Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിഴവുകൾ പരിഹരിച്ച്പഴുതുകൾ അടച്ച്, രണ്ടും കൽപ്പിച്ച് വീണ്ടും ശബരിമലയിലേക്ക്; ശബരിമലയില്‍ ദര്‍ശനത്തിനായി അതികം വൈകാതെ തന്നെ എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി

22 DECEMBER 2018 04:30 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമലയില്‍ ദര്‍ശനത്തിനായി അതികം വൈകാതെ തന്നെ എത്തുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. ഇനിയുള്ള തന്റെ വരവ് പിഴവുകള്‍ പരിഹരിച്ചും പഴുതുകള്‍ അടച്ചുമുള്ളതായിരിക്കും എന്നും തൃപ്തി ദേശായി വ്യക്തമാക്കി. ശബരിമല ദര്‍ശനത്തില്‍ നിന്ന് പിന്മാറ്റമില്ല എന്നും മുന്നേ ഉണ്ടായ പോലെ കൃത്യമായ തീയതി അറിയിച്ചുകൊണ്ട് ഉള്ള വരവല്ല ഇനി എന്നും തൃപ്തി പറഞ്ഞു . ശബരിമലയില്‍ ആത്യന്തികമായി ഉള്ള യുവതി പ്രവേശനമാണ് നടപ്പാക്കേണ്ടത് എന്നും കേരള പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തവണ ദര്‍ശനത്തിനായി എത്തുമ്പോൾ പരിപൂര്‍ണ സുരക്ഷ ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നതെന്നും തൃപ്തി ദേശായി പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തൃപ്തിയുടെ പ്രതികരണം.

ശബരിമലയിൽ ഞങ്ങൾ വരുമെന്ന് മുമ്പ് പറഞ്ഞിരുന്ന അതേ നിലപാടിൽ തന്നെയാണ് ഇപ്പോഴും. ഉറപ്പായും ഞങ്ങൾ വരും. എന്നാൽ, അത് എന്നാണെന്ന് വെളിപ്പെടുത്താൻ കഴിയില്ല. പരസ്യമായി തീയതി പ്രഖ്യാപിച്ച്, പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടാണ് ഞങ്ങൾ നേരത്തെ എത്തിയത്. പക്ഷേ, അതിന്റെ ഫലമായിട്ടാണ് ഞങ്ങൾക്കവിടെ പ്രവേശിക്കാൻ കഴിയാതെ എയർപോർട്ടിൽ നിന്ന് തിരികെപ്പോരേണ്ടിവന്നത്. അതുകൊണ്ട് ഇത്തവണ കൃത്യമായ തീയതി പറഞ്ഞിട്ട് വരാൻ ഉദ്ദേശിക്കുന്നില്ല.

വലിയ രീതിയിലുള്ള പ്രതിഷേധമാണ് കഴിഞ്ഞ തവണ ഞങ്ങൾക്കുനേരെ ഉണ്ടായത്. പമ്പ വരെപ്പോലും പോകാൻ അവർ ഞങ്ങളെ അനുവദിച്ചില്ല. വിമാനത്താവളത്തിന് പുറത്തിറങ്ങാൻ സമ്മതിച്ചില്ല. ഇതൊക്കെ ഭക്തിയുടെ പേരിലാണെന്ന് കരുതുന്നില്ല. ഒരു പുരോഗമന നാട് എന്ന് അവകാശപ്പെട്ടിട്ട് നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ എത്രമോശമാണ്. എന്തുതന്നെയായാലും തീർച്ചയായും വലിയരീതിയിലുള്ള പ്രതിഷേധം പ്രതീക്ഷിച്ചുതന്നെയായിരിക്കും വരിക.

ഇക്കഴിഞ്ഞ സെപ്തംബർ 27ന് ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ സുപ്രീംകോടതി അന്തിമവിധി പറഞ്ഞുകഴിഞ്ഞതാണ്. വിവേചനം പാടില്ലെന്നും ഏതുപ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാം എന്നുമുള്ള വിധിയായിരുന്നു അത്. ഇടയ്ക്കിടെ ഇക്കാര്യം പറഞ്ഞുകൊണ്ട് സുപ്രീംകോടതിയിലേക്ക് പോകേണ്ട അവശ്യമില്ലല്ലോ. ഞങ്ങൾ വീണ്ടും വീണ്ടും ശ്രമിക്കും.എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും ലക്ഷ്യം കാണുകതന്നെ ചെയ്യും.

കുറച്ച് ദിവസങ്ങൾക്കുമുമ്പ് കേരള പൊലീസുമായി സംസാരിച്ചിരുന്നു. ഉറപ്പായും സുരക്ഷ നൽകുമെന്നാണ് അവർ പറഞ്ഞത്. കഴിഞ്ഞ തവണ സംഭവിച്ചതുപോലെ മുൻകൂട്ടി തീയതി പ്രഖ്യാപിച്ച് വരാതെ ആരെയും അറിയിക്കാതെ വരാനാണ് അവർ പറഞ്ഞത്. കേരള പൊലീസിന്റെ ഭാഗത്തുനിന്ന് പരിപൂർണ സുരക്ഷ ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്.

കഴിഞ്ഞ തവണ സംഭവിച്ച പിഴവ് ആവർത്തിക്കാതിരിക്കാനുള്ള തയാറെടുപ്പുകൾ ഞങ്ങൾ ചെയ്യും. പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർക്ക് ഞങ്ങൾ എന്ന്, എപ്പോൾ വരുമെന്നതിനെ സംബന്ധിച്ച് ഒരു സൂചനപോലും കിട്ടില്ല. അത്രയും പഴുതുകൾ അടച്ചുതന്നെയാകും ഇനിയുള്ള വരവ്. ആത്യന്തികമായി ശബരിമലയിലെ യുവതീ പ്രവേശനമാണ് ഞങ്ങളുടെ ലക്ഷ്യം. അതിന് ഉതകുന്ന രീതിയിലുള്ള വരവ് തന്നെയാകും അടുത്തത്. ഇനിയുള്ള വരവിൽ ശബരിമലയിൽ അയ്യപ്പനെ കണ്ട് തൊഴുതിട്ടേ ഞങ്ങൾ മടങ്ങൂ. ഞങ്ങൾ വന്ന് മടങ്ങിയതിന് ശേഷം മാത്രമായിരിക്കും അക്കാര്യം പുറത്തറിയുക. അതിനുള്ള തയാറെടുപ്പുകളിലാണ് ഞങ്ങളിപ്പോൾ എന്നും തൃപ്തി പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends