മലയാളി വാര്‍ത്ത.
ആ രണ്ട് സമുദായ നേതാക്കള്‍ എന്തോ കണക്കു കൂട്ടിയിട്ടെന്നവണ്ണം കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കുകയാണ്. ന്യൂനപക്ഷ സമുദായം ഭൂരിപക്ഷത്തെ വിഴുങ്ങുന്നു എന്ന തോന്നലിലാണ് അടുക്കും തോറു അകന്നു കൊണ്ടിരുന്ന എസ്‌എന്‍ഡിപിയും, എന്‍എസ്‌എസും ഒന്നിച്ചത്. മുസ്ലീം ലീഗിന്റെ അഞ്ചാം മന്ത്രിയോടെ കോണ്‍ഗ്രസ് വിരോധം ആളിക്കത്തുകയായിരുന്നു. ഭൂരിപക്ഷ സമുദായത്തിന് ഇതുകൊണ്ടേറ്റ മുറിവ് എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി. സുകമാരന്‍ നായരും എസ്‌എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഇതിന് പ്രതിവിധിയായി എന്‍എസ്‌എസ് മുന്നോട്ട്‌വെച്ചത് തെരഞ്ഞെടുപ്പു സമയത്തെ ധാരണ പ്രകാരം കെ.പി.സി.സി. പ്രസിഡന്റ് രമേഷ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കുക എന്നായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും രമേഷ് ചെന്നിത്തലയും രഹസ്യമായി എന്‍എസ്‌എസിനെപ്പോലും വെട്ടിലാക്കി മന്ത്രിമാരുടെ വകുപ്പുകള്‍ക്ക് മാറ്റം വരുത്തി. എന്‍എസ്‌എസിനെ തൃപ്‌തിപ്പെടുത്താനായി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന് മുഖ്യമന്ത്രിയുടെ ആഭ്യന്തരവകുപ്പ് തന്നെ നല്‍കി. പകരം എസ്‌എന്‍ഡിപിക്കായ് അടൂര്‍ പ്രകാശിന് റവന്യൂ വകുപ്പും നല്‍കി.
എന്‍എസ്‌എസ് അത് കൊണ്ട് തൃപ്‌തിയായില്ല. തിരുവഞ്ചൂര്‍ എന്‍എസ്‌എസ് ആസ്ഥാനത്തേക്ക് വരേണ്ട കാര്യം പോലുമില്ലെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്. എന്‍എസ്‌എസ് ശക്തമായി രംഗത്ത് വന്നതോടെ താന്‍ അറിയാതെയയാണ് മുഖ്യമന്ത്രി വകുപ്പ് മാറ്റിയതെന്ന് തോന്നിപ്പിക്കുന്ന പ്രസ്ഥാവനകളുമായി രംഗത്തെത്തി. സുകുമാരന്‍ നായര്‍ ശക്തമായിതന്നെ ചെന്നിത്തലയ്‌ക്ക് വേണ്ടി വാദിച്ചു. ചെന്നിത്തലയ്‌ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം തന്നെ നല്‍കണമെന്നായി സുകുമാരന്‍ നായര്‍.
നാട്ടില്‍ ഇത്രയും കൊള്ളാവുന്ന നായന്മാര്‍ ഉണ്ടായിട്ടും സുകുമാരന്‍ നായര്‍ എന്തിനാണ് ചെന്നിത്തലയ്‌ക്ക് വേണ്ടി മാത്രം വാദിക്കുന്നതെന്ന് പാവം ചില നായന്മാര്‍ തന്നെ ചോദിച്ച് പോയി. പത്രങ്ങളൊക്കെയും ചെന്നിത്തല നായര്‍ പ്രതിനിധിയാണോന്ന് പോലും സംശയിച്ചു. പിന്നെ ചെന്നിത്തല ഒന്നും ചിന്തിച്ചില്ല. തന്റെ വളര്‍ച്ചയ്‌ക്ക് എല്ലാ സഹായങ്ങളും ചെയ്‌തു കൊടുത്ത സുകുമാരന്‍ നായരെ തള്ളിപ്പറഞ്ഞു. കോണ്‍ഗ്രസ് എന്‍എസ്‌എസുമായി ഒരു ധാരണയും വച്ചിട്ടില്ല. താന്‍ വളര്‍ന്നത് കോണ്‍ഗ്രസിലൂടെ മാത്രം. താന്‍ ഒരു സമുദായത്തിന്റെ മാത്രം നേതാവല്ല. എല്ലാത്തരത്തിലും ഇളഭ്യനായ സുകുമാരന്‍ നായര്‍ മൗനം പാലിച്ചു.
ഇന്നലെ വൈകുന്നേരം വെള്ളാപ്പള്ളി നടേശന്‍ എന്‍എസ്‌എസ് ആസ്ഥാനത്തെത്തി സുകുമാരന്‍ നായരെ കണ്ടതോടെ ഇനിയും കാത്തിരുന്നിട്ട് കാര്യമില്ലെന്ന് മനസിലായി. കോണ്‍ഗ്രസിനെതിരേയും പ്രത്യേകിച്ച് രമേഷ ചെന്നിത്തലയ്‌ക്കെതിരായും ശക്തമായാണ് സുകുമാരന്‍ നായര്‍ പ്രതികരിച്ചത്.

കെ.പി.സി.സി. പ്രസിഡന്‍ന്റ് രമേഷ് ചെന്നിത്തല എന്‍എസ്‌എസിനെ തള്ളിപ്പറഞ്ഞാല്‍ ഒരു ചുക്കും സംഭവിക്കില്ല എന്നും എന്‍എസ്‌എസ് ചെന്നിത്തലയെ തള്ളിപ്പറഞ്ഞാല്‍ ചെന്നിത്തല തെക്കുവടക്ക് നടക്കേണ്ടിയും വരും എന്നാണ് സുകുമാരന്‍ നായര്‍ താക്കീത് നല്‍കുന്നത്. എന്‍എസ്‌എസിന്റെ സഹായം കൊണ്ടാണ് ചെന്നിത്തല കെ.പി.സി.സി. പ്രസിഡന്റ് ആയതെന്ന കാര്യവും സുകുമാരന്‍ നായര്‍ ഓര്‍മ്മിപ്പിച്ചു.
കേരളം ഭരിക്കുന്നത് ന്യൂനപക്ഷ സമുദായക്കാരായ മൂന്ന് മന്ത്രിമാര്‍ ചേര്‍ന്നാണെന്നും മറ്റു മന്ത്രിമാര്‍ക്ക് യാതൊരു വിലയുമില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമേ രക്ഷയുള്ളുവെന്നും ഭൂരിപക്ഷത്തിന് നീതിയും ന്യായവും ധര്‍മ്മവും ലഭിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഭൂരിപക്ഷ സമുദായക്കാര്‍ ഇവിടെനിന്ന് പലായനം ചെയ്യേണ്ട അവസ്ഥയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
.jpg)
ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ല. അവര്‍ക്ക് ലഭിക്കുന്നതുപോലുള്ള ആനുകൂല്യങ്ങള്‍ ഭൂരിപക്ഷ സമുദായത്തിനും കിട്ടണം. വിശാല ഹിന്ദു ഐക്യത്തിന് ശ്രമിക്കും. കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഹൈന്ദവരോട് വേര്‍തിരിവ് കാണിച്ചു. രാഷ്ട്രീയ പാര്‍ട്ടി വേണോ എന്ന് പിന്നീട് തീരുമാനിക്കും. ഭൂരിപക്ഷത്തിന് സാമൂഹ്യനീതി ഉറപ്പുവരുത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.