Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ടിഒ സൂരജിനെ സസ്‌പെന്റ് ചെയ്തു; അറസ്റ്റ് ഒഴിവാക്കാന്‍ നീക്കം, തട്ടിപ്പ് നടത്തിയത് സെക്രട്ടറിയേറ്റിലെ മൂവര്‍ സംഘം, അന്വേഷണം മന്ത്രിയുടെ ഓഫീസിലേക്കും

22 NOVEMBER 2014 08:35 AM IST
മലയാളി വാര്‍ത്ത.

കോടികളുടെ അനധികൃതസ്വത്ത് കേസില്‍ പൊതുമരാമത്തുവകുപ്പ് സെക്രട്ടറി ടി.ഒ. സൂരജിനെ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തു.സൂരജിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശിപാര്‍ശയില്‍ ഇന്നലെ രാത്രി വൈകി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഒപ്പുവച്ചു. മുഖ്യമന്ത്രിക്കു കൈമാറിയ ഫയലില്‍ ഇന്ന് ഉത്തരവു പുറത്തിറങ്ങും. അതേസമയം സൂരജ് ഉള്‍പ്പെട്ട കുംഭകോണക്കേസിന്റെ അന്വേഷണം മന്ത്രിയുടെ ഓഫീസിലേക്കും നീളുന്നുണ്ട്.കഴിഞ്ഞ ദിവസം ടി.ഒ. സൂരജിനെ വിജിലന്‍സ് കൊച്ചിയിലെ ഓഫീസില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു..
സൂരജിന്റെ ബന്ധുവായ, മരാമത്തുവകുപ്പിലെ ഒരു വിജിലന്‍സ് ഓഫീസറും സെക്രട്ടേറിയറ്റിലെ ഒരു അഡീഷണല്‍ സെക്രട്ടറിയും ചേര്‍ന്നാണ് അഴിമതി നടത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി വിജിലന്‍സ് അധികൃതര്‍ പറഞ്ഞു.
കോടികളുടെ ഇടപാടു സംബന്ധിച്ച ഫയലുകള്‍ അഡീ. സെക്രട്ടറിയടങ്ങുന്ന സൂരജ് ഉള്‍പ്പെട്ട മൂവര്‍സംഘമാണു കൈകാര്യം ചെയ്തിരുന്നതെന്നു വിജിലന്‍സ് എ.ഡി.ജി.പി. ജേക്കബ് തോമസ് കണ്ടെത്തി. സൂരജിനെ ഇന്നലെ കൊച്ചിയില്‍ ചോദ്യംചെയ്തപ്പോഴാണു മൂവര്‍സംഘത്തിന്റെ ഗൂഢനീക്കങ്ങള്‍ വെളിപ്പെട്ടത്. ഇരുനൂറോളം ഫയലുകളാണു കഴിഞ്ഞദിവസം സെക്രട്ടേറിയറ്റില്‍നിന്നു റെയ്ഡില്‍ പിടിച്ചെടുത്തത്. മരാമത്തുവകുപ്പിലെ ഉന്നതരുടെ സ്ഥലംമാറ്റമടക്കമുള്ള കാര്യങ്ങളില്‍ സൂരജിന്റെ ബന്ധുവായ വിജിലന്‍സ് ഓഫീസര്‍ ഇടപെട്ടിരുന്നു. ഇതുസംബന്ധിച്ച ഫയലുകള്‍ ഓഫീസിലെത്തിയാല്‍ വേണ്ടവിധം കൈകാര്യം ചെയ്യുകയെന്ന ദൗത്യമാണ് അഡീ. സെക്രട്ടറിക്കുണ്ടായിരുന്നത്. ഈ സംഘവുമായി അടുപ്പമുള്ള ഉദ്യോഗസ്ഥരെ മാത്രമാണു വകുപ്പിലെ താക്കോല്‍സ്ഥാനങ്ങളില്‍ നിയോഗിച്ചിരുന്നത്.
മന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതനുമായി കൂടിയാലോചിച്ചായിരുന്നു നീക്കങ്ങളെന്നും വിജിലന്‍സിനു തെളിവു ലഭിച്ചു.
സൂരജിന്റെ മൊഴി രേഖപ്പെടുത്തിയാലുടന്‍ സംഘത്തില്‍പെട്ട ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുക്കുമെന്നാണു സൂചന. സൂരജ് മുന്‍കൂര്‍ജാമ്യത്തിനു ശ്രമിക്കുന്നതായാണു സൂചന. ഇദ്ദേഹത്തിന്റെ വസതിയില്‍നിന്നു പിടിച്ചെടുത്ത രേഖകളും പരിശോധനാ റിപ്പോര്‍ട്ടും അന്വേഷണസംഘം തൃശൂര്‍ വിജിലന്‍സ് കോടതി മുമ്പാകെ സമര്‍പ്പിച്ചു. കൊച്ചിയിലെയും തിരുവനന്തപുരത്തെയും ഫഌറ്റുകള്‍, ഓഫീസുകള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണു രേഖകള്‍ പിടിച്ചെടുത്തത്. സൂരജിന് 50 കോടിക്കുമേല്‍ സ്വത്തെന്ന് വിജിലന്‍സ് കണ്ടത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (33 minutes ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (37 minutes ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (48 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (52 minutes ago)

സംസ്ഥാനത്തെ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) വ്യാപക പരിശോധന...  (1 hour ago)

അണ്ടർ 17 പെൺകുട്ടികളുടെ ഏഷ്യൻ കപ്പ്‌ ഫുട്‌ബോൾ യോഗ്യതാ മത്സരത്തിൽ ഇന്ത്യ 14 ഗോളിന്‌ ഇറാഖിനെ പരാജയപ്പെടുത്തി    (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും ഉന്നത അംഗീകാരങ്ങളും!  (1 hour ago)

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (1 hour ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (1 hour ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (1 hour ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (2 hours ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (2 hours ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (9 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends