ഇനിയൊരടി മുന്നോട്ട് വച്ചെങ്കില്‍... പോലീസുകാര്‍ കാലുപിടിച്ചിട്ടും പിന്‍മാറാന്‍ തയ്യാറാകാത്ത യുവതികളെ അറസ്റ്റ് ചെയ്യണം; നടയടച്ചാല്‍ വലിയ പ്രശ്‌നമുണ്ടാകുമെന്ന് കണ്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയെ കാര്യമറിയിച്ചു; പിന്നെയെല്ലാം മാറിമറിഞ്ഞു

പ്രതിഷേധം മറികടന്ന് യുവതികളെ സന്നിധാനത്ത് എത്തിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതിനെ തുടര്‍ന്ന് കൊയിലാണ്ടി സ്വദേശി ബിന്ദു, അങ്ങാടിപ്പുറം സ്വദേശി കനകദുര്‍ഗ എന്നിവരുമായി പൊലീസ് മലയിറക്കി. യുവതികളുടെ വിസമ്മതം വകവെക്കാതെ യുവതികളെ പൊലീസ് തിരിച്ചിറക്കി. തിരിച്ചിറങ്ങാന്‍ വിസമ്മതിച്ച ബിന്ദു നിലത്ത് കിടന്ന് പ്രതിഷേധിച്ചു. കനക ദുര്‍ഗയ്ക്ക് ഇതിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായി. സന്നിധാനത്തേക്ക് ഒരു കിലോമീറ്റര്‍ മാത്രം അവശേഷിക്കുമ്പോഴാണ് യുവതികളുടെ മലകയറ്റം തടസപ്പെട്ടത്. ഒന്നര മണിക്കൂര്‍ യുവതികളുമായി പൊലീസ് തുടര്‍ന്നെങ്കിലും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് തിരിച്ചിറക്കുകയായിരുന്നു.
അതിനിടെ പോലീസുകാര്‍ കാലുപിടിച്ചിട്ടും പിന്‍മാറാന്‍ തയ്യാറാകാത്ത യുവതികളെ അറസ്റ്റ് ചെയ്യണമെന്ന നിര്‍ദേശം മുകളില്‍ നിന്നും വന്നു. യുവതികള്‍ കയറിയാല്‍ നടയടച്ചാല്‍ വലിയ പ്രശ്‌നമുണ്ടാകുമെന്ന് വിലയിരുത്തിയിരുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിയെ കാര്യമറിയിച്ചു. ഡിജിപിയും ഇക്കാര്യം വ്യക്തമാക്കി. പിന്നെയെല്ലാം മാറിമറിഞ്ഞു. തുടര്‍ന്നാണ് യുവതികളെ മലയിറക്കിയത്.
അതിനിടെ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും വ്യക്തമായ നിലപാട് സ്വീകരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ശാന്തവും സമാധാനവുമായി ശബരിമല ദര്‍ശനം നടന്നു വരികയായിരുന്നു. അതിനെ തകര്‍ക്കാനും കൂടാതെ നഷ്ടപ്പെട്ട് പോയ പ്രതാപം വീണ്ടെടുക്കാനും ചിലര്‍ ശ്രമിക്കുന്നുണ്ടോയെന്നുള്ള സംശയവുമാണുള്ളതെന്ന് പദ്മകുമാര്‍ പറഞ്ഞു.
മണ്ഡലപൂജ അടുത്ത് വരുന്ന സന്ദര്‍ഭങ്ങളില്‍ സംഘര്‍ഷമുണ്ടാകുന്നത് നല്ല കാര്യമല്ല. സംഘര്‍ഷമുണ്ടാക്കുന്നതിനായി ആക്ടിവിസ്റ്റുകളെ തയാറാക്കി വിടുന്നത് ഏത് കേന്ദ്രത്തില്‍ നിന്നാണെന്നുള്ളത് സര്‍ക്കാര്‍ അന്വേഷിക്കണം.
സുപ്രീം കോടതി വിധിയുടെ പിന്‍ബലത്തില്‍ ശബരിമല ദര്‍ശനത്തിനായി രണ്ട് യുവതികള്‍ എത്തിയിരുന്നു. ഈ വന്ന രണ്ട് യുവതികള്‍ ആക്ടിവിസ്റ്റുകളാണോയെന്ന് അന്വേഷിക്കണം. ഭക്തകളാണെന്ന് വന്നതെന്നുള്ള കാര്യം അവരുടെ ശരീരഭാഷയില്‍ നിന്ന് തോന്നിയില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha























