Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റി...


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

പണമോ സ്വര്‍ണമോ എടുത്തുകൊണ്ടുപോയാല്‍ പോരെ ഇങ്ങിനെ ആളുകളെ കൊല്ലണോ.... അഭിനയം ഗംഭീരമായി അവസാനം പിടിയിലും

21 NOVEMBER 2014 11:34 PM IST
മലയാളി വാര്‍ത്ത.

കണിമംഗലത്ത് പ്രായമായ ദമ്പതികളെ ആക്രമിച്ച് കവര്‍ച്ച നടത്തുന്നതിനിടെ പരിക്കേറ്റ ഗൃഹനാഥന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാരെ പോലീസ് പിടിച്ചത് ആരും പ്രതീക്ഷിക്കാത്ത അയല്‍വാസിയെ. പണമോ സ്വര്‍ണമോ എടുത്തുകൊണ്ടുപോയാല്‍ പോരെ ഇങ്ങിനെ ആളുകളെ കൊല്ലണോ.... എന്നു തുടങ്ങുന്ന ഡയലോഗുകളോടെ മോഷണ വീട്ടില്‍ സജീവമായിരുന്ന യുവതിയാണ് അവസാനം പിടിയാലാത്.
ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ് ആശുപത്രിയിലായിരുന്ന വിന്‍സന്റ് ഇന്നലെ മരണമടഞ്ഞതോടെയാണ് കേസ് ബലത്തത്. തുടര്‍ന്ന വന്ന പോലീസിനോടും നാട്ടുകാരോടും മാധ്യമ പ്രവര്‍ത്തകരോടും എല്ലാം വിവരിച്ചത് ഷൈനിയായിരുന്നു.
ബുധനാഴ്ച രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. വിന്‍സന്റും ഭാര്യ ലില്ലിയും പുറത്തു പോയി തിരിച്ചു വീട്ടില്‍ വന്ന് വസ്ത്രം മാറുന്നതിനിടെ നാലംഗസംഘം അതിക്രമിച്ചു കയറി വീട്ടുകാരെ ആക്രമിച്ചു കീഴ്‌പെടുത്തി കൈകളും കണ്ണും വായും മൂടി കെട്ടിയിട്ട ശേഷം സ്വര്‍ണവും പണവും കവരുകയായിരുന്നു. പത്തു പവനും 50,000 രൂപയുമാണ് നഷ്ടപ്പെട്ടത്. വീട്ടുകാരുടെ ദേഹത്തുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവുമാണ് കവര്‍ന്നത്. തിരിച്ചറിയാതിരിക്കാന്‍ അക്രമികള്‍ കൈകളും മുഖവും മറച്ചിരുന്നു. ലില്ലിയുടെ കൈകളിലെ വളകള്‍ പ്ലയര്‍ ഉപയോഗിച്ചു അക്രമിസംഘം മുറിച്ചെടുക്കുകയായിരുന്നു.
പരിക്കേറ്റ് ദമ്പതികള്‍ വീടിനുള്ളില്‍ കിടക്കുന്നതറിഞ്ഞ് ഷൈനിയാണ് ഓടിയെത്തി പ്രാഥമിക ശുശ്രൂഷ നല്‍കുകയും മകനെ കൂട്ടി ഇവരെ ആശുപത്രിയിലെത്തിക്കുകയും ചെയ്തത്. ഇരുട്ടത്ത് ഒരാള്‍ മതില്‍ചാടി ഓടി മറിയുന്നത് കണ്ടു എന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ് അന്വേഷണം വഴിതിരിച്ചുവിടാനും ഷൈനി ശ്രമിച്ചിരുന്നു. 
പോലീസിനോടും മാധ്യമപ്രവര്‍ത്തകരോടും എല്ലാ വിവരങ്ങളും അറിയിക്കുന്നതിനും മുന്നിട്ടു നിന്നത് ഷൈനിയാണ്. വിന്‍സന്റിന്റെ മരണവാര്‍ത്തയറിഞ്ഞപ്പോഴും ഏറെ ദു:ഖം പ്രകടിപ്പിച്ചത് ഈ സ്ത്രീയാണ്. മോഷ്ടാക്കള്‍ക്ക് പണമോ സ്വര്‍ണമോ എടുത്തുകൊണ്ടുപോയാല്‍ പോരെ ഇങ്ങിനെ ആളുകളെ കൊല്ലണോ എന്നും ഷൈനി പലരോടും പറഞ്ഞിരുന്നുവത്രെ. പരിക്കേറ്റ വിന്‍സന്റിനെ ഓട്ടോയില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ മകനോട് നിര്‍ദ്ദേശിച്ചതും ഷൈനിയാണ്. ആര്‍ക്കും യാതൊരു സംശയവും തോന്നോത്ത രീതിയിലായിരുന്നു ഷൈനിയുടെ പ്രവൃത്തികള്‍. 
ഷൈനീ ഓടി വാ... എന്ന് ലില്ലി ടീച്ചര്‍ ഉറക്കെ വിളിച്ചു കരയുന്നത് കേട്ടാണ് താന്‍ വീട്ടിലേക്ക് ഓടിയെത്തിയതെന്ന് ഷൈനി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. അക്രമികള്‍ എല്ലാവരും പോയിട്ടില്ലെന്നും അവര്‍ തലക്കടിച്ച് ആക്രമിക്കാാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞ് ഷൈനിയെ ലില്ലിക്കൊപ്പം ഹാളില്‍ കൂട്ടിരുത്തിയത് അറസ്റ്റിലായെേ െഷനിയുടെ 17 വയസുകാരന്‍ മകനെയാണ്.
രണ്ടുദിവസം മുമ്പ് പഴയ വസ്ത്രങ്ങള്‍ വാങ്ങാനെന്ന് പറഞ്ഞ് രണ്ട് ബംഗാളികള്‍ ഈ ഭാഗത്തെ വീടുകളില്‍ വന്നിരുന്നുവെന്നും ഷൈനി പറഞ്ഞു പരത്തിയിരുന്നു. അന്വേഷണം ബംഗാളികളിലേക്കും അന്യസംസ്ഥാന തൊഴിലാളികളിലേക്കും വഴിതിരിച്ചുവിടാനായിരുന്നു ഇത്. എന്നാല്‍ അയല്‍വാസികളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെ ഷൈനിക്കും പേടി തോന്നിത്തുടങ്ങിയിരുന്നു. പോലീസ് അടിച്ച് കുറ്റം സമ്മതിപ്പിക്കുമോ എന്ന് ആശങ്ക ഷൈനി ഇന്നലെ വൈകീട്ടോടെ പലരോടും പ്രകടിപ്പിച്ചിരുന്നു. കാമുകന്‍ മനോജിനെ പോലീസ് ചോദ്യം ചെയ്തതോടെ എല്ലാം പൊളിഞ്ഞു. മികച്ച അഭിനയത്തോടെ ഷൈനി അകത്തുമായി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റി...  (2 minutes ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (9 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (13 minutes ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (23 minutes ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (34 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (38 minutes ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (48 minutes ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (55 minutes ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (1 hour ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (1 hour ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (1 hour ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (1 hour ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (9 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (9 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (9 hours ago)

Malayali Vartha Recommends