കേരളമെങ്ങും ശരണംവിളി... പ്രതിഷേധക്കാരെ മാറ്റി യുവതികളുമായി പോലീസ് മരക്കൂട്ടത്ത് എത്തിയപ്പോള്‍ യുവതികളുടെ കൊയിലാണ്ടിയിലെ വീടിന് മുമ്പില്‍ വന്‍ പ്രതിഷേധം; സംരക്ഷണ നല്‍കുന്നത് എസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം

ഏതാനും നേരത്തെ പ്രതിരോധത്തിന് ശേഷം കോഴിക്കോട്, മലപ്പുറം സ്വദേശികളായ ബിന്ദുവിനെയും കനകദുര്‍ഗ്ഗയും അപ്പാച്ചിമേടില്‍ നിന്നും സന്നിധാനത്തേക്ക് യാത്രയാരംഭിച്ചു. എസ്പി അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംരക്ഷണയില്‍ യാത്ര തടഞ്ഞ പ്രതിഷേധക്കാരെ അകറ്റി നിര്‍ത്തിയാണ് പോലീസ് ഇവര്‍ക്ക് സംരക്ഷണം നല്‍കിയത്. അതിനിടെ യുവതികളുടെ വീട് ഭക്തര്‍ വളഞ്ഞു. ബിന്ദുവിന്റെ കൊയിലാണ്ടിയിലെ വീട്ടില്‍ നാമജപം കനക്കുകയാണ്.
യാത്ര ശബരിമല നടപ്പന്തലിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. അപ്പാച്ചിമേട്ടിലും മരക്കൂട്ടത്തും പ്രതിഷേധക്കാരെ പോലീസ് മാറ്റി യുവതികള്‍ക്ക് യാത്ര ചെയ്യാന്‍ പിന്തുണ നല്‍കി. ഒരു സ്ഥലത്തും നില്‍ക്കാതെയാണ് യാത്ര. സ്വാമി അയ്യപ്പന്റോഡ് ഒഴിവാക്കി പരമ്പരാഗത കാനനപാതയിലൂടെയാണ് യുവതികള്‍ ശബരിമല കയറുന്നത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദു, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കനകദുര്‍ഗ്ഗ എന്നിവരാണ് മല ചവിട്ടുന്നത്. ലീഗല്‍ സ്റ്റഡീസില്‍ ജോലി ചെയ്യുന്നവരാണ് ഇരുവരും. നിലവില്‍ പോലീസ് വലയത്തിനുള്ളിലാണ് ഇരുവരും. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്പയിലെത്തി അവിടെ കുറച്ചുനേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴ ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു. പോലീസിനെ അറിയിക്കാതെയാണ് 42 ഉം 44 ഉം വയസ്സുള്ള യുവതികള്‍ എത്തിയത്. തുടര്‍ന്ന് യുവതികള്‍ ആയതിനാല്‍ മലകയറുന്നത് പോലീസ് സുരക്ഷ നല്‍കുകയായിരുന്നു. പോലീസ് സംരക്ഷണം തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഭരണഘടനാ അവകാശം അനുസരിച്ചുള്ള സംരക്ഷണം കിട്ടണമെന്നും ഇവര്‍ പറഞ്ഞു.
<ു>വന്‍ തീര്‍ഥാടക തിരക്കാണ് സന്നിധാനത്തുള്ളത്. ഇതോടെ യുവതികള്‍ എത്തുമ്പോള്‍ സുരക്ഷയ്ക്കായി എന്ത് ചെയ്യുമെന്ന കാര്യത്തില്‍ വ്യക്തത ഇല്ല. ഇന്നലെ ചെന്നൈയില്‍ നിന്ന് ശബരിമല സന്ദര്‍ശനത്തിനായി മനിതി സംഘം എത്തിയിരുന്നെങ്കിലും അയ്യപ്പദര്‍ശനം സാധ്യമായിരുന്നില്ല. ആറ് മണിക്കൂര്‍ നീണ്ട നാടികീയ സംഭവങ്ങള്‍ക്കും സംഘര്‍ഷത്തിനുമൊടുവിലാണ് ശബരിമല ദര്‍ശനത്തിനെത്തിയ പതിനൊന്നംഗ മനിതി സംഘം മടങ്ങിയത്. ശബരിമല ദര്‍ശനം നടത്തണം എന്നാണ് ആഗ്രഹമെന്നും, എന്നാല്‍ പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചയക്കുകയാണെന്നും മനിതി സംഘം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യുവതികള്‍ സ്വന്തം തീരുമാന പ്രകാരമാണ് മടങ്ങുന്നതെന്നായിരുന്നു പൊലീസിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha























