Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റി...


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ടി.ഒ സൂരജിന് അഞ്ച് കോടിയിലധികം അനധികൃത സ്വത്ത്

20 NOVEMBER 2014 10:43 AM IST
മലയാളി വാര്‍ത്ത.

പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജിന് 5 കോടിയിലധികം രൂപയുടെ അനധികൃത ആസ്തി ഉണ്ടെന്ന് വിജിലന്‍സ് കണ്ടെത്തല്‍. തിരുവനന്തപുരത്തെ സൂരജിന്റെ വീട്ടില്‍ നിന്നും 24 ലക്ഷം രൂപ വിജിലന്‍സ് കണ്ടെടുത്തു. എറണാകുളം വെണ്ണലയുടെ വീട്ടിലും സൂരജിന്റെ ഭാര്യയുടെയും മക്കളുടെയും പേരില്‍ നിക്ഷേപമുള്ള സ്ഥാപനങ്ങളിലും സെക്രട്ടറിയേറ്റിലുമായിരുന്നു പരിശോധന.
രാവിലെ അഞ്ചു മണിമുതലാണ് പരിശോധന തുടങ്ങിയത്. 2004 മുതല്‍ പത്തുവര്‍ഷത്തിനിടെ 1.83കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയതിനെ തുടല്‍ന്നാണ് വിജിലന്‍സ് കേസെടുത്തത്. എന്നാണ്‍ പരിശോധനകളില്‍ നിന്നു ലഭിച്ച രേഖകള്‍ പ്രകാരം അനധികൃത ആസ്തി അഞ്ചുകോടി കവിയുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സര്‍ക്കാറിന് നല്‍കിയിട്ടുള്ള കണക്കില്‍പ്പെടാത്ത സമ്പാദ്യമാണ് ഇപ്പോള്‍ കണ്ടെത്തിയത്. സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലുമായി എറണാകുളത്ത് ആറ് ഫ്‌ളാറ്റും തിരുവനന്തപുരത്ത് ഒരു ഫ്‌ളാറ്റുമുണ്ട്.
എറാണകുളത്തെ ഒരു ഗോഡൗണിണ്‍ നിന്നും ലഭിക്കുന്നവരുമാനം തെറ്റായിട്ടാണ് സര്‍ക്കാറില്‍ നല്‍കിയ രേഖയില്‍ കാണിച്ചരുതെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറയുന്നു. അടുത്ത ബന്ധുക്കളുടെ പേരില്‍ ചില സ്ഥാപനങ്ങളിണ്‍ നിക്ഷേപവുമുണ്ട്. തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും 23 ലക്ഷം രൂപയും ഒരു ലക്ഷത്തിന്റെ വിദേശ കറന്‍സിയും കണ്ടെത്തി . കോയമ്പത്തുരില്‍ ഭൂമിവാങ്ങിയതായുള്ള ചില രേഖകള്‍ കൂടുതല്‍ പരിശോധിക്കേണ്ടി വരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥല്‍ പറഞ്ഞു.
പൊതുമരാമത്തുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോളിന് കിട്ടിയിരുന്നു. തുടര്‍ന്ന് എഡിജിപി ജേക്കബ് തോമിന്റെ നേതൃത്വത്തില്‍ രഹസ്യമായി കഴിഞ്ഞ മൂന്നു മാസമായി നടത്തിയ അന്വേഷണത്തിലാണ് അനധികൃത സമ്പാദ്യ തെളിവുകള്‍ ലഭിച്ചത്. അതേ സമയം, ടി.ഒ സൂരജിനെതിരായ റെയ്ഡ് മുസ്ലീം ലീഗിനുള്ള രാഷ്ട്രീയമായ മുന്നറിയിപ്പെന്ന് വിലയിരുത്തല്‍. മുസ്ലീം ലീഗ് മന്ത്രിയുടെ കീഴിലെ സെക്രട്ടറിക്കതിരെ എല്ലാ പഴുതുകളുമടച്ചുള്ള പരിശോധനയാണ് വിജിലന്‍സ് നടത്തിയത്. സെക്രട്ടറിയറ്റിലെ ഓഫിസലടക്കം കയറി പരിശോധന നടത്തിയെന്നതും ശ്രദ്ധേയം.
യുഎഡിഎഫില്‍ ചാഞ്ചാടി നില്‍ക്കുന്ന മുസ്ലീം ലീഗിന് സൂരജിനെതിരായ റെയ്ഡ് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല. 2001 മുതല്‍ ടി.ഒ സൂരജ് ജോലി ചെയ്തത് കൂടുതലും മുസ്ലീം ലീഗ് മന്ത്രിമാര്‍ക്ക് കീഴിലാണ്. സൂരജിന്റെ സംരക്ഷകരായിരുന്നതും ലീഗിലെ പ്രധാനികള്‍ തന്നെയാണ്. ലീഗ് മന്ത്രിയായ ഇബ്രാഹിം കുഞ്ഞിന് കീഴില്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയാണ് ടി.ഒ സൂരജിപ്പോള്‍. കരാറുകാരുടെ പരാതിയും എന്‍ജിനീയര്‍മാരുടെ മൊഴിയും അടങ്ങിയ എല്ലാ വിവരങ്ങളും ശേഖരിച്ചാണ് സൂരജിനെതിരായ ഓപ്പറേഷന് വിജിലന്‍സ് ഇറങ്ങിയത്. കോടതിയുടെ അനുമതിയോടെയായിരുന്നു പകലും രാത്രിയും നീണ്ട പരിശോധന.
സര്‍ക്കാര്‍ ഏജന്‍സിയായ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനെ കൊണ്ട് കരാറെടുപ്പിച്ചും അത് മറിച്ചു നല്‍കിയും കമ്മിഷനടിക്കുന്നുവെന്ന ആക്ഷേപമടക്കമാണ് സൂരജിനെതിരെ ഉയര്‍ന്നത്. ഈ സാഹചര്യത്തിലാണ് അഴിമതിക്കെതിരെ കടുത്ത നടപടി വേണമെന്ന ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശം കണക്കിലെടുത്ത് വിജിലന്‍സ് ഓപ്പറേഷന്‍ നടത്തിയത്. സെക്രട്ടറിയറ്റിലെ ഓഫിസില്‍ കയറി പരിശോധന നടത്തിയതിനെതിരെ സര്‍ക്കാരില്‍ ചില്ലറ മുറുമുറുപ്പുകളുണ്ട് . തന്നെ അറിയിക്കാതെ വിജിലന്‍സ് എന്തിന് സെക്രട്ടറിയറ്റില്‍ കയറിയെന്ന ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗത്തില്‍ ചോദിച്ചതായി അറിയുന്നു.
പക്ഷേ ആഭ്യന്തരമന്ത്രി വിജിലന്‍സ് നടപടിയെ ന്യായീകരിച്ചു. രാഷ്ട്രീയമായി അടവുകള്‍ക്ക് ലീഗ് തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്ന വേളയിലാണ് ലീഗ് നേതാക്കളുടെ ഇഷ്ടക്കാരനായ ഉദ്യോഗസ്ഥനെതിരായ വിജിലന്‍സിന്റെ അതിശക്തമായ നടപടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റി...  (1 minute ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (8 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (12 minutes ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (22 minutes ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (33 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (37 minutes ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (47 minutes ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (54 minutes ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (1 hour ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (1 hour ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (1 hour ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (1 hour ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (9 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (9 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (9 hours ago)

Malayali Vartha Recommends