംകോടതി പറഞ്ഞ കാര്യമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ നടന്ന 22 ഫെയ്ക്ക് എന്‍കൗണ്ടര്‍ കേസുകളുടെ അന്വേഷണം ഇഴഞ്ഞ് നീങ്ങുകയാണെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. മോദിക്കും അമിത്ഷായ്ക്കും എതിരെ എന്ത് കൊണ്ട് നടപടിയെടുത്തില്ലെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അക്കാര്യം ചിദംബരത്തോട് ചോദിക്കണമെന്നും പബഌക് ഡൊമൈനില്‍ ഇല്ലാത്ത കാര്യങ്ങള്‍ താന്‍ പറയില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (17 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (17 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends