കാസർകോഡ് മുതൽ തിരുവനന്തപുരം വരെ 600 കിലോമീറ്റർ മതില് കെട്ടുന്നതിനു പകരം, നിലയ്ക്കൽ മുതൽ സന്നിധാനം വരെ മനിതികൾക്കായി മതിൽകെട്ടിയിരുന്നെങ്കിൽ... സർക്കാരിനെ കളിയാക്കി വിടി ബലറാം

കഴിഞ്ഞ ദിവസമാണ് മനിതി സംഘങ്ങൾ ഉൾപ്പെട്ട യുവതി സംഘം മല കയറാനായി എത്തിയത്. വളരെയധികം സംഘർഷങ്ങൾക്കൊടുവിൽ വിശ്വാസികളുടെ മുന്നിൽ അടിപതറിയാണ് യുവതീ സംഘം മല കയറാതെ മടങ്ങിയത്. എന്നാൽ ഇന്നലെ മനിതി സംഘം മല കയറാൻ കഴിയാതെ മടങ്ങിയ പശ്ചാത്തലത്തിൽ വിമർശനവുമായി വി.ടി.ബൽറാം എംഎൽഎ രംഗത്തെത്തിയിരിക്കുകയാണ്.
വനിതാ മതിലിനു പകരം നിലയ്ക്കൽ മുതൽ സന്നിധാനം വരെയായിരുന്നു മതിൽ കെട്ടേണ്ടിയിരുന്നതെന്ന് ബൽറാം ഫേസ്ബുക്കിൽ കുറിക്കുകയായിരുന്നു. കാസർകോഡ് മുതൽ തിരുവനന്തപുരം വരെ 600 കിലോമീറ്റർ മതില് കെട്ടുന്നതിനു പകരം, നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള 20 കിലോമീറ്ററിൽ രണ്ടു വരിയായി മതിൽ കെട്ടി അതിന്റെ നടുവിലൂടെ മനീതിക്കാരെ കടത്തിവിട്ടിരുന്നെങ്കിൽ മൂന്നു മാസമായി കേരളം കണ്ടു ബോറടിച്ചുകൊണ്ടിരിക്കുന്ന ഈ കപടനാടകങ്ങൾക്ക് ഒരു തീരുമാനമായേനെ എന്ന് ബൽറാം തുറന്നടിക്കുകയറ്റിരുന്നു. ശബരിമല ദർശനത്തിനെത്തിയ മനിതി സംഘത്തിനു പന്ത്രണ്ട് മണിക്കൂർ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കു ശേഷം നാട്ടിലേക്കു മടങ്ങേണ്ടിവന്നിരുന്നു. പ്രതിഷേധം ശക്തമായതോടെ സംഘവും പോലീസും തമ്മിൽ പമ്പയില്‍ നടന്ന ചർച്ചകൾക്കുശേഷമായിരുന്നു മടക്കം.
വിടി ബലറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ...
കാസർക്കോട് മുതൽ തിരുവനന്തപുരം വരെ 600 കിലോമീറ്റർ മതില് കെട്ടുന്നതിന് പകരം നിലക്കൽ മുതൽ സന്നിധാനം വരെയുള്ള 20 കിലോമീറ്ററിൽ രണ്ടു വരിയായി മതില് കെട്ടി അതിന്റെ നടുവിലൂടെ മനിതിക്കാരെ കടത്തിവിട്ടിരുന്നെങ്കിൽ മൂന്ന് മാസമായി കേരളം കണ്ടു ബോറടിച്ചുകൊണ്ടിരിക്കുന്ന ഈ കപടനാടകങ്ങൾക്ക് ഒരു തീരുമാനമായേനെ.
https://www.facebook.com/Malayalivartha























