കയ്പമംഗലം മൂന്നുപീടികയില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതിക്ക് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി... കയ്പമംഗലം മൂന്നുപീടികയില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു.
കയ്പമംഗലം വഴിയമ്പലം കുറ്റിക്കാട്ട് ക്ഷേത്രത്തിന് സമീപം കളപ്പുരക്കല്‍ സൂരജിന്റെ ഭാര്യ ഐശ്വര്യ (32) യാണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയിലായിരുന്നു മരണം സംഭവിച്ചത്. ഇന്നലെ ഉച്ചക്ക് പതിനൊന്നേമുക്കാലോടെ മൂന്നുപീടിക തെക്കേ ബസാറ്റോപ്പിന് അടുത്തായിരുന്നു അപകടം നടന്നത്.
കാസര്‍കോഡ് നിന്ന് കൊച്ചിയിലേക്ക് പോയിരുന്ന ടാങ്കര്‍ ലോറിയുടെ പിന്‍വശം സ്‌കൂട്ടറില്‍ തട്ടിയായിരുന്നു അപകടമുണ്ടായത്. സ്‌കൂട്ടറില്‍ നിന്ന് റോഡിലേക്ക് വീണ ഐശ്വര്യയുടെ ദേഹത്ത് കൂടെ ലോറിയുടെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. സ്‌കൂട്ടറില്‍ ഐശ്വര്യയുടെ കൂടെ ഉണ്ടായിരുന്ന ഭര്‍തൃ പിതാവ് മോഹനനും പരിക്കേറ്റിട്ടുണ്ടായിരുന്നു.
https://www.facebook.com/Malayalivartha