കോണ്‍ഗ്രസിന് ശബരിമല, ലീഗിന് ജലീലിന്റെ ബന്ധുനിയമനം നിയമസഭയില്‍ രണ്ട് പേരും രണ്ട് വഴിക്ക്, ആകെ ആശയക്കുഴപ്പം, പ്രതിപക്ഷനേതാവ് ചെന്നിത്തല വാക്കൗട്ട് നടത്തിയപ്പോള്‍ എം.കെ മുനീറിന്റെ നേതൃത്വത്തില്‍ പുറത്തിറങ്ങാതെ സഭ സ്തംഭിപ്പിച്ചു

സര്‍ക്കാരിനെതിരെ യു.ഡി.എഫ് നിയമസഭയില്‍ നടത്തുന്ന സമരത്തില്‍ ഭിന്നത. ഇന്ന് ശൂന്യവേളയില്‍ നിയമസഭയില്‍ അത് ദൃശ്യമായി. പ്രതിപക്ഷത്ത് അനൈക്യവും ആശയകുഴപ്പവുമായിരുന്നു. അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചപ്പോള്‍ പ്രതിപക്ഷ നേതാവ് സംസാരിച്ചു, സഭയില്‍ നിന്നും ഇറങ്ങി പോകുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. പ്രതിപക്ഷനേതാവും' കോണ്‍ഗ്രസ് അംഗങ്ങളും ഇറങ്ങിപ്പോയി. എന്നാല്‍ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ തീരുമാനം നേരെ വിരുദ്ധമായി.
പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനത്തിന് വിരുദ്ധമായി മുസ്ലീം ലീഗ് അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി. അതോടെ പുറത്തിറങ്ങിയ കോണ്‍സ് അംഗങ്ങള്‍ തിരിച്ചുകയറിയപ്പോള്‍ ഭരണപക്ഷം അന്തം വിട്ടു. മനസില്ലാ മനസോടെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ലീഗ് അംഗങ്ങള്‍ക്കൊപ്പം ചേരുകയായിരുന്നു . ഒടുവില്‍ പ്രതിപക്ഷ നേതാവ് എത്തി ബഹിഷ്‌ക്കരണം പ്രഖ്യാപിക്കുകയായിരുന്നു. എന്തിനാണ് ബഹിഷ്‌ക്കരണമെന്നു പോലും പ്രഖ്യാപിക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞില്ല . ബഹിഷ്‌ക്കരിക്കാനായിരുന്നു തീരുമാനമെങ്കില്‍ എന്തിന് വാക്കൗട്ട് പ്രഖ്യാപിച്ചു എന്ന ചോദ്യവും ഉയരുന്നുണ്ട്.
ശബരിമല വിഷയം ഉയര്‍ത്തിപ്പിടിച്ച് സഭസ്തംഭിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കെ.ടി ജലീലിന്റെ ബന്ധുനിയമനത്തിനെതിരായ പ്രതിഷേധം ശക്തമാക്കാനാണ് മുസ്്‌ലിംലീഗും പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറും ആഗ്രഹിച്ചത്. അതുകൊണ്ടാണ് അവര്‍ സഭ ബഹിഷ്‌ക്കരിക്കാഞ്ഞതും. പിന്നീട് പ്രതിപക്ഷനേതാവും മറ്റ് കോണ്‍ഗ്രസ് അംഗങ്ങളും ഇടപെട്ടാണ് അഭിപ്രായഭിന്നത മാറ്റിയത്. തുടര്‍ന്ന്് സഭ ബഹിഷ്‌ക്കരിച്ച ഇവര്‍ സഭാകവാടത്തില്‍ സത്യഗ്രഹം നടത്തുന്ന യു.ഡി.എഫ് എം.എല്‍.എമാര്‍ക്കൊപ്പം ചേര്‍ന്നു. ശബരിമല സമരങ്ങളുടെ മറവില്‍ ജലീലിന്റെ ബന്ധുനിയമന വിവാദത്തിന് വലിയ പ്രാധാന്യം ലഭിച്ചിരുന്നില്ല.
യൂത്ത്‌ലീഗ് നേതാവ് പി.കെ ഫിറോസാണ് കെ.ടി ജലീലിന്റെ ബന്ധുനിയമനം പുറത്ത് കൊണ്ടുവന്നത്. ബന്ധുവായ കെ.ടി അദീബിനെ ന്യൂനപക്ഷ ധനകാര്യകോര്‍പ്പറേഷന്റെ ജനറല്‍മാനേജര്‍ സ്ഥാനത്ത് ഡെപ്യൂട്ടേഷന്‍ വഴി നിയമിച്ചിരുന്നു. സ്വകാര്യബാങ്ക് ജീവനക്കാരനായ അദീബിന് ഡെയപ്യൂട്ടേഷന്‍ നല്‍കാന്‍ നിയമമില്ലെന്നാണ് പ്രതിപക്ഷ ആരോപണം. വിവാദം ശക്തമായതോടെ ജലീല്‍ ബന്ധുവിനെ രാജിവപ്പിച്ചിരുന്നു. നിയമസഭയില്‍ പ്രശ്‌നം ശക്തമാക്കാനും ലീഗ് തീരുമാനിച്ചിരുന്നു.അതിനിടെയാണ് മണ്ഡലകാലം തുടങ്ങിയതും ജലീല്‍ രക്ഷപെട്ടതും. തങ്ങളുടെ പാളയത്തില്‍ നിന്ന് സി.പി.എമ്മിലേക്ക് ചേക്കേറിയ ജലീലിനെ കുടുക്കാന്‍ കിട്ടിയ അവസരം പാഴാകുന്നതില്‍ മുസ്്‌ലിംലീഗിന് പ്രതിഷേധമുണ്ട്. അതാണിന്ന് നിയമസഭയില്‍ കണ്ടതും.
https://www.facebook.com/Malayalivartha


























