രഹ്ന ഫാത്തിമ വീണ്ടും ജയിലിൽ തന്നെ ! ; മതവികാരം വ്രണപ്പെടുത്തിയ കേസില്‍ റിമാൻഡിലായ രഹ്നയുടെ ജാമ്യാപേക്ഷ വീണ്ടും കോടതി തള്ളി

മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ റിമാൻഡിലായ ആക്ടിവിസ്റ്റും നടിയുമായ രഹ്ന ഫാത്തിമയുടെ ജാമ്യാപേക്ഷ വീണ്ടും കോടതി തള്ളി. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ ഫേസ്‌ബുക്കില്‍ ചിത്രം പോസ്റ്റ് ചെയ്തുവെന്ന ബിജെപി നേതാവിന്റെ പരാതിയില്‍ അറസ്റ്റിലായ രഹ്നാ ഫാത്തിമയുടെ ജാമ്യാപേക്ഷ പത്തനംതിട്ട സെഷന്‍സ് കോടതിയാണ് തള്ളിയത്. അതേസമയം മുൻപ് രഹ്നാ ഫാത്തിമ സമർപ്പിച്ച ജാമ്യാപേക്ഷയും കോടതി തള്ളിയിരുന്നു
എന്നാൽ, കേസിലെ തുടരന്വേഷണത്തിനും തെളിവെടുപ്പിനുമായി രഹനാ ഫാത്തിമയെ മൂന്ന് ദിവസം കസ്‌റ്റഡിയിൽ വേണമെന്ന പൊലീസിന്റെ അപേക്ഷയും കോടതി തള്ളി. ചോദ്യം ചെയ്യാനായി പോലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന റിവ്യു പെറ്റീഷന്‍ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റുകയായിരുന്നു.
നേരത്തെയും പോലീസ് കസ്റ്റഡി ആവശ്യപ്പെട്ട ഹര്‍ജിയില്‍ രണ്ടു മണിക്കൂര്‍ മാത്രമായിരുന്നു കോടതി പൊലീസിന് ചോദ്യം ചെയ്യാന്‍ അനുവാദം നല്‍കിയത്. ഇവരുടെ ജാമ്യാപേക്ഷാ തള്ളിയതോടെ വീണ്ടും രഹനയ്ക്ക് കൊട്ടാരക്കര ജയിലില്‍ തന്നെ കഴിയേണ്ടി വരും.
ശബരിമല അയ്യപ്പ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്‌റ്റിട്ടെന്ന ബി.ജെ.പി നേതാവ് രാധാകൃഷ്ണ മേനോന്റെ പരാതിയിലാണ് കൊച്ചിയിലെ ബി.എസ്.എൻ.എൽ ഓഫീസിൽ നിന്നും രഹനാ ഫാത്തിമയെ കൊച്ചിയിലെ ബി.എസ്.എൻ.എൽ ഓഫീസിൽ നിന്നും കഴിഞ്ഞ നവംബർ 26ന് അറസ്റ്റ് ചെയ്‌തത്. 295 (A) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
https://www.facebook.com/Malayalivartha


























