അങ്ങനെ കഥാനായകന്‍ മനസു തുറന്നു, സമുദായ നേതാക്കന്മാര്‍ക്ക് മറുപടിയില്ല

കഴിഞ്ഞ ദിവസം എന്‍എസ് എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ കെപിസിസി പ്രസിഡന്റ് രമേഷ് ചെന്നിത്തലയെ കണക്കിന് പരിഹസിച്ചിരുന്നു. എന്‍എസ്‌എസിന് ചെന്നിത്തലയുടെ സഹായം വേണ്ടെന്നും തിരിച്ച് എന്‍എസ്‌എസിന്റെ സഹായമില്ലെങ്കില്‍ ചെന്നിത്തല തെക്കുവടക്ക് നടക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു. കൂടാതെ എന്‍എസ്‌എസ് സഹായിച്ചില്ലെങ്കില്‍ ചെന്നിത്തല ഒരിക്കലും കെപിസിസി പ്രസിഡന്റ് ആവില്ലായിരുന്നു എന്നും കുറ്റപ്പെടുത്തി.
ചെന്നിത്തലയ്‌ക്കെതിരെ നടത്തിയ ഈ പ്രസ്ഥാവനയ്‌ക്ക് അദ്ദേഹം എങ്ങനെ മറുപടി നല്‍കുന്നു എന്നത് എല്ലാവരും ആകാക്ഷയോടെ നോക്കിയിരിക്കുകയായിരുന്നു. കേരളയാത്രക്കിടെ ചെന്നിത്തല എന്‍എസ്‌എസിനുള്ള മറുപടിനല്‍കി. ആര്‍ക്കും വേദനിക്കാതെ…
എന്‍.എസ്.എസ്സിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. സമുദായ നേതാക്കന്മാരുടെ വിമര്‍ശനങ്ങള്‍ക്ക് താന്‍ മറുപടി പറയാറില്ല. തന്റെ ജീവിതം കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. മതേതര നിലപാടുകളില്‍ വെള്ളം ചേര്‍ക്കാത്ത നിലപാട് തുടരും. പ്രതിബദ്ധത ജനങ്ങളോടാണ്. അത് ജനങ്ങള്‍ക്ക് അറിയാമെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha