Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമല വിഷയത്തില്‍ നിയമസഭയ്ക്ക് അകത്ത് യു.ഡി.എഫ് സത്യാഗ്രഹം, പുറത്ത് ബി.ജെ.പിയുടെ നിരാഹാര സത്യാഗ്രഹം. അവിടെ പാലുകാച്ചല്‍ ഇവിടെ താലികെട്ട്, അവസാനം തയ്യല്‍ക്കാരന്‍ അംബുജാക്ഷനും വിറക് വെട്ടുകാരന്റെ മകള്‍ സുമതിയും ഒന്നിച്ചപോലെ അവര്‍ ഒന്നിക്കുകയാണ് സുഹൃത്തുക്കളേ.... 

04 DECEMBER 2018 04:53 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമല വിഷയത്തില്‍ നിയമസഭയ്ക്ക് അകത്ത് സത്യാഗ്രഹം, പുറത്ത് നിരാഹാര സത്യാഗ്രഹം. അവിടെ പാലുകാച്ചല്‍ ഇവിടെ താലികെട്ട്. അതിങ്ങനെ മാറി മാറി നടന്നു. കാച്ചിയ പാലില്‍ വിഷം കലക്കി തയ്യല്‍ക്കാരന്‍ കുടിച്ചു, ആശുപത്രിയിലായി. കല്യാണ മണ്ഡപത്തില്‍ നിന്ന് സുമതി ഓടി.... ഒടുവില്‍ ആശുപത്രിയില്‍ വെച്ച് തയ്യല്‍ക്കാരനും സുമതിയും ഒന്നാവുകയാണ് സുഹൃത്തുക്കളെ ഒന്നാവുകയാണ്.....

സഭ ബഹിഷ്‌കരിച്ച് രാധാകൃഷ്ണന്‍ ജിയുടെ നിരാഹാര സത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ രാജഗോപാല്‍ജിക്ക് അവസരമൊരുക്കിയ രമേശ്ജിക്ക് നല്ല നമസ്‌കാരം..... ശബരിമല സമരത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒരുമിച്ചാണ് മുന്നേറുന്നതെന്ന് പരിഹസിക്കുകയാണ് മന്ത്രി ഇ.പി ജയരാജന്‍. ശ്രീനിവാസന്‍ തിരക്കഥയെഴുതിയ അഴകിയ രാവണന്‍ എന്ന സിനിമയിലെ നോവലിസ്റ്റ് അംബുജാക്ഷന്‍ പറയുന്ന പ്രശസ്തമായ സംഭാഷണം കടംമെടുത്ത് മന്ത്രി ഫെയിസ്ബുക്കിലൂടെയാണ് പരിഹാസം നടത്തിയത്. 

ശബരിമല യുവതീപ്രവേശനത്തിനെതിരെ ബി.ജെ.പിയുടെ നിലപാട് തന്നെയാണ് കോണ്‍ഗ്രസും സ്വീകരിക്കുന്നതെന്ന് തുടക്കം മുതല്‍ സി.പി.എം ആരോപിക്കുന്നുണ്ട്. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരനടക്കം അത്തരം നിലപാടാണ് സ്വീകരിച്ചതും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി യുവതീപ്രവേശനത്തെ അനുകൂലിച്ചിട്ടും കെ.പി.സി.സി അതിനെ അംഗീകരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് രാഹുല്‍ ഈശ്വറല്ല, രാഹുല്‍ ഗാന്ധിയാണ് കോണ്‍ഗ്രസ് പ്രസിഡന്റെന്ന് വി.ടി ബല്‍റാം ആരോപിച്ചു. കേരളത്തിലെ കോണ്‍ഗ്രസുകാരുടെ പ്രസിഡന്റ് രാഹുല്‍ ഗാന്ധിയല്ല, അമിത്ഷായാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിമര്‍ശിച്ചു.

ശബരിമല യുവതീപ്രവേശനത്തിനെതിരെ ശബരിമല സംരക്ഷണ ജാഥ എന്ന പേരില്‍ കോണ്‍ഗ്രസ് നാല് മേഖലാജാഥകളും നടത്തി. അതിനൊപ്പമായിരുന്നു ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കാസര്‍കോട് നിന്ന് രഥയാത്ര നടത്തിയത്. ഒരു ഘട്ടത്തില്‍ യുവതികള്‍ മലകയറാനെത്തിയാല്‍ തടയുമെന്നും ആര്‍ത്തവം അശുദ്ധമാണെന്നും കെ.സുധാകരന്‍ പ്രസ്താവിച്ചു. ഇതിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് വാര്‍ത്താസമ്മേളനം നടത്തേണ്ടിവന്നു. കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗവും മുന്‍ ദേവസ്വം പ്രസിഡന്റുമായിരുന്ന ജി.രാമന്‍നായര്‍ ബി.ജെ.പിയിലും ചേര്‍ന്നു. അതോടെ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിരോധത്തിലായി. 

കോടതിവിധിയെ ആദ്യം സ്വാഗതം ചെയ്ത പ്രതിപക്ഷനേതാവ് പക്ഷെ, എന്‍.എസ്.എസിന്റെ നേതൃത്വത്തില്‍ നാമജപം തുടങ്ങിയപ്പോള്‍ മലക്കംമറിഞ്ഞു. ബി.ജെ.പി നാമജപത്തിന് പിന്തുണ നല്‍കിയപ്പോഴാണ് തങ്ങള്‍ക്ക് അബദ്ധംപറ്റിയെന്നും വോട്ടെല്ലാം ബി.ജെ.പി കൊണ്ടുപോകുമെന്നും കേരളത്തിലെ കോണ്‍ഗ്രസുകാര്‍ കരുതിയത്. എന്നാലത് ശരിയല്ലെന്ന വിലയിരുത്തലാണ് കഴിഞ്ഞയാഴ്ച നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണോ, കോടതി വിധി നടപ്പാക്കണോ എന്നീ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെ കുഴയുന്ന കെ.പി.സി.സി പ്രസിഡന്റിനെയാണ് കേരളം കണ്ടത്. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പോയ പ്രതിപക്ഷനേതാവും സംഘവും മലകയറാതെ പമ്പയില്‍ നിന്ന് തിരികെ പോകേണ്ടിയും വന്നു. 

ബി.ജെ.പി മലയിറങ്ങി സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സത്യഗ്രഹം തുടങ്ങിയപ്പോഴാണ് യു.ഡി.എഫും കോണ്‍ഗ്രസും അപകടം മണത്തത്. അതോടെ നിയമസഭയില്‍ ബഹളം ഉണ്ടാക്കിയ ശേഷം സഭാ കവാടത്തില്‍ സത്യഗ്രഹമിരിക്കാന്‍ തീരുമാനിച്ചത്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends