Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം


ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു

ഒന്നുമില്ലായ്മയില്‍ നിന്ന് ശതകോടീശ്വരന്‍... രമേശന്‍ കോണ്‍ട്രാക്ടര്‍ തലസ്ഥാനത്തെ താരമായത് ഇങ്ങനെ

22 NOVEMBER 2014 04:51 PM IST
മലയാളി വാര്‍ത്ത.

More Stories...

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി

ഒന്നുമില്ലായ്മയില്‍ നിന്ന് ശതകോടീശ്വരനായി തിരുവനന്തപുരം നഗരത്തിലെ പ്രശസ്തനായി മാറിയ രമേശന്‍ കോണ്‍ട്രാക്ടര്‍ വിടവാങ്ങി. സമുദായ പ്രമാണിയും രാഷ്ട്രീയക്കാരുടെ പ്രിയ തോഴനും എല്ലാമായിരുന്നു രമേശന്‍ കോണ്‍ട്രാക്ടറെ അടുത്തറിയാം..
കോണ്‍ട്രാക്ടര്‍ എന്നു കേട്ടാല്‍ തിരുവനന്തപുരത്തുകാരുടെ മനസ്സില്‍ ആദ്യം ഓടിയെത്തുക രമേശന്‍ കോണ്‍ട്രാക്ടറുടെ പേരു തന്നെയാണ്. താഴ്ന്ന നിലയില്‍ നിന്ന് സ്വന്തമായ വ്യവസായ സാമ്രാജ്യം കെട്ടിപ്പെടുത്തിയ വ്യക്തിത്വമാണ് ജി. രമേശന്‍ കോണ്‍ട്രാക്ടറുടേത്.
ശതകോടികളുടെ ആസ്തിയിലെത്തിയപ്പോഴും വന്ന വഴി മറന്നിരുന്നില്ല. ലളിത ജീവിതമായിരുന്നു രമേശന്‍ കോണ്‍ട്രാക്ടര്‍ നയിച്ചത്. രാജധാനി ഗ്രൂപ്പിന്റെ വളര്‍ച്ചയുടെ കാരണവും രമേശന്‍ കോണ്‍ട്രാക്ടറുടെ കഠിനാധ്വാനം മാത്രമാണ്. പൊതുമരാമത്ത് കോണ്‍ട്രാക്ടറില്‍ നിന്ന് ഒറ്റയ്ക്ക് നേടിയെടുത്തതാണ് രാജധാനിയെന്ന വ്യവസായ സാമ്രാജ്യം.
പൊതുമരാമത്ത് കോണ്‍ട്രാക്ടറായിരിക്കെ വന്‍കിട പ്രോജക്ടുകള്‍ ഏറ്റെടുത്ത് യഥാസമയം പൂര്‍ത്തിയാക്കിയതിന് സര്‍ക്കാരില്‍നിന്ന് സ്വര്‍ണ്ണപ്പതക്കം ലഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ ബിജൂ രമേശ് എന്ന മകനാണ് രാജധാനി ഗ്രൂപ്പ് നോക്കുന്നത്. ബാറും ഹോട്ടലും തന്നെയാണു പ്രധാനം. പത്തോളം ഹോട്ടലുകള്‍, എഞ്ചിനീയറിങ്ങ് കോളേജ്, അനുബന്ധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മൊത്ത വിതരണ കമ്പനികള്‍ ഇങ്ങനെയെല്ലാം രാജധാനിയെന്ന കുടക്കീഴിലുണ്ട്. രാജധാനിയുടെ ഈ വിജയത്തിന് പിന്നില്‍ രമേശന്‍ കോണ്‍ട്രാക്ടര്‍ എന്ന ഒറ്റവ്യക്തിയാണ്.
1931 മാര്‍ച്ച് 21ന് തിരുവനന്തപുരം ജഗതിയിലെ കത്തിരിവിള വീട്ടില്‍ ഗോവിന്ദന്റേയും ആനയറ കാട്ടില്‍ വീട്ടില്‍ ദേവികയുടെയും മകനായാണ് ജനിച്ചത്. ജഗതി യു.പി.എസ് സ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടി. പിന്നീട് മദ്രാസ് മെട്രിക്കുലേഷന്‍ പ്രൈവറ്റായി പാസ്സായി. പിന്നീട് പിതാവിന്റെ കോണ്‍ട്രാക്ടര്‍ പണിയിലേക്ക് തിരിഞ്ഞത്. ഇതിനിടെ കേരള രാഷ്ട്രീയത്തിലെ കരുത്തനായ ടി. കെ. ദിവാകരന്റെ വിശ്വസ്തനായി. ഇതോടെ രമേശന്‍ കോണ്‍ട്രാക്ടറുടെ നല്ലകാലം തെളിഞ്ഞു.
1967 മുതല്‍ 69 വരെയും പിന്നീട് 1970 മുതല്‍ 76 വരേയും പൊതുമരാമത്ത് മന്ത്രിയായിരുന്നു ടി.കെ. ദിവാകരന്‍. ഈ സമയത്ത് പൊതുമരാമത്തിലെ കരാറു പണികള്‍ രമേശന്‍ കോണ്‍ട്രാക്ടറിന് വേണ്ടുവോളം കിട്ടി. ഭരണത്തിലെ ഇടനാഴിയിലെ സജീവ സാന്നിധ്യമായും മാറി. 1972 ല്‍ ഹോട്ടല്‍ വ്യവസായത്തിന് തുടക്കമിട്ടു. ഇതിനിടയില്‍ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിനോട് ചേര്‍ന്ന് രാജധാനി ബില്‍ഡിംഗും രമേശന്‍ കോണ്‍ട്രാക്ടറുടേതായി. ഇന്ന് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്ത് വകയാണ് ഇവ. ആരും കൊതിക്കുന്ന കണ്ണായ സ്ഥലത്തുള്ള വലിയ ആസ്തി പലരും കണ്ണുവച്ചെങ്കിലും രമേശന്‍ കോണ്‍ട്രാക്ടര്‍ വിട്ടുകൊടുത്തില്ല. പത്മനാഭസ്വാമി ക്ഷേത്രത്തോട് ചേര്‍ന്ന് രാജധാനി ബില്‍ഡിംഗിന് നടുവില്‍ വീട് പണിത് താമസമാക്കുകയും ചെയ്തു.
ബാര്‍ കോഴ വിവാദം പുറത്തുവിട്ട ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജൂരമേശിനെ കൂടാതെ മൂന്ന് മക്കളുണ്ട്. ഇന്ദിരാദേവിയാണ് ഭാര്യ. ചിത്ര, മഞ്ജു, ഡോ. ബിനുരമേശ് (കാര്‍ഡിയോളജിസ്റ്റ്) എന്നിവരാണ് മറ്റ് മക്കള്‍.
മന്ത്രി ദിവാകരനുമായുള്ള അടുപ്പം തന്നെയാണ് രമേശന്‍ കോണ്‍ട്രാക്ടറിനെ വിവാദത്തില്‍ ആദ്യം എത്തിച്ചത്. ദിവാകരന്റെ ബിനാമിയാണ് രമേശന്‍ എന്ന വിമര്‍ശനത്തിനും കോണ്‍ട്രാക്ടറെ തളര്‍ത്താനായില്ല. എഴുപതുകളിലെ ചെറിയ തുടക്കം അതിനുമപ്പുറത്തേയ്ക്ക് വലുതാക്കിയാണ് രമേശന്‍ കോണ്‍ട്രാക്ടര്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്. കഠിനാധ്വാനത്തിലൂന്നിയ തന്ത്രങ്ങളിലൂടെ രാജധാനി ഗ്രൂപ്പ് ഹോട്ടല്‍ വ്യവസായത്തിനുമപ്പുറം വളര്‍ന്നു. ചാരായക്കച്ചവടത്തിലും ഇറങ്ങി. അവിടേയും പിഴച്ചില്ല.
പിന്നീട് ബാര്‍ ഹോട്ടല്‍ വ്യവസായം. തിരുവനന്തപുരത്ത് മാത്രം 14 ബാറുകള്‍ രാജധാനി ഗ്രൂപ്പിന് സ്വന്തമായുണ്ട്. പുതിയ മദ്യനയം ഇവയില്‍ പലതിനേയും പൂട്ടിച്ചു. എന്നിട്ടും തകരാത്ത സാമ്രാജ്യമായി രാജധാനി തലയെടുപ്പോടെ നിലകൊള്ളുന്നു. ചാരായ നിരോധനത്തിന്റെ സമയത്ത് തന്നെ വൈവിധ്യവല്‍ക്കരണത്തിന്റെ ആവശ്യം രമേശന്‍ കോണ്‍ട്രാക്ടര്‍ തിരിച്ചറിഞ്ഞിരുന്നു. അങ്ങനെ മൊത്ത വിതരണ ഏജന്‍സി അടക്കമുള്ളവയിലേക്ക് ശ്രദ്ധതിരിച്ചു. തിരുവനന്തപുരത്തെ തൊണ്ണൂറുകളിലെ ഏറ്റവും വലിയ കല്യാണ മണ്ഡപം പോലും രമേശന്‍ കോണ്‍ട്രാക്ടറുടേതായിരുന്നു. ജഗതിയില്‍ അനന്തപുരിയെന്ന പേരിലെ കല്യാണ മണ്ഡപത്തോട് ചേര്‍ന്ന് ലോഡ്ജും ഗോഡൗണും പണിതു. ഇതെല്ലാം വിജയമായി.
അക്കാലത്ത് കരുണാകരന്റെ വിശ്വസ്തനായിരുന്നു രമേശന്‍ കോണ്‍ട്രാക്ടര്‍. ലീഡര്‍ക്ക് വേണ്ടതെല്ലാം എത്തിക്കുന്നത് കോണ്‍ട്രാക്ടറാണെന്നത് തിരുവനന്തപുരത്തെ എല്ലാവരും അന്ന് സമ്മതിച്ചിരുന്നു. സമുദായ പ്രവര്‍ത്തനങ്ങളിലും സജീവമായി. എസ്.എന്‍.ഡി.പി. യൂണിയന്റെ നേതൃത്വം ആരാകണമെന്ന് പോലും കരുണാകരനുമായി ചേര്‍ന്ന് കോണ്‍ട്രാക്ടറാണ് തീരുമാനിച്ചിരുന്നത്. കോണ്‍ട്രാക്ടറുടെ അടുപ്പക്കാര്‍ എം.എല്‍.എ മാരും എം.പി മാരും പിന്നെ മന്ത്രിമാരുമായി. പാവപ്പെട്ടവരെയും കൈയയച്ച് സഹായിച്ചു. ഒപ്പം കൂടിയവര്‍ പിന്നീട് ഒരിക്കലും കോണ്‍ട്രാക്ടറെ വിട്ടുപോയില്ല. ഇതു തന്നെയാണ് രാജധാനി ഗ്രൂപ്പിന്റെ കരുത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് മഴ ശക്തിപ്രാപിക്കുന്നു... ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 minutes ago)

ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_  (9 minutes ago)

പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും  (18 minutes ago)

അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം  (26 minutes ago)

ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം...  (1 hour ago)

ഡൽഹിയിൽ ഇലക്ഷൻ കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിനും പ്രതിഷേധത്തിനുമൊടുവിൽ കസ്റ്റഡിയിലെടുത്ത ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പോലീസ് വിട്ടയച്ചു  (1 hour ago)

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (8 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (8 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (8 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (9 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (9 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (9 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (9 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (9 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (12 hours ago)

Malayali Vartha Recommends