സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക ഓണാഘോഷത്തിന് തുടക്കം...

സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക ഓണാഘോഷത്തിന് തുടക്കം. തൃപ്പൂണിത്തറ ഗവ. ബോയ്സ് സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് ആരംഭിക്കുന്ന അത്തച്ചമയ ഘോഷയാത്ര മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.
മന്ത്രി പി. രാജീവിനെപ്പം ചലച്ചിത്ര താരങ്ങളായ ജയറാം, രമേശ് പിഷാരടി, എം.പിമാരായ ഹൈബി ഈഡന്‍, കെ. ഫ്രാന്‍സിസ് ജോര്‍ജ്, അനൂപ് ജേക്കബ് എം.എല്‍.എ, കലക്ടര്‍ ജി. പ്രയങ്ക, എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ചെണ്ടമേളത്തിന്റെ അകമ്പടിയിലായിരുന്നു ഉദ്ഘാടനം നടന്നത്.
ലോകത്തുള്ള എല്ലാ മലയാളികളും തൃപ്പൂണിത്തുറയിലേക്ക് ഉറ്റുനോക്കുന്ന ദിവസമാണിന്ന്. കേരളത്തിന്റെ നാനാ ഭാ?ഗങ്ങളില്‍ നിന്നുള്ള വിവിധ നാടന്‍ കലാരൂപങ്ങളും അയല്‍ സംസ്ഥാനങ്ങളിലെ കരകാട്ടം പോലെയുള്ള കലാരൂപങ്ങളും അത്തച്ചമയ ഘോഷയാത്രയ്ക്കായി ഒരുങ്ങിയിട്ടുണ്ട്.
ബോയ്‌സ് ഹൈസ്‌കൂളില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര നഗരംചുറ്റി പകല്‍ രണ്ടോടുകൂടി തിരികെ അവിടെത്തന്നെ എത്തിച്ചേരും. വിവിധ ഇനങ്ങളിലായി മൂവായിരത്തിലധികം കലാകാരന്മാര്‍ ഘോഷയാത്രയില്‍ അണിനിരക്കും. കേരളത്തിലെ വിവിധ ഇടങ്ങളില്‍ അത്തച്ചമയ ആഘോഷങ്ങള്‍ നടക്കുന്നുണ്ട്.
രാജഭരണകാലത്ത് ചിങ്ങമാസത്തിലെ അത്തം നാളില്‍ പ്രത്യേകമായ ചമയങ്ങള്‍ അണിഞ്ഞ് കൊച്ചി രാജാക്കന്മാര്‍ സേനാവ്യൂഹത്തോടും കലാസമൃദ്ധമായ ഘോഷയാത്രയോടുംകൂടി പല്ലക്കില്‍ നടത്തിയിരുന്ന എഴുന്നുളളത്താണ് അത്തച്ചമയം എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. രാജഭരണം അവസാനിച്ചശേഷം ഇത് തൃപ്പൂണിത്തുറയിലെ പൗരാവലി ഏറ്റെടുത്തു. അങ്ങനെയാണ് ജനകീയ അത്തച്ചമയത്തിനു തുടക്കം കുറിച്ചത്.
"
https://www.facebook.com/Malayalivartha