സൂരജ് കളവ് ആവര്‍ത്തിക്കുന്നതായി വിജിലന്‍സ്, കോടികളുടെ സ്വത്തുക്കളുടെ ഉറവിടത്തിന് ഉത്തരമില്ല, റിലയിന്‍സുമായുള്ള ഇടപാടുകളും അന്വേഷിക്കും

പ്രതിമാസം ശമ്പളവും ടിഎയുമടക്കം ഒരുലക്ഷത്തോളം രൂപ ശമ്പളം വാങ്ങുന്ന പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് എങ്ങനെ 50 കോടിയോളം രൂപയുടെ ആസ്ഥിയുണ്ടായി. ഭാര്യയ്ക്ക ജോലിയില്ല, മക്കളാണെങ്കില്‍ വിദ്യാര്‍ഥികളും, കേരളത്തിന്റെ പല ഭാഗങ്ങളിലും ഭൂമിയും ഫഌറ്റും മറ്റും വാങ്ങികൂട്ടാന്‍ സൂരജ് നടത്തിയ കൊള്ളകളെ കുറിച്ച് അന്വേഷിക്കാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിലും സൂരജ് വിജിലന്‍സിനോട് പണത്തിന്റെ സ്രോതസുകളെ കുറിച്ച് കള്ളം പറയുകയാണ്. ഇതിനിടയില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ വന്‍ അഴിമതിയുടെ രേഖകളാണ് പിടിച്ചെടുത്തത്. സെക്രട്ടേറിയറ്റില്‍ സൂരജിന്റെ ഓഫീസില്‍നിന്ന് പൊതുമരാമത്ത് പണികള്‍ക്ക് കരാര്‍ നല്‍കിയതിന്റേതടക്കമുള്ള 42രേഖകളാണ് വിജിലന്‍സ് പിടിച്ചെടുത്തത്. റിലയന്‍സിനുള്ള കേബിള്‍ കരാറിന്റെ രേഖകളും ഇതില്‍ പെടും.
സംസ്ഥാനത്തുടനീളം 4ജി സേവനത്തിന് കേബിളുകള്‍ സ്ഥാപിക്കാന്‍ 2000 കോടിയുടെ റിലയന്‍സ് ജിയോഇന്‍ഫോകോം പദ്ധതിക്ക് പൊതുമരാമത്ത് വകുപ്പ് അനുമതി നല്‍കിയതില്‍ പൊതുമരാത്ത് സെക്രട്ടറി എന്ന നിലയില്‍ ടി.ഒ.സൂരജിനുള്ള പങ്ക് വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍, കൊല്ലം, കോട്ടയം എന്നിവിടങ്ങളിലെ റിലയന്‍സ് പദ്ധതിയുടെ സുപ്രധാനരേഖകളും വിജിലന്‍സ് പിടിച്ചെടുത്തു.
ഇന്നലെ എറണാകുളം വിജിലന്‍സ് സൂപ്രണ്ടിന്റെ മേല്‍നോട്ടത്തില്‍ ഏഴുമണിക്കൂറിലേറെ നീണ്ട ചോദ്യംചെയ്യലില്‍ കളവുകള്‍ ആവര്‍ത്തിച്ച് നിരായുധനാവുകയായിരുന്നു സൂരജ്.
തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയില്‍നിന്ന് പിടിച്ചെടുത്ത 23ലക്ഷം രൂപ വിദേശത്തുള്ള സഹോദരിയുടെ മകളുടെ വിവാഹത്തിനുവേണ്ടി സൂക്ഷിച്ചതാണെന്നാണ് നേരത്തെ സൂരജ് മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നത്. ഇത് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്കുമുന്നില്‍ പൊളിഞ്ഞു. സഹോദരിയുടെ കൊട്ടാരക്കരയിലെ സ്ഥലം വില്‍പ്പന നടത്താന്‍ നവംബര്‍ ആറിന് കരാറെഴുതിയപ്പോള്‍ ലഭിച്ച അഡ്വാന്‍സാണെന്നായിരുന്നു അവിടെ സൂരജ് നല്‍കിയ മൊഴി. ചോദ്യംചെയ്യലിനിടെത്തന്നെ നടത്തിയ അന്വേഷണത്തില്‍ ഇങ്ങനെയൊരു ഇടപാട് നടന്നിട്ടില്ലെന്ന് വ്യക്തമായി.
ഭൂമിവില്‍പ്പനയെക്കുറിച്ചും ഇത്രയും വലിയ തുക ബാങ്ക് വഴിയല്ലാതെ കൈമാറ്റം ചെയ്തതിനെക്കുറിച്ചും വിശദമായി അന്വേഷിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്. വിജിലന്‍സ് പിടിച്ചെടുത്ത നൂറ്റന്‍പതിലേറെ രേഖകളെക്കുറിച്ചും തൃപ്തികരമായ വിശദീകരിക്കാന്‍ അദ്ദേഹത്തിനായില്ല. തിരുവനന്തപുരത്തെ വീട്ടില്‍നിന്ന് പിടിച്ചെടുത്ത സുമാ സൂരജിന്റെ 240ഗ്രാം സ്വര്‍ണാഭരണങ്ങള്‍ രേഖകള്‍ ഹാജരാക്കിയതിനെത്തുടര്‍ന്ന് വിജിലന്‍സ് തിരിച്ചുനല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























