വർഷങ്ങൾ കൊണ്ട് തന്ത്രങ്ങൾ മെനഞ്ഞു... ജൂവലറിയുടെ ചുമര്‍ കുത്തിത്തുരന്ന് ലോക്കറില്‍ നിന്നും തട്ടിയെടുത്തത് 1.75 കിലോ സ്വര്‍ണവും 3.5 ലക്ഷവും; സംഭവം കോഴിക്കോട് നാദാപുരത്ത്

തിങ്കളാഴ്‌ച രാത്രി എട്ടിനു കട പൂട്ടി പോയതായിരുന്നു. ഇന്നലെ രാവിലെ തുറക്കാനെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. നാടിനെ നടുക്കിയ കവർച്ച നടന്നത് സംഭവം കോഴിക്കോട് നാദാപുരത്ത്. കല്ലാച്ചി വളയംറോഡില്‍ റിന്‍സി ജൂവലറിയിലാണ് കവര്‍ച്ച നടന്നത്. കല്ലാച്ചി വിഷ്‌ണുമംഗലം സ്വദേശി പനങ്കൂട്ടത്തില്‍ എ.കെ.കേളുവിന്റെ കടയിലാണു മോഷണം നടന്നത്. വടകര നിന്നു വിരലടയാള വിദഗ്‌ധന്‍ ജിജേഷ് പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘം ജൂവലറിയില്‍നിന്ന് വിരലടയാളങ്ങള്‍ ശേഖരിച്ചു. കവര്‍ച്ചയ്‌ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണം നടന്നതായാണ് പോലീസ് നല്‍കുന്ന സൂചന. പ്രതികളെ കണ്ടെത്തുന്നതിനായി റൂറല്‍ എസ് .പി യുടെ കീഴില്‍ നാദാപുരം എസ്.ഐ യുടെ നേതൃത്വത്തില്‍ സ്‌പെഷല്‍ സ്‌ക്വാഡ് രൂപീകരിച്ചു.
ജൂവലറിയുടെ ചുമര്‍ കുത്തിത്തുരന്ന് ലോക്കറില്‍ സൂക്ഷിച്ച ഒന്നേ മുക്കാല്‍ കിലോ സ്വര്‍ണാഭരണങ്ങളും ആറു കിലോ വെള്ളിയും മൂന്നര ലക്ഷം രൂപയുമാണ് കവര്‍ന്നത്. സിറാജുല്‍ ഹുദാ ജുമാ മസ്‌ജിദിന് പിന്നിലുള്ള ജൂവലറിയുടെ പിന്നിലെ ഭിത്തി തുരന്ന് കല്ലുകള്‍ ഇളക്കി മാറ്റി അകത്തു കടന്ന മോഷ്‌ടാക്കള്‍ ലോക്കര്‍ തകര്‍ത്തു. കെട്ടിടത്തിന്റെ ചുമരില്‍ മൂന്നു വരികളിലായി പത്തോളം കല്ലുകള്‍ നീക്കി. കടയിലെ ചുമരുകളില്‍ പതിച്ച ഗ്ലാസുകളും ഫൈബറിന്റെ വാതിലും അടിച്ച് തകര്‍ത്തിട്ടുണ്ട്. ആഭരണങ്ങള്‍ സൂക്ഷിച്ച ട്രേകള്‍ മുറിയില്‍ വാരി വലിച്ചിട്ടു. ചുമരിന് സമീപത്ത് നിന്നു തുരക്കാനുപയോഗിച്ച ഇരുമ്ബായുധം കണ്ടെത്തി. ബാലുശേരിയില്‍ നിന്നെത്തിയ പോലീസ് നായ റിമോ കെട്ടിടത്തിന്റെ ചുമരില്‍ മണം പിടിച്ച ശേഷം പള്ളിയുടെ മുന്‍വശത്ത് തൊഴിലാളികള്‍ താമസിക്കുന്ന മുറിയിലെത്തി നിന്നു.
പിന്നീട് വീണ്ടും ജുവലറിയുടെ ചുമരിനടുത്ത് തിരിച്ചെത്തി. പള്ളിക്കെട്ടിടത്തിലെ വാട്ടര്‍ പൈപ്പിന് സമീപത്തും പോലീസ് നായ ഏറെ നേരം ചെലവഴിച്ചു. മോഷ്‌ടാക്കള്‍ ഇവിടെ കൈകള്‍ കഴുകിയിരിക്കാമെന്നാണ് പോലീസ് നല്‍കുന്ന സൂചന. ചൊവ്വാഴ്‌ച അര്‍ധരാത്രി ടൗണില്‍ സംശായസ്‌പദമായി രീതിയിലുള്ള ശബ്‌ദം കേട്ടതായി മൊഴി ലഭിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി ജി.ജയദേവ്, നാദാപുരം ഡിവൈ.എസ്.പി: ഇ.സുനില്‍ കുമാര്‍, എസ്.ഐ: എന്‍.പ്രജീഷ്, ജൂണിയര്‍ എസ്.ഐ: എസ്.നിഖില്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്‌ഥലത്ത് പരിശോധന നടത്തി.
https://www.facebook.com/Malayalivartha


























