എന്തുവന്നാലും ആചാര ലംഘനം ഉണ്ടാവുകയാണെങ്കിൽ നടയടച്ചിടുമെന്ന് തന്ത്രിയും പന്തളം കൊട്ടാരവും ;ചന്ദ്രാനന്ദൻ റോഡിൽ പ്രതിരോധ മതിൽ തീർത്ത് വിശ്വാസികൾ;കാട്ടിലും ആചാര സംരക്ഷണത്തിനായി നിലയുറപ്പിച്ച് ഭക്തർ;ശുഭപ്രതീക്ഷയോടെ ഭക്തർ

ശബരിമലയിൽ അയ്യപ്പ ദർശനത്തിനായെത്തിയ മനിതി സംഘത്തിന് പ്രതിഷേധത്തെ തുടർന്ന് മടങ്ങേണ്ടി വന്നതിനു പിന്നാലെ മലകയറാൻ ആരെയും അറിയിക്കാതെ വീണ്ടും യുവതികൾ എത്തിയത്തോടെ പ്രതിഷേധം കനക്കുന്നു. എന്നാൽ എന്ത് വന്നാലും ആചാര ലംഘനം നടത്തുവാൻ അനുവദിക്കില്ല എന്നാണ് തന്ത്രിയുടെ നിലപാട്. ശബരിമലയില്‍ ആചാരലംഘനമുണ്ടയാല്‍ നടയടക്കുമെന്ന തന്റെ തീരുമാനത്തില്‍ ഉറച്ചു തന്നെയാണ് എന്ന് തന്ത്രി കണ്ഠര് രാജീവര് .
‘ ആ നിലപാടില്‍ മാറ്റമില്ല , ക്ഷേത്രാചാരം സംരക്ഷിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ് . ആ ചുമതല നിറവേറ്റുക തന്നെ ചെയ്യും . എന്റെ വാക്കുകള്‍ക്കു സ്ഥാനമില്ലെങ്കില്‍ ശ്രീകോവിൽ നടയടച്ച് താക്കോല്‍ കൈമാറി പടിയിറങ്ങുക തന്നെ ചെയ്യും ” തന്ത്രി ഉറച്ചു നിൽക്കുന്നു. മുന്‍ തീരുമാനത്തില്‍ മാറ്റമില്ലെന്ന് തന്നെയാണ് രാജകുടുംബത്തിന്‍യും നിലപാട്
ആചാര ലംഘനം ഉണ്ടാകരുതെന്ന നിർദേശം പന്തളം കൊട്ടാരം ദൂതൻ മുഖേനെ തന്ത്രിയെ അറിയിച്ചു. ആചാരലംഘനം ഉണ്ടായാൽ എന്ത് വേണം എന്നുള്ള മുൻ നിലപാടിൽ തന്നെ ആണ് പന്തളം കുടുംബം നിലകൊള്ളുന്നതെന്നായിരുന്നു കൊട്ടാരം അറിയിച്ചിരിക്കുന്നത് .
അതേസമയം, ചന്ദ്രാനന്ദൻ റോഡ് മുതല്‍ നടപ്പന്തല്‍വരെ പ്രതിഷേധക്കാര്‍ കുത്തിയിരിക്കുകയാണ്. പല പ്രതിഷേധക്കാരും റോഡിനിരുവശത്തുമുണ്ടായിരുന്ന വസ്തുക്കള്‍ റോഡിലിട്ട് തടസം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ട്. ആയിരക്കണക്കിന് പേരാണ് ചന്ദ്രാനന്ദൻ റോഡ് നിറഞ്ഞിരിക്കുന്നത്. റോഡിന് ഇരുവശത്തുമുള്ള കാട്ടിലും ഭക്തർ നിലയുറപ്പിച്ചിട്ടുണ്ട്.വലിയ തോതിൽ ഭക്തർ സന്നിധാനത്തുണ്ട്. ഏതായാലും വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തുകയാണ്.
കനകദുർഗ്ഗയും ബിന്ദുവും ഉറച്ച നിലപാടിലാണ്. പൊലീസ് ഇവരെ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. നടപ്പന്തലിന് മീറ്ററുകൾക്ക് അടുത്താണ് യുവതികളുള്ളത്. നടപ്പന്തലിൽ ഇവരെത്തിയാൽ പ്രശ്‌നങ്ങൾ കൈവിട്ടു പോകുന്ന അവസ്ഥയിലാകും. അങ്ങനെ പൊലീസിനെ തീർത്തും വെട്ടിലാക്കിയിരിക്കുകായണ് കനകദുർഗ്ഗയും ബിന്ദുവും.
ആചാരലംഘനമുണ്ടായാൽ നട അടച്ചേ മതിയാകൂവെന്നാണ് പന്തളം കൊട്ടാരത്തിന്റെ നിലപാട്. ബിന്ദുവും കനകദുർഗ്ഗയും ആക്ടിവിസ്റ്റുകളാണ് എന്നാണ് വിശ്വാസികളുടെ പക്ഷം.
പൊലീസിനെ അറിയിക്കാതെയാണ് 42 ഉം 44 ഉം വയസ്സുള്ള യുവതികൾ എത്തിയത്. വലിയ പബ്ലിസിറ്റി ഇല്ലാത്തതുകൊണ്ട് തന്നെ മാധ്യമങ്ങൾ പോലും യുവതികളുടെ മലചവിട്ടൽ അറഞ്ഞത് അവസാനമാണ്. അതുകൊണ്ട് തന്നെ വിശ്വാസികളും അറിഞ്ഞില്ല. എന്നാൽ മലചവിട്ടി യുവതികളെത്തുന്നതെന്ന് മനസ്സിലായതോടെ പ്രതിഷേധക്കാർ അതിശക്തമായി സംഘടിച്ചു.തുടർന്ന് യുവതികൾ ആയതിനാൽ മലകയറുന്നത് പൊലീസ് സുരക്ഷ നൽകുകയായിരുന്നു.
പൊലീസ് സംരക്ഷണം തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നും ഭരണഘടനാ അവകാശം അനുസരിച്ചുള്ള സംരക്ഷണം കിട്ടണമെന്നും ഇവർ പറഞ്ഞു. വൻ തീർത്ഥാടക തിരക്കാണ് സന്നിധാനത്തുള്ളത്. ഇന്നലെ ചെന്നൈയിൽ നിന്ന് ശബരിമല സന്ദർശനത്തിനായി മനിതി സംഘം എത്തിയിരുന്നെങ്കിലും അയ്യപ്പദർശനം സാധ്യമായിരുന്നില്ല. ആറ് മണിക്കൂർ നീണ്ട നാടികീയ സംഭവങ്ങൾക്കും സംഘർഷത്തിനുമൊടുവിലാണ് ശബരിമല ദർശനത്തിനെത്തിയ പതിനൊന്നംഗ മനിതി സംഘം മടങ്ങിയത്. ശബരിമല ദർശനം നടത്തണം എന്നാണ് ആഗ്രഹമെന്നും, എന്നാൽ പൊലീസ് നിർബന്ധിച്ച് തിരിച്ചയക്കുകയാണെന്നും മനിതി സംഘം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യുവതികൾ സ്വന്തം തീരുമാന പ്രകാരമാണ് മടങ്ങുന്നതെന്നായിരുന്നു പൊലീസിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha























