Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

താൻ തന്നെ താക്കോൽ സ്ഥാനം വാങ്ങി നൽകിയ ചെന്നിത്തല എൻ എസ് എസിനെതിരെ പരസ്യമായി രംഗത്തെത്തിയത് ജി സുകുമാരൻ നായരെയും എൻ എസ് എസ് നേതൃത്വത്തെയും പ്രകോപിപ്പിച്ചു; പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ എൻ എസ് എസ് നേതൃത്വം

22 DECEMBER 2018 06:58 PM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കെതിരെ എൻ എസ് എസ് നേതൃത്വം. കോൺഗ്രസുകാരായ എൻ എസ് എസ് പ്രവർത്തകർ അയ്യപ്പജ്യോതിയിൽ പങ്കെടുക്കരുതെന്ന ചെന്നിത്തലയുടെ പ്രസ്താവന ജി. സുകുമാരൻ നായർ അതീവ ഗൗരവമായാണ് എടുത്തിരിക്കുന്നത്.

താൻ തന്നെ താക്കോൽ സ്ഥാനം വാങ്ങി നൽകിയ ചെന്നിത്തല എൻ എസ് എസിനെതിരെ പരസ്യമായി രംഗത്തെത്തിയത് ജി സുകുമാരൻ നായരെയും എൻ എസ് എസ് നേതൃത്വത്തെയും പ്രകോപിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തു. ചെന്നിത്തല ഇത്തരമൊരു പ്രസ്താവന നടത്താൻ നിർബന്ധിതനായതാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറഞ്ഞു. അതേസമയം കോൺഗ്രസിലെ എൻ എസ് എസുമായി അടുപ്പം പുലർത്തുന്ന നേതാക്കളിൽ പലരും അദ്ദേഹത്തിന്റെ നീക്കങ്ങളിൽ അതൃപ്തരാണ്.

എൻ എസ് എസ് ബിജെപിയുമായി അടുക്കാൻ നിൽക്കുന്ന വേളയിൽ തന്നെ ഇത്തരം പ്രസ്താവനകൾ ഇറക്കി സുകുമാരൻ നായരെ പ്രകോപിപ്പിച്ചത് ശരിയായില്ലെന്നാണ് ചില കോൺഗ്രസ് നേതാക്കൾ പറയുന്നത്. കെ സി വേണുഗോപാൽ ഉൾപ്പെടെയുള്ള ചില കോൺഗ്രസ് നേതാക്കൾ ജി സുകുമാരൻ നായരുമായി ചേർന്നു നിൽക്കുന്നയാളാണ്.

അതേ സമയം ചെന്നിത്തലയുടെ പ്രസ്താവന കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വം ഗൗരവമായി എടുത്തിരിക്കുകയാണ്. ഇത്തരം പ്രസ്താവനകൾ കോൺഗ്രസിന്റെ ശക്തി ദുർബലമാക്കുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. അതേ സമയം തന്റെ ചുമലിൽ ഇത്രയും കാലമുണ്ടായിരുന്ന നായർ കറ നീക്കാനാണ് ചെന്നിത്തലയുടെ ശ്രമമെന്ന് കോൺഗ്രസിലെ ഒരു വിഭാഗം പറയുന്നു. അയ്യപ്പജ്യോതിക്ക് പിന്നിൽ ആർ എസ് എസാണെന്ന് ചെന്നിത്തല പറഞ്ഞു. വിശ്വാസികളെ വിശ്വസിപ്പിച്ച് കൂടെ നിർത്താനാണ് ആർ എസ് എസ് ശ്രമിക്കുന്നതെന്ന് ചെന്നിത്തല ആവർത്തിച്ചു. അയ്യപ്പ ജ്യോതിയിൽ വിശ്വാസികൾ പങ്കെടുക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

താൻ നായരാണെന്നും എൻ എസ് എസുമായി അടുപ്പം പുലർത്തുന്നയാളുമാണെന്ന ചിന്ത ചെന്നിത്തലയെ കുറച്ച് നാളായി അലട്ടുന്നുണ്ട്. ആഭ്യന്തര മന്ത്രിയായി കഴിഞ്ഞപ്പോൾ തന്നെ ഇത്തരമൊരു പ്രതിച്ഛായയിൽ നിന്നും കര കയറാൻ ചെന്നിത്തല ശ്രമിച്ചിരുന്നു. എന്നാൽ ജി. സുകുമാരൻ നായരുമായുള്ള കടപ്പാടിൽ നിന്നും മുക്തനാകാൻ ചെന്നിത്തലക്ക് കഴിഞ്ഞിരുന്നില്ല. തിരുവഞ്ചൂരിൽ നിന്നും തട്ടി പറിച്ച് ചെന്നിത്തലക്ക് സുകുമാരൻ നായർ നൽകിയതാണ് ആഭ്യന്തര മന്ത്രിസ്ഥാനം. എന്നാൽ സ്ഥാനം കിട്ടിയതോടെ ചെന്നിത്തല അതെല്ലാം മറന്നു.

തിരുവഞ്ചൂരും സുകുമാരൻ നായരും അത്ര നല്ല ബന്ധത്തിലല്ല. ആഭ്യന്തര മന്ത്രിയായ കാര്യം തിരുവഞ്ചൂർ സുകുമാരൻ നായരിൽ നിന്നും മറച്ചുവച്ചതാണ് സുകുമാരൻ നായരെ പ്രകോപിപ്പിച്ചത്. സുകുമാരൻ നായർ മുൻശുണ്ഠികാരനാണ്. ചെറിയ പിഴവുകൾ പോലും അദ്ദേഹം സഹിക്കില്ല. അതാണ് തിരുവഞ്ചുരിനു വിനയായത്. ചെന്നിത്തലയെ സംബന്ധിച്ചടത്തോളം സുകുമാരൻ നായരുമായുള്ള ബന്ധത്തിലുള്ള ചെറിയ അകലം പോലും ഹരിപ്പാട് മണ്ഡലത്തിൽ ദേഷമായി മാറും. അതേസമയം എൻ എസ് എസ് പ്രതിച്ഛായ ഇല്ലാതാകുന്നത് ചെന്നിത്തലയുടെ ഇമേജ് വർധിപ്പിക്കും. നാളെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാകുമ്പോൾ അത് ഗുണകരമായി ഭവിക്കു മെന്നാണ് ചെന്നിത്തല കരുതുന്നത്.

ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ സുകുമാരൻ നായരുമായി സ്നേഹബന്ധം പുലർത്തുന്നവരാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (10 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (10 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends