Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സര്‍ക്കാരിന്റെ പ്ലാനുകള്‍ പൊളിഞ്ഞതിങ്ങനെ... മലയാളി ഭക്തരെ പോലീസ് തള്ളിമാറ്റി യുവതികളോടൊപ്പം മുന്നോട്ട് നീങ്ങിയപ്പോള്‍ നിറകണ്ണുകളോടെ ഒന്നും ചെയ്യാനാകാതെ ഭക്തര്‍; ഉടനെ വികാരഭരിതരായി രംഗം ഏറ്റെടുത്ത് അന്യഭാഷാ ഭക്തര്‍; നിറം മാറുമെന്നായപ്പോള്‍ സമവായത്തിന്

24 DECEMBER 2018 10:20 AM IST
മലയാളി വാര്‍ത്ത

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ശബരിമലയിലേക്ക് പോലീസ് അകമ്പടിയോടെ യുവതികളെ കൊണ്ടു പോകുമ്പോള്‍ മലയാളി ഭക്തര്‍ വലഞ്ഞു. ഷീല്‍ഡും മറ്റുമുപയോഗിച്ച് അവരെ തള്ളി മാറ്റിയതോടെ സമാധാനപ്രിയരായ മലയാളികള്‍ കണ്ണീരോടെ ശരണം വിളിച്ച് പിന്‍മാറി. ഇത് കണ്ടിട്ടോ എന്തോ മലയിറങ്ങി വന്ന ഇതര സംസ്ഥാന തീര്‍ത്ഥാടകള്‍ രംഗം ഏറ്റെടുത്തു. മലയാളികള്‍ക്ക് ശക്തമായ പിന്തുണയുമായി വികാരത്തോടെ വന്നതാണ് പോലീസിനെ ഞെട്ടിച്ചത്. മലയാളികളെ പോലെയല്ല. അവര്‍ വിശ്വാസത്തിന് വേണ്ടി എന്തും ചെയ്യും. ഇത് പോലീസുകാര്‍ ഉന്നതരെ അറിയിച്ചു. ഇതോടെയാണ്‍ മലയിറക്കത്തിന് കളം ഒരുങ്ങുന്നത്. 

നൂറുക്കണക്കിന് പേരാണ് യുവതികള്‍ക്ക് ചുറ്റുമുള്ളത്. ഇതോടൊപ്പം മലയിറങ്ങുന്നവരും ഒപ്പം കൂടുന്നു. റോഡിന് ഇരുവശത്തുമുള്ള കാട്ടിലും ഭക്തര്‍ നിലയുറപ്പിച്ചിട്ടുണ്ട്. അതിനിടെ ആചാരലംഘനം നടന്നാല്‍ നട അടയ്ക്കണമെന്ന് പന്തളം കൊട്ടാരം തന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ തന്ത്രി പരസ്യ പ്രതികരണത്തിന് തയ്യാറല്ല. ഏതായാലും വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തുകയാണ്. കനകദുര്‍ഗ്ഗയും ബിന്ദുവും ഉറച്ച നിലപാടിലാണ്. പൊലീസ് ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. നടപ്പന്തലിന് മീറ്ററുകള്‍ക്ക് അടുത്താണ് യുവതികളുള്ളത്. നടപ്പന്തലില്‍ ഇവരെത്തിയാല്‍ പ്രശ്‌നങ്ങള്‍ കൈവിട്ടു പോകുന്ന അവസ്ഥയിലാകും. അങ്ങനെ പൊലീസിനെ തീര്‍ത്തും വെട്ടിലാക്കിയിരിക്കുകായണ് കനകദുര്‍ഗ്ഗയും ബിന്ദുവും.

ആചാരലംഘനമുണ്ടായാല്‍ നട അടച്ചേ മതിയാകൂവെന്നാണ് പന്തളം കൊട്ടാരത്തിന്റെ നിലപാട്. ബിന്ദുവും കനകദുര്‍ഗ്ഗയും ആക്ടിവിസ്റ്റുകളാണ് എന്നാണ് വിശ്വാസികളുടെ പക്ഷം. മനിതി സംഘടനയുടെ പ്രതിനിധികളാണെന്നും ആരോപിക്കുന്നു. വലിയ പബ്ലിസിറ്റി ഇല്ലാത്ത എത്തിയതിനാല്‍ ബിന്ദുവിനേയും കനകദുര്‍ഗ്ഗയേയും മരക്കൂട്ടം വരെ വലിയ പ്രതിഷേധമില്ലാതെ എത്തിക്കാന്‍ പൊലീസിന് ആയി. എന്നാല്‍ യുവതി പ്രവേശനത്തെ കുറിച്ച് അറിഞ്ഞ സന്നിധാനത്തുള്ള ഭക്തര്‍ ഒരുമിച്ചു. അവര്‍ ചന്ദ്രാനന്ദന്‍ റോഡിലേക്ക് കേന്ദ്രീകരിച്ചു. ഇതോടെ ആയിരങ്ങള്‍ റോഡില്‍ നിറഞ്ഞു. ഇതോടെ പൊലീസിന് യുവതികളേയും കൊണ്ട് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണ്. സന്നിധാനം എസ് പിയുടെ ഇടപെടല്‍ പോലും ഭക്തര്‍ അംഗീകരിച്ചില്ല. പതിനെട്ടാംപടിയില്‍ ഇവരെ എങ്ങനേയും എത്തിച്ചാല്‍ തന്ത്രി നട അടച്ചാല്‍ അത് പുതിയ പ്രശ്‌നമായി മാറും. ഇത് ഭക്തരുടെ എതിര്‍പ്പും കൂട്ടും. കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ സാധ്യത ഏറെയാണ്.

ചന്ദ്രാനന്ദന്‍ റോഡില്‍ വലിയ സംഘര്‍ഷ സാധ്യതയാണുള്ളത്. നാമജപവുമായി തടിച്ച ഭക്തരില്‍ ഇതരസംസ്ഥാന വിശ്വാസികളും ഉണ്ട്. അവരാണ് മുന്നണിയില്‍ ഉള്ളത്. അപ്പാച്ചിമേട്ടിലും മരക്കൂട്ടത്തും പ്രതിഷേധക്കാരെ പൊലീസ് മാറ്റി യുവതികള്‍ക്ക് യാത്ര ചെയ്യാന്‍ പൊലീസ് പിന്തുണ നല്‍കി. ഒരു സ്ഥലത്തും നില്‍ക്കാതെയാണ് യാത്ര. സ്വാമി അയ്യപ്പന്റോഡ് ഒഴിവാക്കി പരമ്ബരാഗത കാനനപാതയിലൂടെയാണ് യുവതികള്‍ ശബരിമല കയറിയതും. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദു, മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി കനകദുര്‍ഗ്ഗ എന്നിവരാണ് മല ചവിട്ടുന്നത്. ലീഗല്‍ സ്റ്റഡീസില്‍ ജോലി ചെയ്യുന്നവരാണ് ഇരുവരും. നിലവില്‍ പൊലീസ് വലയത്തിനുള്ളിലാണ് ഇരുവരും. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇവര്‍ പമ്ബയിലെത്തി അവിടെ കുറച്ചുനേരം വിശ്രമിച്ച ശേഷം ഗാര്‍ഡ് റൂം വഴ ശബരിമല കയറ്റം ആരംഭിക്കുകയായിരുന്നു.

പൊലീസിനെ അറിയിക്കാതെയാണ് 42 ഉം 44 ഉം വയസ്സുള്ള യുവതികള്‍ എത്തിയത്. തുടര്‍ന്ന് യുവതികള്‍ ആയതിനാല്‍ മലകയറുന്നത് പൊലീസ് സുരക്ഷ നല്‍കുകയായിരുന്നു. പൊലീസ് സംരക്ഷണം തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഭരണഘടനാ അവകാശം അനുസരിച്ചുള്ള സംരക്ഷണം കിട്ടണമെന്നും ഇവര്‍ പറഞ്ഞു. വന്‍ തീര്‍ത്ഥാടക തിരക്കാണ് സന്നിധാനത്തുള്ളത്. ഇന്നലെ ചെന്നൈയില്‍ നിന്ന് ശബരിമല സന്ദര്‍ശനത്തിനായി മനിതി സംഘം എത്തിയിരുന്നെങ്കിലും അയ്യപ്പദര്‍ശനം സാധ്യമായിരുന്നില്ല. ആറ് മണിക്കൂര്‍ നീണ്ട നാടികീയ സംഭവങ്ങള്‍ക്കും സംഘര്‍ഷത്തിനുമൊടുവിലാണ് ശബരിമല ദര്‍ശനത്തിനെത്തിയ പതിനൊന്നംഗ മനിതി സംഘം മടങ്ങിയത്. ശബരിമല ദര്‍ശനം നടത്തണം എന്നാണ് ആഗ്രഹമെന്നും, എന്നാല്‍ പൊലീസ് നിര്‍ബന്ധിച്ച് തിരിച്ചയക്കുകയാണെന്നും മനിതി സംഘം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യുവതികള്‍ സ്വന്തം തീരുമാന പ്രകാരമാണ് മടങ്ങുന്നതെന്നായിരുന്നു പൊലീസിന്റെ പ്രതികരണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (7 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (9 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (9 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (10 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (10 hours ago)

Malayali Vartha Recommends