Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചികിത്സച്ചെലവുകാരണം കടക്കെണിയിലാകുന്നവര്‍ക്ക് മനുഷ്യത്വപരമായ സഹായമേകാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

05 DECEMBER 2018 08:56 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ചികിത്സച്ചെലവുകാരണം കടക്കെണിയിലാകുന്നവര്‍ക്ക് മനുഷ്യത്വപരമായ സഹായമേകാന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. രണ്ടുകുട്ടികളുടെ ചികിത്സയ്‌ക്കെടുത്ത വായ്പയുടെയും ജപ്തിയുടെയും പേരില്‍ തെരുവിലിറങ്ങേണ്ടിവരുന്ന ഒരു കുടുംബത്തിന്റെ നിസ്സഹായത മുന്നില്‍ക്കണ്ടാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഈ നിരീക്ഷണം. മലപ്പുറം കരുവാരക്കുണ്ട് സ്വദേശി അലവിയാണ് സര്‍ഫാസി നിയമപ്രകാരമുള്ള ജപ്തികാരണം തെരുവിലിറക്കപ്പെടുമെന്ന ആശങ്കയുമായി കോടതിയെ സമീപിച്ചത്. മലപ്പുറം ജില്ലാ സഹകരണബാങ്കിനെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി. ഹര്‍ജിക്കാരനും ഭാര്യയും രണ്ടുകുട്ടികളുമാണ് വീട്ടിലുള്ളത്.

അലവിയെപ്പോലുള്ളവരെ കടക്കെണിയില്‍നിന്ന് കരകയറ്റാന്‍ സര്‍ക്കാരിന് എന്തുപദ്ധതിയാണുള്ളതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കണം. അതേപ്പറ്റി രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. ഹര്‍ജിക്കാരനുവേണ്ടിമാത്രമല്ല, സമാനസ്ഥിതിയിലുള്ള മറ്റുള്ളവര്‍ക്കുവേണ്ടിയും എന്തുചെയ്യാനാവുമെന്ന് അറിയിക്കണം. ഹര്‍ജിക്കാരന്റെ ഇപ്പോഴത്തെ അവസ്ഥയും കുട്ടികളുടെ ചികിത്സതുടരാന്‍ സാധിക്കുന്നുണ്ടോ എന്നും മലപ്പുറം കളക്ടര്‍ പ്രതിനിധിയെ വിട്ട് മനസ്സിലാക്കണം. അതേക്കുറിച്ചുള്ള റിപ്പോര്‍ട്ടും രണ്ടാഴ്ചയ്ക്കകം നല്‍കണം. ഇതിനായി സര്‍ക്കാരിനെയും മലപ്പുറം കളക്ടറെയും കോടതി സ്വമേധയാ ഹര്‍ജിയില്‍ കക്ഷിചേര്‍ക്കുകയായിരുന്നു. ഹര്‍ജി ഡിസംബര്‍ 18ന് വീണ്ടും പരിഗണിക്കും. അതുവരെ ബാങ്ക് ജപ്തിനടപടിയെടുക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.
വായ്പക്കുടിശ്ശികയുടെ പേരിലെ ജപ്തിക്കെതിരായ അപേക്ഷയെന്ന നിലയിലാണ് ഹര്‍ജി കോടതിക്കുമുന്നിലെത്തിയത്. എന്നാല്‍, പതിയെ അതിനുപിന്നിലെ കടുത്ത സാമൂഹികപ്രശ്‌നം കോടതി മനസ്സിലാക്കി. സാധാരണഗതിയില്‍ ബദല്‍ തര്‍ക്കപരിഹാരമാര്‍ഗം തേടാനോ ഗഡുക്കളായി തിരിച്ചടവിന് സാവകാശത്തിനോ ആണ് കോടതി നിര്‍ദേശിക്കാറ്്. എന്നാല്‍, ഇതില്‍ കോടതി പ്രശ്‌നം കൂടുതല്‍ ആഴത്തില്‍ പരിശോധിക്കുകയായിരുന്നു. സഹായം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് കോടതി

കഷ്ടപ്പാടില്‍ ഉഴലുന്നവര്‍ക്ക് സഹായം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെടുന്നെന്ന് കോടതി. സാമൂഹിക ഉന്നമനത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും സര്‍ക്കാര്‍ വന്‍തുക ചെലവിടുന്നുവെന്ന് പറയുന്നു. എന്നിട്ടും സഹായം നല്‍കുന്നതില്‍ പരാജയപ്പെടുന്നത് ആശങ്കാജനകമെന്നും കോടതി പറഞ്ഞു. മറ്റ് ആവശ്യങ്ങളുടെ പേരിലാണ് ഹര്‍ജിക്കാരന്‍ വായ്പയെടുത്തിട്ടുള്ളതെങ്കിലും തുക ചെലവഴിച്ചത് കുട്ടികളുടെ ചികിത്സയ്ക്കുമാത്രമാണെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചു. സാമ്പത്തികഭദ്രതയില്ലാത്ത കുടുംബമാണ്. ഉള്ളതുമുഴുവന്‍ വിറ്റാലും കടബാധ്യത തീര്‍ക്കാനാവില്ലെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ കോടതിയുടെ നിരീക്ഷണങ്ങള്‍ ഇങ്ങനെ:

ഹര്‍ജിക്കാരനെപ്പോലെയുള്ളവരെ സഹായിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതല. ചികിത്സാസഹായത്തിന് നാട്ടുകാരുടെ കരുണ തേടിയുള്ള അപേക്ഷകള്‍ പത്രങ്ങളിലും ചാനലുകളിലും എന്നുമുണ്ട്. മറ്റൊരാശ്രയവുമില്ലാത്തതിനാലാണ് ഇവര്‍ നാട്ടുകാര്‍ക്കുമുന്നില്‍ സഹായത്തിന് കൈനീട്ടുന്നത്.

കടുത്ത വിഷമത്തില്‍പ്പെട്ടുഴലുമ്പോഴും സര്‍ക്കാരിന്റെ സഹായംപോലും കിട്ടുന്നില്ല. നാട്ടുകാര്‍ സഹായം നല്‍കും. എന്നാല്‍, അതിന് ബാധ്യതപ്പെട്ട സര്‍ക്കാരല്ലേ സഹായിക്കേണ്ടത്? കുട്ടികളുടെയുള്‍പ്പെടെ ചികിത്സയ്ക്ക് വഴിയില്ലാത്തവരെ സഹായിക്കാന്‍ സര്‍ക്കാര്‍ സംവിധാനം മുന്നോട്ടുവരണം. അവര്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കാന്‍ സര്‍ക്കാരിന്റെ സഹായം ആവശ്യമാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (14 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (14 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (14 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (14 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (16 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (16 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (16 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (16 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (17 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (17 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (17 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (17 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (17 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (17 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (17 hours ago)

Malayali Vartha Recommends