തിരുവനന്തപുരത്ത് മീറ്റിങ്ങിന് പോയ കനക ദുർഗ്ഗ എത്തിയത് ശബരിമലയിൽ... ഭർത്താവിന്റെ വാക്കുകൾ ഞെട്ടിപ്പിക്കുന്നത്

ശബരിമല ദര്‍ശനം നടത്താനെത്തിയ യുവതികളിലൊരാളായ കനക ദുര്‍ഗ ശബരിമലയില്‍ പോകുന്നത് അറിഞ്ഞില്ലെന്ന് ഭര്‍ത്താവിന്റെ പ്രതികരണം. തിരുവനന്തപുരത്തു മീറ്റിങ്ങിന് പോകുന്നു എന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നെങ്ങനെ ശബരിമലയിൽ ഇവർ എത്തിയതെന്ന് എനിക്കറിയില്ല. അതേസമയം കനകദുര്‍ഗ്ഗയുടെ പെരിന്തല്‍മണ്ണയിലെ വീടിന് മുന്നിൽ ബിജെപി പ്രവര്‍ത്തകര്‍ നാമജപ പ്രതിഷേധം നടത്തുകയാണ്. ഇതിനിടെ ഷീല്‍ഡ് ഉപയോഗിച്ച് ഭക്തരെ തള്ളിമാറ്റിയാണ് യുവതികളുമായി പൊലീസ് മുന്നോട്ട് പോകുന്നത്. വലിയ നടപ്പന്തല്‍ മുതല്‍ സന്നിധാനം വരെ വന്‍ പൊലീസ് സന്നാഹം അണിനിരന്നിട്ടുണ്ട്.
കോഴിക്കോട്, മലപ്പുറം സ്വദേശികളായ യുവതികള്‍ ശബരിമല ദര്‍ശനം നടത്തുമെന്ന ഉറച്ച നിലപാട് എടുത്തതോടെ പ്രതിഷേധവും കടുക്കുകയാണ്. സന്നിധാനത്തിന് തൊട്ടടുത്ത് ചന്ദ്രാനന്ദന്‍ റോഡില്‍ പ്രതിഷേധം ശക്തമാകുമ്ബോള്‍ യുവതികളുടെ സുരക്ഷയ്ക്കായി ദ്രുതകര്‍മ്മസേനയെ വിന്യസിപ്പിച്ചിരിക്കുകായണ്. കുത്തിയിരുന്നു പ്രതിഷേധിക്കുന്ന അയ്യപ്പ ഭക്തന്മാരെ പോലീസ് എഴുന്നേല്‍പ്പിച്ചു മാറ്റി. പ്രതിഷേധ വേദിയിലേക്കു കൂടുതല്‍ ആള്‍ക്കാര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിയാണ് ബിന്ദു. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനിയാണ് കനകദുര്‍ഗ്ഗ. രണ്ടു പേര്‍ക്കും 45 വയസ്സില്‍ താഴെയാണ് പ്രായം. തലശ്ശേരി സ്‌കൂള്‍ ഓഫ് സ്റ്റഡീസ് പ്രൊഫസര്‍ ആണ് ബിന്ദു, സപ്ലൈകോ സെയില്‍സ് അസിസ്റ്റന്റ് മാനേജര്‍ കനകദുര്‍ഗ എന്നിവരാണ് മല ചവിട്ടാന്‍ തുടങ്ങിയത്. എന്നാല്‍ സന്നിധാനത്തേക്ക് അടുത്ത യുവതികള്‍ക്കു നേരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.
എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ചത് മാറ്റിയത്. പോലീസ് സുരക്ഷ തേടാതെ മുന്‍കൂട്ടി അറിയിക്കാതെയാണ് ഇരുവരും എത്തിയത്. എന്നാല്‍ മല ചവിട്ടി ശാസ്താവിനെ കാണാതെ പിന്നോട്ടില്ലെന്നാണ് യുവതികള്‍ പ്രതിഷേധം ഉയര്‍ത്തിയപ്പോള്‍ വ്യക്തമാക്കിയിരുന്നു. സ്ഥലത്തേക്ക് കൂടുതല്‍ പോലീസ് സന്നാഹം എത്തിയിരുന്നു. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്ബയിലെത്തി അവിടെ കുറച്ചുനേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴ ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു. പോലീസിനെ അറിയിക്കാതെയാണ് 42 ഉം 44 ഉം വയസ്സുള്ള യുവതികള്‍ എത്തിയത്. തുടര്‍ന്ന് യുവതികള്‍ ആയതിനാല്‍ മലകയറുന്നത് പോലീസ് സുരക്ഷ നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha























