Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടുന്നതായി സ്ഥിരീകരിച്ച റിപ്പോർട്ടുകൾ

22 DECEMBER 2018 06:42 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സ്ത്രീകളെതിരയുള്ള അതിക്രമങ്ങൾ തടയുന്നതിന് സംസ്ഥാന ഭരണകൂടം ശക്തമായ നടപടികൾ സ്വീകരിക്കുന്നുവെന്ന് പറയുമ്പോഴും കണക്കുകൾ വ്യക്തമാക്കുന്നത് സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ ഒട്ടും കുറയുന്നില്ല എന്നത് തന്നെയാണ്. ദിനം പ്രതി നമുക്ക് അറിയാവുന്നതോ അല്ലെങ്കിൽ നമ്മളുടെ അടുത്ത ബന്ധത്തിൽപെട്ടതോ ആയ സ്ത്രീകൾ അപകടത്തിൽ പെടുന്നുണ്ട്.

ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ നൽകുന്ന റിപ്പോർട്ടും മറ്റൊന്നല്ല, സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ കൂടുന്നതായി സ്ഥിരീകരിച്ച റിപ്പോർട്ടുകൾ പുറത്തുവരുന്നു. ഇക്കൊല്ലം ജൂണിൽമാത്രം കേരളത്തിൽ ബലാത്സംഗത്തിനിരയായത് 589 കുട്ടികളായിരുന്നു.. ദിവസേന ശരാശരി 19 കുട്ടികൾ പീഡിപ്പിക്കപ്പെട്ടു.ഇതിനെതിരെ നമ്മുടെ സർക്കാർ എന്ത് നിലപാടെടുത്തു എന്നതാണ് ശ്രദ്ധേയമായ ചോദ്യം..

. സ്ത്രീധനപീഡനവുമായി ബന്ധപ്പെട്ട് പത്ത് മാസത്തിനിടെ 15 യുവതികള്‍ മരിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്‍. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടയിലാണ് അതിനെ ചോദ്യം ചെയ്യും വിധം കണക്കുകള്‍ പുറത്ത് വരുന്നത്.

ലൈംഗികാക്രമണകേസുകളും ഗാര്‍ഹിക പീഡനങ്ങളും മുൻപെങ്ങുമില്ലാത്തവിധം കൂടിയിരിക്കുന്നു.

സ്ത്രീധനത്തെ ചൊല്ലിയുള്ള കലഹം 15 യുവതികളുടെ ജീവനെടുത്തു. കൊല്ലം ജില്ലയില്‍ നാല്, തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട് വയനാട് ജില്ലകളില്‍ രണ്ട് വീതം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഒരാള്‍ വീതവും സ്ത്രീധന പീഡനത്തെ തുടർന്ന് മരിച്ചതായാണ് കണക്കുകൾ. ഇക്കഴിഞ്ഞ ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ ആണ് ഇവ. അറിയപ്പെടാത്തതായ കണക്കുകൾ വേറെയും.

1465 ഗാര്‍ഹിക പീഡനകേസുകളാണ് ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. . 1645 ബലാത്സംഗകേസുകളും, പലവിധ ഉപദ്രവങ്ങളിലായി ഏഴായിരത്തിലധികം മറ്റ് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീസുരക്ഷക്ക് മുന്തിയ പരിഗണന നല്‍കുന്നതിന്‍റെ ഭാഗമായാണ് വനിതാമതില്‍ സംഘടിപ്പിക്കുന്നതെന്നാണ് സര്‍ക്കാര്‍ നിലപാട്. പക്ഷെ ഒരു ദിവസം കേരളത്തിൽ വനിതാ മതിൽ കെട്ടിപ്പൊക്കിയാൽ സ്ത്രീകൾ അനുഭവിക്കുന്ന സാമൂഹ്യവും സാമ്പത്തികവുമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും എന്നത് ആരുടെ തലയിൽ ഉദിച്ച ബുദ്ധിയാണെന്നു മനസ്സിലാകുന്നില്ല. ഇതാണോ സ്ത്രീകൾക്ക് വേണ്ടത്? ഇതാണോ സ്ത്രീ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യം?

സ്ത്രീശാക്തീകരനേട്ടത്തിനായി 50 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അത് നഷ്ടമാകാതിരിക്കാനുമാണ് മതിൽ കെട്ടുന്നത് എന്നുമാണ് നമ്മുടെ മുഖ്യമന്ത്രി തന്നെ പറഞ്ഞത്.. ഈ 50 കോടി സ്ത്രീകളുടെ ക്ഷേമ പരിപാടികൾക്ക് വേണ്ടി വിനിയോഗിച്ച്ചെങ്കിൽ എത്ര നല്ലതായിരുന്നു? എന്തെല്ലാം ക്ഷേമ പ്രവർത്തനങ്ങൾ സ്ത്രീകൾക്കായി ഈ 50 കോടി രൂപകൊണ്ട് തുടങ്ങാമായിരുന്നു? അങ്ങനെ തുങ്ങിയിരുന്നെങ്കിൽ ഒരളവു വരെയെങ്കിലും സംസ്ഥാനത്തെ നിർധനരും നിരാലംബരുമായ സ്ത്രീകൾക്ക് അതൊരു സഹായമായി മാറുമായിരുന്നില്ലേ? ആർക്കുംവേണ്ടാത്ത ഈ മതിലിനുവേണ്ടി കോടികൾ പൊടിച്ചിട്ട് ആർക്ക് എന്ത് ലാഭം?

സ്ത്രീസുരക്ഷാ നിയമങ്ങളുടെ അപര്യാപ്തതയല്ല, മറിച്ച് അവ നടപ്പാക്കുന്നതിലെ ജാഗ്രതക്കുറവാണ് പലപ്പോഴും സ്ത്രീ പീഡനങ്ങള്‍ തുടര്‍ക്കഥയാവുന്നതിന് കാരണം. പീഡനങ്ങളും അതിക്രമങ്ങളും ഉണ്ടായ ശേഷം അതേക്കുറിച്ചു വിലപിക്കുന്നതിനു പകരം അവ സംഭവിക്കില്ലെന്ന് ഉറപ്പുള്ള അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയാണ് വേണ്ടത് . ഇതിനു വേണ്ടിയാണ് സർക്കാരും നിയമവും വേണ്ടത്. സ്ത്രീ സുരക്ഷാ ഫണ്ടില്‍ നിന്ന് പണം ചെലവഴിക്കേണ്ടത് മതിലുണ്ടാക്കി സർക്കാരിന്റെ കരുത്ത് കാണിക്കുന്നതിനല്ല ,സ്ത്രീകളുടെയും കുട്ടികളുടെ സുരക്ഷാ ഉറപ്പു വരുത്തുന്നതിന് വേണ്ടിയാകണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends