Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശോഭ സുരേന്ദ്രനെ ട്രോളി കൊന്ന് സോഷ്യൽ മീഡിയ; ശബരിമല വിഷയത്തില്‍ അനാവശ്യമായ ആരോപണം ഉന്നയിച്ചതിന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനവും പിഴയും ലഭിച്ചതിനു പിന്നാലെ വിടാതെ പിന്തുടർന്ന് സോഷ്യൽ മീഡിയ

04 DECEMBER 2018 08:49 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല വിഷയത്തില്‍ അനാവശ്യമായ ആരോപണം ഉന്നയിച്ചതിന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനവും പിഴയും ലഭിച്ചതിനു പിന്നാലെ ട്രോളുമായി ട്രോളന്മാർ രംഗത്ത്. ”സ്ഥിരമായി ചാനല്‍ ചര്‍ച്ച കാണുന്ന ജഡ്ജിയായിരിക്കും പിഴ വിധിച്ചത്”എന്നുതുടങ്ങുന്നു ട്രോളുകളുടെ നിര.

ശബരിമലയില്‍ പോലീസ് അതിക്രമം കാണിച്ചെന്നും അനാവശ്യമായി ഭക്തരെ അറസ്റ്റ് ചെയ്തെന്നും പോലീസിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടു ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രന്‍ നല്‍കിയ കേസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് തള്ളി. വിലകുറഞ്ഞ പബ്ലിസിറ്റി ലാക്കാക്കി പൊതുതാല്‍പര്യഹരജി ദുരൂപയോഗിച്ചതിനു ശോഭ സുരേന്ദ്രന്‍ 25,000 രൂപ പിഴടക്കാനും കോടതി വിധിച്ചു. സ്വാമിയേ ശരണമയ്യപ്പ. എന്ന് അഡ്വ. ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

” മുതലും പശിലയും കൂട്ടുപലിശയും ചേര്‍ത്ത് നന്നായി കലക്കിക്കൊടുത്തിട്ടുണ്ടെന്നും സ്ഥിരമായി ചാനല്‍ ചര്‍ച്ച കാണുന്ന ജഡ്ജിയായിരിക്കും പിഴ വിധിച്ചതെന്നും പറഞ്ഞാണ് പലരും ശോഭാ സുരേന്ദ്രനെ ട്രോളുന്നത്. ഏതായാലും ജഡ്ജിയുടെ ഷൂ മുടക്കില്ലാതെ പോളീഷ് ചെയ്ത് കിട്ടി'

”ഹൈക്കോടതിയിലേക്ക് നാമജപ ഘോഷയാത്രയുണ്ടോ ആവോ” എന്നാണ് ചിലരുടെ ട്രോള്‍.

”സാക്ഷാല്‍ അയ്യപ്പന്‍ ബിജെപിക്കാര്‍ക്കെതിരാണ്. അതുകൊണ്ടല്ലേ അവര്‍ പിണറായി വിജയനെ കാണുന്നിടത്തൊക്കെ സ്വാമിയേ അയ്യപ്പോ എന്ന് വിളിക്കുന്നത് ‘എന്ന് മറ്റുചിലര്‍ പറയുന്നു.

”ഇതിപ്പം മര്യാദയ്ക്ക് ശബരിമലയില്‍ കാണിക്ക ഇട്ടിരുന്നെങ്കില്‍ കഴകകാരുടെയും പോറ്റിമാരുടെയും പട്ടിണി മാറുമായിരുന്നു…അയ്യപ്പന് സന്തോഷവും ആകുമായിരുന്നു. കോടതിയില്‍ ആയത് കൊണ്ട് സര്‍ക്കാര്‍ ഖജനാവിലേക്ക് നേരിട്ട് പോകുമല്ലോ സ്വാമിക്ക് സര്‍ക്കാരിനോടുള്ള ഇഷ്ടം നോക്കിയേ…”.

”അപ്പോള്‍ അയ്യപ്പന് അങ്ങനെ പക്ഷഭേദം ഒന്നും ഇല്ലാലേ… എല്ലാവര്‍ക്കും വാരിക്കോരി കൊടുക്കുന്നുണ്ട്”- എന്നിങ്ങനെയാണ് ചില കമന്റുകള്‍.

ശോഭാ സുരേന്ദ്രന്റെ വാര്‍ത്ത നല്‍കുന്ന ജനം ടിവിയേയും ചിലര്‍ ട്രോളുന്നുണ്ട്. ”25000രൂപയും പ്രശസ്തിപത്രവും. കോടതി ശോഭയ്ക്കു കൊടുത്തു എന്നാണല്ലോ ജനം ടിവിയില്‍ വാര്‍ത്ത വന്നത്. പോകുമ്പോള്‍ പുറത്തു തട്ടി അഭിനന്ദിക്കുകയും ചെയ്തുവത്രേ..”

ശോഭ സുരേന്ദ്രന്‍ ശബരിമലയില്‍ കാണിക്കായിടേണ്ട പറഞ്ഞ് നാക്ക് ഉള്ളിലിട്ടെ ഉള്ളു ദാ പോണു 25,000 കൂടാതെ മാപ്പും.. സ്വാമി ശരണം ?? എന്നിങ്ങനെ തുടങ്ങുന്നു ട്രോൾ മഴ.

വിലകുറഞ്ഞ പ്രശസ്തിക്ക് വേണ്ടി കോടതിയെ ഉപയോഗിക്കരുതെന്ന് ചൂണ്ടിക്കാട്ടി 25,000 രൂപ പിഴ ഈടാക്കിയാണ് ശോഭാ സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയത്. പോലീസ് നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വികൃതമായ ആരോപണങ്ങളാണ് ശോഭ നടത്തിയതെന്ന് നിരീക്ഷിച്ച കോടതി പിഴ വിധിച്ച നടപടി എല്ലാവര്‍ക്കും പാഠമാകണമെന്നും വ്യക്തമാക്കി.

ഇത്തരം ആവശ്യങ്ങള്‍ക്ക് കോടതിയെ ഉപയോഗിക്കരുതെന്ന് പറഞ്ഞതോടെ ഹര്‍ജി പിന്‍വലിച്ച്‌ മാപ്പ് പറയാമെന്ന് ശോഭയുടെ അഭിഭാഷകന്‍ നിലപാടെടുത്തെങ്കിലും കോടതി വഴങ്ങിയില്ല. കോടതിയുടെ സമയം കളഞ്ഞതിന് 25,000 രൂപ പിഴയടക്കണമെന്നും ഈ തുക ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് നല്‍കണമെന്നും കോടതി ഉത്തരവിടുകയായിരുന്നു.

എന്നാൽ ഹൈക്കോടതി ചുമത്തിയ പിഴ അടക്കില്ലെന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. ഹൈക്കോടതിക്ക് മുകളിലും കോടതിയുണ്ട്. ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം എന്നും അവർ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends