Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിങ്കളാഴ്ച കാണിക്ക എണ്ണിത്തീര്‍ന്നപ്പോള്‍ ശബരിമല നടവരവില്‍ റെക്കോഡ് വരുമാനം; നട തുറന്നശേഷം സാഹചര്യം അനുസരിച്ച്‌ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ കാണിക്കവഞ്ചികൾ നിറഞ്ഞുതുടങ്ങി

05 DECEMBER 2018 09:56 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

കഴിഞ്ഞ ദിവസങ്ങളിലൊക്കെ തന്നെ കാണിക്ക വരുമാനത്തില്‍ വന്‍ ഇടിവ് സംഭവിച്ചിരുന്നു. ഈ സാമ്പത്തിക പ്രതിസന്ധികളിൽ ആശങ്കയോടെ നോക്കി കാണുന്നതിനിടയിൽ വന്‍പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഭക്തരെ അകറ്റി നിര്‍ത്തിയെങ്കിലും ശബരിമല നടവരവില്‍ റെക്കോഡ് വരുമാനം ഉണ്ടായത്. തിങ്കളാഴ്ച കാണിക്ക എണ്ണിത്തീര്‍ന്നപ്പോള്‍ 1.03 കോടി രൂപയാണ് നടവരവായി ലഭിച്ചത്. ഈ തീര്‍ഥാടന കാലത്തെ ഏറ്റവും ഉയര്‍ന്ന വരുമാനമാണ് ലഭിച്ചത്.

തീര്‍ഥാടകര്‍ക്കു സന്നിധാനത്ത് ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളില്‍ നാളെ കഴിഞ്ഞ് ഇളവ് വരുത്തുമെന്ന് െഹെക്കോടതി നിയോഗിച്ച നിരീക്ഷണ സമിതിക്ക് പോലീസ് ഉറപ്പു നല്‍കി. സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെ പ്രശ്നങ്ങളും നിയന്ത്രണങ്ങളും വന്നപ്പോൾ ശബരിമലയിലെ വരുമാനത്തില്‍ ഇത്തവണത്തെ മണ്ഡലകാലത്ത് വന്‍ ഇടിവായിരുന്നു. ആദ്യ 13 ദിവസത്തെ കണക്കുപ്രകാരം കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തെക്കാള്‍ വരുമാനത്തില്‍ 31 കോടി രൂപയുടെ കുറവായിരുന്നു ഉള്ളത്. ഈ വര്‍ഷത്തെ തീര്‍ഥാടനകാലത്തെ ആദ്യ 13 ദിവസങ്ങളില്‍ ആകെ 19.37 കോടി രൂപയായിരുന്നു വരുമാനം. കഴിഞ്ഞവര്‍ഷം ഇതേസമയം 50.58 കോടി രൂപ വരുമാനമുണ്ടായിരുന്നു.

കാണിക്കവരുമാനം കുറഞ്ഞതിന് പുറമേ അപ്പം, അരവണ വില്‍പന കുറഞ്ഞതും വരുമാനത്തെ ബാധിച്ചു. കഴിഞ്ഞവര്‍ഷം ഇതേസമയം കാണിക്കവരുമാനം മാത്രം പതിനേഴ് കോടി രൂപയുണ്ടായിരുന്നു. എന്നാല്‍, ഇത്തവണ ആദ്യ 13 ദിവസങ്ങളില്‍ ഒമ്പത് കോടി രൂപ മാത്രമാണ് കാണിക്ക വരുമാനത്തിലൂടെ ലഭിച്ചത്. അരവണ വരുമാനത്തിലും ഇത്തവണ വന്‍ ഇടിവാണ്. കഴിഞ്ഞവര്‍ഷം ആദ്യ 13 ദിവസങ്ങളില്‍ 21 കോടി രൂപ അരവണ വരുമാനമായി ലഭിച്ചിരുന്നെങ്കില്‍ ഇത്തവണ വെറും ഏഴ് കോടി രൂപ മാത്രമാണ് ലഭിച്ചത്. ഇതിനുപുറമേ, അപ്പം വില്‍പന കുറഞ്ഞതും വരുമാനം കുറയാന്‍ ഇടയാക്കി. ഇന്നലെ സന്നിധാനത്ത് നിരീക്ഷണ സമിതി അംഗങ്ങളായ ജസ്റ്റിസ് സിരിജഗന്‍, പി.ആര്‍.രാമന്‍, ഡി.ജി.പി എ.ഹേമചന്ദ്രന്‍ എന്നിവര്‍ വിളിച്ച്‌ ചേര്‍ത്ത യോഗത്തിലാണ് പോലീസ് അഭിപ്രായം വ്യക്തമാക്കിയത്. നട തുറന്നശേഷം സാഹചര്യം അനുസരിച്ച്‌ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. െഹെക്കോടതി നിര്‍ദേശിച്ച രീതിയില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സമിതിയെ അറിയിച്ചു.

ശബരിമലയിലും പരിസരങ്ങളിലും നടപ്പിലാക്കേണ്ട കൂടുതല്‍ ക്രമീകരണങ്ങള്‍ സംബന്ധിച്ച്‌ സമിതി തിങ്കളാഴ്ച െഹെക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അംഗം പി.ആര്‍. രാമന്‍ പറഞ്ഞു. സന്നിധാനത്തെ വലിയ നടപ്പന്തല്‍, തിരുമുറ്റം എന്നിവിടങ്ങളില്‍ അടക്കം പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും വാവര് നടയില്‍ ഭക്തര്‍ക്ക് തടസമാകും വിധം ബാരിക്കേഡ് വച്ചതും യോഗത്തില്‍ വിമര്‍ശനത്തിന് ഇടയാക്കി. ഇക്കാര്യം അടിയന്തിരമായി പരിശോധിക്കാന്‍ മൂന്നംഗ നിരീക്ഷണ സമിതി പോലീസിന് നിര്‍ദേശം നല്‍കിയത്. ഇതിന് പുറമേ നിയന്ത്രണത്തിന്റെ പേരില്‍ ഭക്തര്‍ക്ക് വിരി വയ്ക്കുന്നതിന് തടസം നില്‍ക്കുന്നതിന് തടസം നില്‍ക്കുന്ന പോലീസ് നടപടിയെയും സമിതി അംഗങ്ങള്‍ വിമര്‍ശിച്ചു.

ഒന്നര മണിക്കൂറില്‍ അധികമാണ് എ.ഡി.ജി.പി അനില്‍കാന്ത്, ഡി.ജി.പി. ദിനേന്ദ്ര കശ്യപ്, സന്നിധാനം സ്‌പെഷല്‍ ഓഫീസര്‍ കറുപ്പു സ്വാമി, ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ എന്നിവരോട് സമിതി അംഗങ്ങള്‍ ചര്‍ച്ച ചെയ്തത്. പോലീസും തീര്‍ത്ഥാടകരുമായുള്ള ബന്ധം എങ്ങനെ സൗഹാര്‍ദ്ദപരമാക്കാം എന്നത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഡി.ജി.പി: എ. ഹേമചന്ദ്രന്‍ നല്‍കും. നിലയ്ക്കല്‍, പമ്ബ, സന്നിധാനം എന്നിവിടങ്ങളില്‍ ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും യോഗത്തില്‍ ഉയര്‍ന്നു.

മണ്ഡല - മകരവിളക്ക് കാലത്തോട് അനുബന്ധിച്ച്‌ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുള്ള മുന്നൊരുക്കങ്ങളില്‍ പൂര്‍ണമായ തൃപ്തി ഇല്ലെന്നും ജസ്റ്റിസ് പി.ആര്‍. രാമന്‍ പറഞ്ഞു. പമ്ബയില്‍ കൂടുതല്‍ ടോയ്‌ലെറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും തീര്‍ഥാടകര്‍ക്കുള്ള കുടിവെള്ള, ഗതാഗത സംവിധാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനും സമിതി ദേവസ്വം ബോര്‍ഡിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (13 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (13 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (13 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (16 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (16 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (16 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (16 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (16 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends